KeralaNEWS

ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികൻ അറസ്റ്റിൽ

കണ്ണൂർ:ആസാം തൊഴിലാളിയുടെ ആറുവയസുളള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികൻ അറസ്റ്റില്‍.
പൊന്നാനി സ്വദേശിയും ആയിക്കരയിലെ മത്സ്യതൊഴിലാളിയുമായ വി.പി ഫൈസലിനെ(61)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ്‌ അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച്ചരാവിലെയാണ്‌ കേസിനാസ്പദമായ സംഭവം.കണ്ണൂര്‍ടൗണില്‍ ആക്രിസാധനങ്ങള്‍ പെറുക്കി ജീവിക്കുന്ന ആസാം സ്വദേശികളുടെ മകളെയാണ്‌ ഫൈസല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Signature-ad

 ആറുവയസുകാരിയെ മിഠായി നൽകി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.കുട്ടികരഞ്ഞു ബഹളംവെച്ചതിനെ തുടര്‍ന്ന്‌ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞുവെച്ച്  പൊലിസിൽ ഏൽപ്പിച്ചത്.

കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.

Back to top button
error: