Social MediaTRENDING
mythenJanuary 24, 2024
ഇന്ത്യൻ സൈനികര്‍ക്കൊപ്പം ജയ്‌ശ്രീറാം വിളിച്ച് ചൈനീസ് സൈനികര്‍; വീഡിയോ

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ അലയൊലികള്‍ അങ്ങ് ചൈനയിലും. നിയന്ത്രണ രേഖയില്‍ ഇന്ത്യൻ സൈനികർക്കൊപ്പം ‘ജയ് ശ്രീറാം’ വിളിക്കുന്ന ചൈനീസ് സൈനികരുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
പാനീയങ്ങളും ലഘുഭക്ഷണങ്ങളും ക്രമീകരിച്ച മേശയ്‌ക്കരികില്‍ നിന്നാണ് ഇരുകൂട്ടരും ജയ് ശ്രീറാം മുഴക്കുന്നത്.തെക്കൻ ലഡാക്കിലെ ചെപ്‌സി-ചുമർ അതിർത്തി പ്രദേശങ്ങളിലാണ് ഇത് നടന്നതെന്നാണ് റിപ്പോർട്ടുകള്‍.
രാമക്ഷേത്രം തുറന്നുനൽകിയതിന്റെ ആവേശത്തിനിടയില്‍, ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ കാര്യമായ ശ്രദ്ധ നേടുന്നുണ്ട്.






