KeralaNEWS

എം പി ഫണ്ടില്‍ നിന്നും വൻ തുക അനുവദിച്ചിട്ടും ചെലവഴിക്കാതെ രാഹുല്‍ ഗാന്ധി

വയനാട്: എം പി ഫണ്ടില്‍ നിന്നും വൻ തുക അനുവദിച്ചിട്ടും ചെലവഴിക്കാതെ രാഹുല്‍ ഗാന്ധി.വയനാട് എം പിയായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അനുവദിച്ച 17 കോടി രൂപയില്‍ ആകെ ചെലവിട്ടത് 5 കോടി രൂപയില്‍ താഴെ മാത്രം.

കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാനേതാവുകൂടിയായ രാഹുല്‍ ഗാന്ധി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എം പി ഫണ്ടില്‍ നിന്നും ചെലവഴിച്ച തുകയുടെ കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറതതുവന്നിരിക്കുന്നത്.

Signature-ad

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച്‌ എം പി ഫണ്ടില്‍ നിന്നും അനുവദിച്ചത് 17 കോടി രൂപയാണ്. എന്നാല്‍ ചെലവഴിച്ചതാകട്ടെ 4 കോടി 93 ലക്ഷം രൂപ മാത്രം. ബാക്കിയാകുന്നത് 12 കോടിയോളം രൂപ. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

Back to top button
error: