പ്രഥമ റഹിം മുഖത്തല സാഹിത്യ പുരസ്ക്കാരം ആർ അരുണിന് ഡോ. എം. എം. ബഷീർ സമർപ്പിച്ചു. ആർ. അരുൺ രചിച്ച ഇഷാംബരം എന്ന നോവലാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
ഡോ.ഖദീജാ മുംതാസ് അധ്യക്ഷത വഹിച്ചു. ആമുഖ പ്രഭാഷണം ഐസക് ഈപ്പൻ നിർവ്വഹിച്ചു.
ഇ.എം. രാധാകൃഷ്ണൻ റഹിം മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തി. ദിനേശൻ കരിപ്പള്ളി, തേജസ് പെരുമണ്ണ എന്നിവർ ആശംസകൾ നേർന്നു. റഹിം മുഖത്തല സാഹിത്യ വേദി പ്രസിഡണ്ട് പദ്മാ റഹിം സ്വാഗതവും സെക്രട്ടറി എം മനോഹരൻ നന്ദിയും പറഞ്ഞു.