Social MediaTRENDING
mythen28/01/2024
കുട്ടികളെ കൊലയ്ക്ക് കൊടുക്കരുത്; സ്കൂളുകളിലെ വിനോദയാത്രകൾ അവസാനിപ്പിക്കണം

സ്‌കൂളിലെ ടൂറിന് പോകാൻ സാധിക്കാത്ത നാണക്കേടു കൊണ്ട് ജീവനൊടുക്കിയ കുരുന്നിന്റെ ഫോട്ടോയാണ് ഇതോടൊപ്പമുള്ളത്.പാലക്കാട്: എടത്തനാട്ടുകരയിലാണ് സംഭവം.
സ്‌കൂളിലെ അസമത്വം ഇല്ലാതാക്കാനാണ് യൂണിഫോമും ഉച്ചഭക്ഷണവും ഒക്കെ സർക്കാർ തുടങ്ങിയത്.
അതിലും കൂടുതൽ ചിലവാണ് ഒരു ടൂറിന് സ്‌കൂളുകൾ ചോദിക്കുന്നത്.
7000 രൂപയാണ് എന്റെ മോന്റെ സ്‌കൂൾ ചോദിച്ചത്.
എന്റെ കയ്യിൽ അത്രയും കാണില്ലെന്ന് കരുതി അവൻ ചോദിച്ചില്ല.
രണ്ടു ദിവസം ഒരു കാരണവും ഇല്ലാതെ വീട്ടിൽ ഇരുന്നപ്പോൾ ചോദിച്ചത് കൊണ്ട് അവൻ പറഞ്ഞത് മിക്കവരും ടൂറുപോയി എന്നാണ്.
നിനക്ക് വിഷമമുണ്ടോ, നേരത്തെ പറയാത്തതെന്ത് എന്ന് ചോദിച്ചപ്പോൾ പൈസ ഉണ്ടാവില്ല എന്ന് കരുതിയാണ് ചോദിക്കാതിരുന്നത് എന്ന മറുപടി.
പോകാത്ത അഞ്ചോ ആറോ പേരുണ്ട്.
ഈ പരിപാടി സ്‌കൂളുകൾ അവസാനിപ്പിക്കണം, അല്ലെങ്കിൽ എല്ലാവരെയും കൊണ്ടുപോകുന്ന തരത്തിൽ സംഘടിപ്പിക്കണം.
ഇതൊരു പഠനയാത്രയൊന്നുമല്ല.
അധ്യാപകർക്ക് കുട്ടികളുടെ ചെലവിൽ അടിച്ചു പൊളിക്കാനുള്ള ഒരു യാത്രമാത്രം.
പാലക്കാട് കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകണമെന്ന് റിഥാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പണമില്ലാത്തതിനാൽ വീട്ടുകാര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ.
നാരായൺ ഏറോത്ത്






