Month: January 2024

  • Kerala

    ക്രൈസ്തവരെ ദ്രോഹിക്കുന്നവര്‍ കേരളത്തില്‍ രക്ഷകരാകുമ്പോള്‍ തിരിച്ചറിയാനുള്ള സാക്ഷരത ന്യൂനപക്ഷങ്ങള്‍ക്കുണ്ട്; ദീപികയുടെ മുഖപ്രസംഗം

    കോട്ടയം: ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ദീപികയില്‍ മുഖപ്രസംഗം. ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം അനുസ്മരിച്ചാണ് മുഖപ്രസംഗം. ബി.ജെ.പിക്കെതിരെയും മുഖപത്രത്തില്‍ പരാമര്‍ശമുണ്ട്. ഉത്തരേന്ത്യയിലുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവരെ ദ്രോഹിക്കുന്ന സംഘടനകളുടെ ഭാഗമായിരിക്കുകയും നിശബ്ദരായിരിക്കുകയും ചെയ്യുന്നവര്‍ കേരളത്തില്‍ രക്ഷകരായെത്തുമ്പോള്‍ തിരിച്ചറിയാനുള്ള സാക്ഷരത ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. തലോടുമ്പോഴും തിരിച്ചറിയാനാകും തല്ലിയ കൈകളയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഒരു ക്ഷുദ്രജീവിയെ കൊല്ലേണ്ടി വന്നാല്‍ പോലും മനസ് തകരുന്നവരുടെ രാജ്യത്താണ് 1999 ജനുവരി 23ന് പുലര്‍ച്ചെ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ജീവനോടെ കത്തിച്ചത്. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുഞ്ഞുങ്ങളുടെ മരണപ്പിടച്ചില്‍ പോലും കൊലയാളികളുടെ മനസ് മാറ്റിയില്ല. ക്രൈസ്തവ ആരാധാനാലയങ്ങളെയും സ്ഥാപനങ്ങളെയും എങ്ങനെയൊക്കെ ശ്വാസം മുട്ടിച്ചു കൊല്ലാക്കൊല ചെയ്യാമോ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുകയാണ് പല ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും. സന്യാസവസ്ത്രം ധരിച്ച ഒരു ക്രൈസ്തവ സന്യാസിനിയുടെ കൂടെ ഒരു പെണ്‍കുട്ടിക്ക് യാത്ര ചെയ്യണമെങ്കില്‍ വര്‍ഗീയവാദികളുടെ മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം, ബോധ്യപ്പെടുത്തണം. അവര്‍ക്ക് കൂട്ടുനില്‍ക്കുകയും കള്ളക്കേസുകള്‍ ഉണ്ടാക്കുകയാണ് പൊലീസെന്നും ലേഖനത്തില്‍ പറയുന്നു.  

    Read More »
  • India

    മോദി പ്രഭാവവും രക്ഷയില്ല;ബിജെപിക്ക് ബാലികേറാമലയായി ദക്ഷിണേന്ത്യ

    ചെന്നൈ: ബിജെപിക്ക് മുന്നില്‍ എന്നും വന്‍മതിലായിരിക്കുന്ന മണ്ണാണ് ദക്ഷിണേന്ത്യ. നരേന്ദ്ര മോദി പ്രഭാവവും ഈ‌ മണ്ണിൽ വലിയ മാറ്റം ഇതുവരെ വോട്ടുപെട്ടിയില്‍ വരുത്തിയില്ല. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ള 130 സീറ്റുകളില്‍ 30 ഇടത്താണ് ബിജെപി ജയിച്ചത്. കര്‍ണാടകയിലെ 28ല്‍ 25 ലോക്സഭ സീറ്റുകളും നേടിയ ബിജെപിക്ക് പക്ഷേ ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഈ‌ നേട്ടം ആവർത്തിക്കാതെയും പോയി.  തെലങ്കാനയില്‍ ഏതാനും സീറ്റുകളിൽ ബിജെപിക്ക്  വിജയിക്കാനായെങ്കിലും കേരളത്തിലും ആന്ധ്രയിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കാനായില്ല.  അതേസമയം കേരളത്തില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. കേരളത്തിലെ 20ല്‍ 19 സീറ്റുകളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫാണ് നേടിയത്. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് ഒരൊറ്റ സീറ്റിലേക്ക് ഒതുങ്ങി. ആന്ധ്രാപ്രദേശില്‍ 25ല്‍ 22 സീറ്റുകളും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ മൂന്ന് എണ്ണമാണ് തെലുഗു ദേശം പാര്‍ട്ടി നേടിയത്. ബിജെപി മാത്രമല്ല…

    Read More »
  • Crime

    ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണ്, വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ കാസര്‍കോട്ടേയ്ക്ക് മാറ്റും; സഹപ്രവര്‍ത്തകനെതിരേ അനീഷ്യയുടെ ഡയറിക്കുറിപ്പ്

    കൊല്ലം: പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എ.പി.പി.) അനീഷ്യയുടെ ഡയറിക്കുറിപ്പും പുറത്ത്. മറ്റൊരു എപിപിക്കെതിരായി നല്‍കിയ വിവരാവകാശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പ് ആണ് പുറത്തുവന്നത്. ജില്ലയിലെ പ്രധാന അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയത് എന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു. ‘ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണ്, വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ കാസര്‍കോട്ടേയ്ക്ക് മാറ്റും’- എന്നായിരുന്നു അഭിഭാഷകന്റെ ഭീഷണിയെന്നും ഡയറിക്കുറിപ്പില്‍ പറയുന്നത്. ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന ഭീഷണി അനീഷ്യയെ മാനസികമായി തളര്‍ത്തിയെന്ന് ഡയറിക്കുറിപ്പില്‍ നിന്ന് വ്യക്തമായതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്നും പൊലീസിന് ലഭിച്ച 50 പേജുള്ള കുറിപ്പില്‍ പറയുന്നു. സഹപ്രവര്‍ത്തകന്‍ കൃത്യമായി ജോലിയില്‍ ഹാജരാകാതിരുന്നതാണ് പ്രശ്നങ്ങള്‍ക്കുള്ള തുടക്കം. ഇതിനെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. പലപ്പോഴും സഹപ്രവര്‍ത്തകന് വേണ്ടി അനീഷ്യയാണ് കോടതിയില്‍ ഹാജരായിരുന്നത്. സഹപ്രവര്‍ത്തകന്‍ അവധിയെടുക്കാതെയായിരുന്നു ജോലിയില്‍ ഹാജരാകാതിരുന്നതെന്നും അനീഷ്യ ആരോപിക്കുന്നു. സഹപ്രവര്‍ത്തകന്‍ എത്രനാള്‍ ജോലിക്ക് ഹാജരായി എന്ന് അറിയാന്‍ മറ്റൊരു അഭിഭാഷകന്‍ വഴിയാണ് അനീഷ്യ വിവരാവകാശം നല്‍കിയത്.…

    Read More »
  • Kerala

    മസാല ബോണ്ടില്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡ്; ഇ.ഡിക്ക് മറുപടിനല്‍കി തോമസ് ഐസക്

    തിരുവനന്തപുരം: മസാല ബോണ്ടില്‍ തനിക്കുമാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ബോര്‍ഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ.ഡി.ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. കഴിഞ്ഞദിവസമായിരുന്നു ഇ.ഡിക്ക് മുമ്പില്‍ തോമസ് ഐസക് അവസാനമായി ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍, അദ്ദേഹം കഴിഞ്ഞദിവസവും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇ.ഡിയ്ക്ക് മറുപടി നല്‍കിയത്. ‘കിഫ്ബി മസാലബോണ്ടില്‍ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപവത്കരിച്ചതുമുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡ് ഉണ്ട്. അതിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’, തോമസ് ഐസക് നല്‍കിയ ഏഴുപേജുള്ള മറുപടിയില്‍ പറയുന്നു. ‘കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ…

    Read More »
  • Crime

    തര്‍ക്കം തീര്‍ക്കാനെത്തിയ എസ്‌ഐയെ ആക്രമിച്ചു; ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

    തിരുവനന്തപുരം: തര്‍ക്കം തടയാന്‍ എത്തിയ എസ്‌ഐയെ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഞായര്‍ രാത്രി 11 മണിയോടെ കാര്യവട്ടം ജംക്ഷനു സമീപത്തെ ജൂസ് കടയിലാണ് സംഭവം. ജൂസ് വൈകിയതോടെ കടയിലെ ജീവനക്കാരനെ സിപിഎം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷാഹിദ് മാങ്കുഴി, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ചാവടിമുക്ക് സ്വദേശി നിധിന്‍ വിജയകുമാര്‍, മനു കൃഷ്ണന്‍, ജോഷി എന്നിവര്‍ അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്ത കടയുടമയെ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് കഴക്കൂട്ടം എസ്‌ഐ ജെ.എസ്.മിഥുനും സംഘവും എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതോടെ, ”ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ നീയാരാ” എന്നു ചോദിച്ച് എസ്‌ഐയെ പിടിച്ചു തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു കേസ്. തടയാന്‍ ശ്രമിച്ച പൊലീസുകാരെയും ഭീഷണിപ്പെടുത്തി. കടയിലെ ജീവനക്കാരനും എസ്‌ഐയും പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ തിരുവനന്തപുരം നഗരത്തിലുള്ളവരാണെന്ന് എഫ്‌ഐആറിലും നാലുപേരെയും കണ്ടാല്‍ തിരിച്ചറിയാമെന്ന് എസ്‌ഐയുടെ പരാതിയിലും പറയുന്നു.

    Read More »
  • Kerala

    സ്ഥലവും അറിയിപ്പും പറഞ്ഞു, തടയാന്‍ ചുണയുള്ളവര്‍ക്ക് സ്വാഗതം; ആർഎസ്എസിനെ വെല്ലുവിളിച്ച്  ജെയ്ക്ക് സി തോമസ്

    കോട്ടയം: ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട രാം കെ നാം ഡോക്യുമെന്ററി കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസ്. ഇന്നലെ ഡോക്യുമെന്ററി പ്രദര്‍ശനം ആർഎസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെയാണ്, ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക്ക് ഇക്കാര്യം വ്യക്തമാക്കിയത്. ”രാം കെ നാം എവിടെയും പ്രദര്‍ശിപ്പിക്കും..! കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നിലും അത് പ്രദര്‍ശിപ്പിക്കും. ഡി.വൈ.എഫ്.ഐയുടെ പതാകകള്‍ അതിന് കാവല്‍ നില്ക്കും. സ്ഥലവും അറിയിപ്പും പറഞ്ഞ സ്ഥിതിക്ക്, തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതം..”- എന്നാണ് ജെയ്ക്ക് ഫേസ്ബുക്കില്‍ കുറിച്ചത്.   ഇന്നലെ പള്ളിക്കത്തോട് കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനമാണ് ആർഎസ്എസിന്റെ നേതൃത്വത്തിൽ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി  നിര്‍ത്തി വപ്പിച്ചത്. കോളേജിന് പുറത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ച വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കോളേജ്…

    Read More »
  • India

    ക്ഷേത്രം തുറന്നപ്പോൾ ബാക്കിയായത് മുഖ്യ യജമാനനായി അരങ്ങിലെത്തിയ മോദിയുടെ ‘വണ്‍ മാൻ ഷോ’

    അയോധ്യ: സംഘ്പരിവാറും രാജ്യത്തെ മതേതരകക്ഷികളുമെല്ലാം ഒരുപോലെ കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് അവസാനിച്ചപ്പോള്‍, ബാക്കിയായത് മുഖ്യ യജമാനനായി അരങ്ങിലെത്തിയ മോദിയുടെ ‘വണ്‍ മാൻ ഷോ’. തിങ്കളാഴ്ച രാവിലെ 11ഓടെ തുടങ്ങി ഏകദേശം നാലു മണിക്കൂർ നീണ്ട ‘പ്രകടന’ത്തില്‍ ‘അയോധ്യ പ്രസ്ഥാന’ത്തിന്റെ നേതാക്കള്‍വരെ അദൃശ്യരായി.അയോധ്യ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുൻ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, മുരളി മനോഹർ ജോഷി, വിനയ് കത്യാർ, മഹന്ത് ധരം ദാസ് തുടങ്ങിയ സംഘ്പരിവാർ നേതാക്കളെക്കുറിച്ച്‌ ഒരക്ഷരം മോദി സംസാരിച്ചതുമില്ല. എണ്ണായിരത്തിലധികം വി.വി.ഐ.പികളും ലക്ഷക്കണക്കിന് ഭക്തജനങ്ങളും തടിച്ചുകൂടിയ, ‘ജയ് ശ്രീറാം’ വിളികളാല്‍ മുഖരിതമായ ചടങ്ങ് അക്ഷരാർഥത്തില്‍ മോദി കൈയടക്കിയെന്ന് പറയാം. രാം ലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ മോദി ‘മുഖ്യസാക്ഷി’യായി എത്തിയത് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനൊപ്പമായിരുന്നു. നേരത്തേ, ചടങ്ങിലെ ആചാരലംഘനത്തെച്ചൊല്ലി പ്രമുഖ ശങ്കരാചാര്യന്മാർതന്നെ വിവാദമുയർത്തുകയും ബഹിഷ്കരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, കൂടുതല്‍ വിവാദങ്ങളൊഴിവാക്കാൻ 15 ‘യജമാനന്മാരെ’ ക്ഷേത്രട്രസ്റ്റ് പ്രത്യേകമായി ഒരുക്കിനിർത്തിയിരുന്നു. ചടങ്ങുമായി ബന്ധപ്പെട്ട പ്രാർഥനകള്‍ക്കും മറ്റും ഇവരായിരുന്നു നേതൃത്വം…

    Read More »
  • Kerala

    കടുത്ത കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഗവര്‍ണറെക്കൊണ്ട് നിയമസഭയില്‍ വായിപ്പിക്കാൻ പിണറായി സര്‍ക്കാര്‍

    തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ ഗവർണർക്ക് വായിക്കാൻ മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരു വാക്കു പോലും വെട്ടാതെ ഗവർണർ അംഗീകരിച്ചു. കേന്ദ്രസർക്കാരിനെതിരേ കടുത്ത വിമർശനമുള്ള പ്രസംഗം  ഗവർണർ അതേപടി അംഗീകരിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ അതിതീവ്ര സാമ്ബത്തിക അതിക്രമം കാരണം സംസ്ഥാന വരുമാനത്തില്‍ 57400 കോടി രൂപയുടെ കുറവുണ്ടായെന്നും കടമെടുപ്പ് പരിധി കുറച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്നും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.അർഹതപ്പെട്ട വായ്പാനുമതിയില്‍ 19,000 കോടി നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്റില്‍ കഴിഞ്ഞവർഷത്തേക്കാള്‍ 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയും ഇല്ലാതായി. എന്നാല്‍ ചെലവിന്റെ 71ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്. ഇക്കാര്യങ്ങളെല്ലാം ഗവർണറെക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിലൂടെ പറയിക്കാനാണ് സർക്കാരിന്റെ നീക്കം. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നതടക്കം ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്ന ഭാഗങ്ങളും നയപ്രഖ്യാപനത്തിലുണ്ടെന്നാണ് സൂചന. എസ്.എഫ്.ഐക്കാർ റോഡില്‍ തടഞ്ഞ് കാറിന് കേടുപാട് വരുത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന തകർച്ചയാണെന്നും ഭരണഘടനാ പ്രതിസന്ധിയാണെന്നും ചൂണ്ടിക്കാട്ടി ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ടയച്ചിരുന്നു. എന്നാല്‍ ചീഫ്…

    Read More »
  • Kerala

    നീണ്ട വാരാന്ത്യം; യാത്രകൾ പ്ലാൻ ചെയ്ത് പോകാം 

    ജനുവരി 26 വെള്ളിയാഴ്ച റിപ്പബ്ലിക് ദിനം ആണ്. തുടർന്നു ശനിയും ഞായറും ആയതിനാല്‍ ആ ദിവസങ്ങള്‍ കൂടി അവധി കിട്ടുകയും ചെയ്യും. ഇങ്ങനെ കുറച്ചധികം ദിവസങ്ങള്‍ കിട്ടുമ്ബോള്‍ ഒരു കിടിലൻ യാത്ര കേരളത്തിനുള്ളില്‍ തന്നെ പ്ലാൻ ചെയ്താലോ..? അതും ഏതൊരു മലയാളിയും വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന കേരളത്തിന്‍റെ സ്വന്തം ഇടങ്ങള്‍ തന്നെ കണ്ടൊരു യാത്ര… കൊച്ചിയും മൂന്നാറും കുമരകവുമൊക്കെ ഉൾപ്പെട്ടതാണ് ഈ‌ യാത്ര.വെള്ളിയാഴ്ച പുലർച്ചെയോടെ  തന്നെ എറണാകുളത്തു നിന്നും മൂന്നാറിലേക്കുള്ള ബസ് പിടിക്കാം. ഉച്ചയോടെ മൂന്നാറില്‍ എത്തുന്ന വിധത്തില്‍ ആണെങ്കില്‍ ഉച്ചയൂണ് മൂന്നാറില്‍ നിന്നാകാം. നീണ്ട വാരാന്ത്യം ആയതുകൊണ്ടു തന്നെ യത്രാ പ്ലാൻ ഉള്ളവർ താമസസൗകര്യം മുൻകൂട്ടി ഏർപ്പെടുത്താനും ബുക്ക് ചെയ്യാനും മറക്കരുത്. മൂന്നാറില്‍ എത്തിയാല്‍ ആദ്യ ദിവസം അവിടുത്തെ വൈകുന്നേരം ആസ്വദിച്ചും സമീപത്തെ ചെറിയ സ്ഥലങ്ങള്‍ കണ്ടും രാത്രി തണുപ്പില്‍ പുറത്തിറങ്ങിയും ഒക്കെ ആഘോഷിക്കാം. മൂന്നാറിന്‍റെ പ്രാദേശിക ജീവിതം മനസ്സിലാക്കാൻ ഈ സായാഹ്നം നിങ്ങളെ സഹായിക്കും. രണ്ടാമത്തെ ദിവസം…

    Read More »
  • Kerala

    പള്ളിമുറ്റത്ത് കപ്പലണ്ടി കച്ചവടവുമായി വികാരി; ഒറ്റ ദിവസം കിട്ടിയത് 35,000 രൂപ !!

    തൃശൂർ: ഇടവക തിരുനാളില്‍ പള്ളിമുറ്റത്ത് കപ്പലണ്ടി വിറ്റ് വികാരി. തൃശൂര്‍ നെടുപുഴ സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ദേവാലയത്തിലാണ് സംഭവം.പള്ളിയിലെ വികാരിയച്ചന്‍ ഫാ. ജോബ് പടയാറ്റിലാണ് കപ്പലണ്ടിക്കട ആരംഭിച്ചത്. ഇടവകയിലെ വൃക്ക രോഗിയായ സിജുവിന്റെ വൃക്ക മാറ്റിവയ്ക്കലിന് ആവശ്യമായ പണം കണ്ടെത്തുന്നതിനു വേണ്ടി രംഗത്തിറങ്ങിയതാണ് അച്ചന്‍. സിജുവിന്റെ പേരില്‍ ചികിത്സാ സഹായനിധി രൂപീകരിച്ച്‌ ധന സമാഹരണം നടത്തുന്നുണ്ടെങ്കിലും ആവശ്യമായ ധനം ലഭിച്ചിട്ടില്ലെന്ന് അച്ചന്‍ പറയുന്നു. ആഘോഷങ്ങള്‍ക്കൊപ്പം സാമ്ബത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരേയും രോഗം മൂലം ദുരിതമനുഭവിക്കുന്നവരേയും ചേര്‍ത്തു പിടിക്കണമെന്ന ചിന്തയാണ് കച്ചവടം എന്ന ആശയത്തിലെത്തിച്ചതെന്ന് അച്ചന്‍ പറഞ്ഞു. വിവിധതരം കപ്പലണ്ടികള്‍ കടയില്‍ ഒരുക്കിയിട്ടുണ്ട്. വറുത്ത കപ്പലണ്ടി, മസാല കപ്പലണ്ടി, കപ്പലണ്ടി മിഠായികള്‍ എന്നിവയാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. കടയിലെത്തുന്നവര്‍ക്ക് ഏത് വിഭവം വേണമെങ്കിലും എടുക്കാം. എന്നിട്ട് ഇഷ്ടമുള്ള തുക സിജു ഹെല്‍പ്പ് ഡെസ്‌ക്ക് എന്നെഴുതിയ ബോക്സില്‍ നിക്ഷേപിക്കാം. കുട്ടികളും കുടുംബങ്ങളും കപ്പലണ്ടിക്കടയില്‍ എത്തുന്നുണ്ട്. സിജു സഹായ സമിതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഗൂഗിള്‍ പേ…

    Read More »
Back to top button
error: