CareersTRENDING

യു.എ.ഇയില്‍ ഡ്രൈവര്‍ ജോലി; കേരള സര്‍ക്കാര്‍ വഴി നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ യു.എ.ഇയിലേക്ക് ഐ.ടി.വി ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു.

നൂറിലേറെ ഒഴിവുകളിലേക്ക് സൗജന്യമായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം ഒഡാപെകിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന കവാടത്തില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ കൊണ്ടുപോകുക എന്നതായിരിക്കും പ്രധാനപ്പെട്ട ജോലി.

Signature-ad

യോഗ്യത
25 മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ക്ക് ഹെവി വെഹിക്കിള്‍ ജിസിസി/ അല്ലെങ്കില്‍ യു.എ.ഇ ലൈസന്‍സ് ഉണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കും. ഇതിന് പുറമെ ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സും പരിഗണിക്കും. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം.

വേതനം

1950 യു.എ.ഇ ദിര്‍ഹമായിരിക്കും ആദ്യ ഘട്ടത്തിലെ ശമ്ബളം (44000 ഇന്ത്യന്‍ രൂപ).

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍, ബയോഡാറ്റയും, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും [email protected] എന്ന മെയിലിലേക്ക് 2024 ജനുവരി 24ന് മുമ്ബ് അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/7-itv-driver/ സന്ദർശിക്കുക.

Back to top button
error: