IndiaNEWS

ഏത് ആശുപത്രിയിലും രോഗികള്‍ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് ലഭിക്കും; ഇന്‍ഷുറന്‍സ് ചട്ടം പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. ചികിത്സാ ആവശ്യങ്ങള്‍ വന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന തൊട്ടടുത്തുള്ള നെറ്റ്‌വര്‍ക്ക് ആശുപത്രികളുടെ പട്ടിക പോളിസി ഉടമകള്‍ നോക്കുന്നത് സാധാരണമാണ്.

എന്നാല്‍ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ പുതിയ ചട്ടം അനുസരിച്ച്‌ ഏത് ആശുപത്രിയിലും രോഗികള്‍ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് ലഭിക്കും. ഇന്‍ഷുറന്‍സ് കമ്ബനിയുടെ നെറ്റ് വര്‍ക്കിലുള്ള ആശുപത്രി അല്ലെങ്കില്‍ കൂടി രോഗികള്‍ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റിന് ആശുപത്രി തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് പുതിയ ചട്ടത്തിന് രൂപം നല്‍കിയത്. ജനുവരി 25നാണ് പുതിയ ചട്ടം പ്രാബല്യത്തില്‍ വന്നത്.

Signature-ad

 ഇന്‍ഷുറന്‍സ് കമ്ബനിയുടെ നെറ്റ് വര്‍ക്കിന് കീഴിലുള്ള ആശുപത്രിയായിരിക്കണമെന്ന നിലവിലെ നിബന്ധന എടുത്ത് കളഞ്ഞു കൊണ്ടാണ് പുതിയ ചട്ടം നിലവില്‍ വന്നത്. അതിനാൽ തന്നെ ഇനി രോഗത്തിന് ഏത് ആശുപത്രിയിലും ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്റിന് പോളിസി ഉടമയ്ക്ക് സമീപിക്കാം.

Back to top button
error: