KeralaNEWS

കാവ്യയ്ക്ക് മൂന്ന് വിവാഹത്തിന് യോഗമുണ്ട്, ദിലീപിന്റെ കാര്യം നോക്കുമ്ബോള്‍ ദിലീപിനും മൂന്ന് വിവാഹത്തിന് യോഗമുണ്ട്: ജ്യോത്സ്യൻ സന്തോഷ് നായർ 

ലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ദിലീപ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

കുറച്ച്‌ വര്‍ഷങ്ങളായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണെങ്കിലും നടന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് ഇന്നും ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ   കലിയുഗ ജ്യോതിഷന്‍ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായര്‍ പറഞ്ഞ വാക്കുകൾ  വൈറലായി മാറുകയാണ്.

കോവിഡ് വൈറസ് വ്യാപനം, 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ പ്രവചനം നടത്തുകയും അതിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായി തീരുകയും ചെയ്ത വ്യക്തിയാണ് സന്തോഷ് നായര്‍ എന്ന കലിയുഗ ജ്യോത്സ്യന്‍. ദിലീപിനും കാവ്യയ്ക്കും മൂന്നു വിവാഹത്തിനുള്ള യോഗമുണ്ടെന്ന് പ്രശ്‌നവശാല്‍ താന്‍ കാണുന്നു എന്നാണ് ജ്യോത്സ്യന്‍ പറയുന്നത്.

Signature-ad

ദിലീപും കാവ്യയും തമ്മില്‍ വിവാഹം കഴിക്കുന്ന സമയത്ത് ഒരാള്‍ക്ക് കണ്ടകശനിയും ഒരാള്‍ക്ക് ഏഴരാണ്ട ശനിയും ആയിരുന്നുവെന്നും കണ്ടകശനിയിലും ഏഴരാണ്ട ശനിയിലും വിവാഹം കഴിക്കുക എന്ന് പറഞ്ഞാല്‍ അത് വളരെ പ്രയാസമാണെന്നും ജ്യോത്സ്യന്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ വിവാഹം നടക്കുന്ന സമയത്ത് ഇവര്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ തന്നോട് ഇതേ കുറിച്ച്‌ ചോദിച്ചിരുന്നതായും ജ്യോതിഷന്‍ പറയുന്നു. 2017 മുതല്‍ 2019 വരെ ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്ന് അന്ന് താന്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായി.

അതിനെ മറികടന്ന് വിവാഹം കഴിച്ചാല്‍ ഒരുപാട് നാശങ്ങളും നഷ്ടങ്ങളുമുണ്ടാകുമെന്നും ദിലീപിന് കാരാഗൃഹവാസം വരെ അനുഭവിക്കേണ്ടി വരുമെന്നും താന്‍ പറഞ്ഞിരുന്നു.അത് പിന്നീട് അച്ചട്ടായി.

കാര്യങ്ങള്‍ അറിയാവുന്നവരാണ് ജ്യോത്സ്യന്‍മാര്‍. അവര്‍ക്ക് ജോതിഷം നൂറ് ശതമാനം സത്യം തന്നെയാണ്.കാവ്യയുടെ കാര്യം പറയുകയാണെങ്കില്‍ നക്ഷത്ര പ്രകാരം ദിലീപ് അവരെ മോശമായ സമയത്താണ് വിവാഹം കഴിച്ചതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിൽ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അവര്‍ക്ക് വിവാഹ ജീവിതം പരാജയമാണെന്നും ജ്യോത്സ്യന്‍ പ്രവചിക്കുന്നു. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കാം. അതിന്റെ ഫലമായാണ് അവര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയെ സംബന്ധിച്ച്‌ അവര്‍ക്ക് മൂന്ന് വിവാഹത്തിന് യോഗമുണ്ടെന്നും ജ്യോത്സ്യന്‍ പ്രവചിക്കുന്നുണ്ട്.

ദിലീപിന്റെ കാര്യം നോക്കുമ്ബോള്‍ ദിലീപിനും മൂന്ന് വിവാഹത്തിന് യോഗമുണ്ട്. ഏഴാംഭാവം വെച്ച്‌ നോക്കുമ്ബോള്‍ വിവാഹജീവിതത്തില്‍ കാവ്യയ്ക്ക് ഒരു സമാധാനവും കിട്ടില്ലെന്നും ഇതെല്ലാം അതിന്റെ ഒരു ഭാഗമാണെന്നും ജ്യോത്സ്യന്‍ പ്രവചനത്തില്‍ പറയുന്നു.

Back to top button
error: