IndiaNEWS

44 കോടി മുടക്കി തമിഴ്‌നാട്ടിൽ കൂറ്റന്‍ ജെല്ലിക്കെട്ട് വേദി

ചെന്നൈ: സ്പെയിനിലെ കാളപ്പോര് അനുസ്മരിപ്പിക്കുന്ന രീതിയിലേക്ക് തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട്.ഇതിനായി 44 കോടി മുടക്കി നിർമ്മിച്ച കൂറ്റൻ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം  മുഖ്യമന്ത്രി സ്റ്റാലിൻ നിർവഹിച്ചു.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ ജന്മശതാബ്ദി വാർഷികത്തോടനുബന്ധിച്ചാണ് കലൈഞ്ജർ കരുണാനിധി ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്. സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ 44 കോടി രൂപ ചെലവിലാണ് ഈ ജെല്ലിക്കെട്ട് അരീന നിർമ്മിച്ചിരിക്കുന്നത്.

5000 കാണികളെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് സ്റ്റേഡിയം. 66 ഏക്കര്‍ സ്ഥലത്താണ് നിർമ്മാണം. 2014ല്‍ സംസ്ഥാനത്ത് ജെല്ലിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും മൂന്ന് വര്‍ഷത്തിന് ശേഷം ചെന്നൈയിലെ മറീനയില്‍ ജല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ ജനകീയ പ്രതിഷേധം നടത്തിയെന്നും എംകെ സ്റ്റാലിന്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

Signature-ad

2014-ല്‍ മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി സുപ്രീം കോടതി പരമ്ബരാഗത കായികവിനോദമായ ജെല്ലിക്കെട്ട് നിരോധിച്ചതോടെയാണ് വിവാദങ്ങളുടെ കേന്ദ്രമായി മാറിയത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് 2017ല്‍ തമിഴ്നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ട് നിയമസഭയില്‍ ഭേദഗതി പാസാക്കി. കോടതി മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, മൃഗങ്ങളുടെയും മെരുക്കുന്നവരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുന്‍ഗണന നല്‍കുന്നത്. മെരുക്കുന്നവര്‍, കാളകള്‍, ഒരു മ്യൂസിയം എന്നിവയും മെഡിക്കല്‍ സൗകര്യങ്ങളും അരീനയില്‍ ഉണ്ടായിരിക്കും.

ഈ വർഷമാണ് ജെല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രിംകോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ തമിഴ്‌നാട് പാസാക്കിയ നിയമത്തിനെതിരായ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അഭിവാജ്യഘടകമാണെന്നും നൂറ്റാണ്ടായുള്ള ആചാരത്തില്‍ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. മൃഗങ്ങളോടുള്ളക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ച്‌ 2014 ല്‍ സുപ്രിംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു.

Back to top button
error: