KeralaNEWS

എസ്‌എഫ്‌ഐക്കാർ വാഹനത്തിൽ തൊട്ടിട്ടില്ല ; ദൃശ്യങ്ങൾ പുറത്ത് 

കൊല്ലം: എസ്‌എഫ്‌ഐക്കാർ തന്റെ വാഹനത്തില്‍ ഇടിച്ചതു കൊണ്ടാണ് പുറത്തിറങ്ങിയതെന്ന ഗവർണറുടെ വിശദീകരണം പച്ചക്കള്ളം.സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടിക്കുന്നത് ദൃശ്യങ്ങളിലില്ല. അൻപതോളം എസ്‌എഫ്‌ഐ പ്രവര്‍ത്തകർ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നുണ്ട്.

ഗവർണറുടെ വാഹനവ്യൂഹം എത്തിയപ്പോൾ കരിങ്കൊടിയുമായി എസ്എഫ്ഐ പ്രവർത്തകർ ചാടിവീഴുകയായിരുന്നു. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നിട്ടും എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് തൊട്ടടുത്ത് വരെ എത്തി.എന്നാൽ ആരും വാഹനത്തിൽ തൊട്ടിട്ടില്ല.

Signature-ad

 ഈ‌ സമയം  ക്ഷുഭിതനായി ഗവർണർ പുറത്തിറങ്ങി പോലീസിനെ ശകാരിക്കുകയും കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്നു  പൊലീസിനോട് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഇങ്ങനെയൊക്കെ പെരുമാറിയാൽ എന്താണ് ചെയ്യേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. പ്രതിഷേധമൊക്കെ സാധാരണ നിലയിൽ ഉണ്ടാകുന്ന ഒന്നല്ലെ. പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വരെ പ്രതിഷേധമുണ്ടാകാറുണ്ട്. ഇതൊക്കെ സാധാരണയാണ്. ജനാധിപത്യ പ്രക്രിയയിൽ ഇതൊക്കെയുണ്ടെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

ഗവർണർ മനപ്പൂർവ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സമരങ്ങളും പ്രതിഷേധവും സ്വാഭാവികമാണെന്നും പ്രതിഷേധത്തെ മറ്റൊരു ഗവർണറും കാണിക്കാത്ത രീതിയിൽ വെറും ഷോ ആക്കി മാറ്റുകയാണ് ഇപ്പോഴത്തെ ഗവർണർ എന്നും ശിവൻകുട്ടി ആരോപിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കൊല്ലത്തുവച്ച്‌ എസ്‌എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് നാടകീയമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. കാറില്‍ നിന്നിറങ്ങിയ ഗവർണർ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി പാഞ്ഞടുക്കുകയും പോലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ വാഹനത്തില്‍ കയറില്ല എന്ന് ശഠിച്ചുകൊണ്ട് സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരയിട്ട് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

Back to top button
error: