പത്തനംതിട്ട: വയോധികൻ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചെന്നീർക്കര വെട്ടോലിമല സ്വദേശി ദാസാണ് മരിച്ചത്.
62 വയസായിരുന്നു. ഇന്നലെ രാത്രിയിൽ വീട്ടില്‍ നിന്നിറങ്ങി സ്കൂട്ടറില്‍ കയറി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്ബോഴായിരുന്നു സംഭവം. കുഴഞ്ഞുവീണ ദാസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ദാസ് വീട്ടുകാരോട് പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു എന്നും പറയപ്പെടുന്നു.
അതേസമയം ദാസിന്റെ മരണ കാരണം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം പരിശോധനക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകുവെന്നും ഇലവുംതിട്ട പൊലീസ് അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ.