തിരുവനന്തപുരം: നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല, എന്നാല്‍ റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാന്‍ സമയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആരെങ്കിലും പ്രതിഷേധം നടക്കുമ്ബോള്‍ ആ സ്ഥലത്ത് ഇറങ്ങി പോലീസ് എന്താണ് ചെയ്യുന്നതെന്ന് നോക്കുമോ? അല്ലെങ്കില്‍ ബാനര്‍ അഴിക്കാന്‍ പറയുമോ?കേരളത്തില്‍ എന്നല്ല രാജ്യത്താകെ ഇത്തരത്തില്‍ കാര്യങ്ങള്‍ ഏതെങ്കിലും നേതാവ് ചെയ്തിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഗവര്‍ണറുടെ കാര്യത്തില്‍ പോലീസ് അവരുടെ ജോലി ചെയ്യും. എഫ്‌ഐആര്‍ ഇടുന്നത് സാധാരണ ചെയ്യുന്ന കാര്യമാണ്. അതിന് കുത്തിയിരിപ്പ് സമരത്തിന്റെ ആവശ്യമുണ്ടോ? ഗവര്‍ണര്‍ നയപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ കേരളത്തോടുള്ള വെല്ലുവിളിയാണ് നടത്തിയതെന്നും നിയമത്തിന് മുകളില്‍ അല്ല ഗവര്‍ണറുടെ അധികാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിആര്‍പിഎഫിന് കേരളത്തില്‍ എന്തു ചെയ്യാനാവും. അവര്‍ക്ക് കേസെടുക്കാനാവുമോ? ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെ അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.