മുംബൈ: ടാറ്റ മുംബൈ മാരത്തണിനിടെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. മുംബൈ, കൊല്‍ക്കത്ത സ്വദേശികളാണ് മരിച്ചത്. 22 പേരെ നിർജലീകരണവും മറ്റ് കാരണങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈയില്‍ നിന്നുള്ള രാജേന്ദ്ര ബോറ (74), കൊല്‍ക്കത്തയില്‍ നിന്നുള്ള സുവ്രദീപ് ബാനർജി (40) എന്നിവരാണ് മരിച്ചത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സുവ്രദീപ് ബാനർജി, ഹാജി അലി ജംഗ്ഷനു സമീപമാണ് കുഴഞ്ഞുവീണത്. മറൈൻ ഡ്രൈവിന് സമീപമാണ് രാജേന്ദ്ര ബോറ വീണത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഷ്യയിലെ പ്രീമിയർ റണ്ണിംഗ് ഇവന്റ് എന്നറിയപ്പെടുന്ന പ്രശസ്തമായ ടാറ്റ മുംബൈ മാരത്തണിന്റെ (TMM) 19-ാമത് എഡിഷൻ ജനുവരി 21 ന് പുലർച്ചെയാണ് ആരംഭിച്ചത്. ഈ വർഷം, ഏകദേശം 59,000 ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസില്‍ (സിഎസ്‌എംടി) നിന്നാണ് മാരത്തണ്‍ ആരംഭിച്ചത്.
സംഭവത്തില്‍ ആസാദ് മൈതാൻ പോലീസ് കേസെടുത്തു.