KeralaNEWS

കുത്തിയിരിപ്പ് സമരം; കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് 1000 രൂപ നല്‍കി ഗവര്‍ണർ

കൊല്ലം: എസ്‌എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി ഗവര്‍ണര്‍.

ആയിരം രൂപയാണ് കടയുടമയ്ക്ക് ഗവര്‍ണറുടെ പഴ്‌സനല്‍ സ്റ്റാഫ് നഷ്ടപരിഹാരമായി നല്‍കിയത്. രണ്ടുമണിക്കൂറോളം നേരമാണ് ഗവര്‍ണര്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.

Signature-ad

നിലമേലില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് കാറില്‍നിന്നു പുറത്തിറങ്ങി റോഡിലിറങ്ങി ഗവര്‍ണര്‍ പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതിഷേധം.

Back to top button
error: