Month: January 2024

  • NEWS

    കൊവിഡ് വ്യാപനം; ഇരു ഹറമുകളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം

    റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സന്ദര്‍ശനം നടത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം. രാജ്യത്ത് കൊവിഡ് 19ന്റെ ഉപ വകഭേദമായ ജെഎന്‍.1 കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. രോഗബാധയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാന്‍ മക്ക, മദീന പള്ളികളുടെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ മാത്രമല്ല, മസ്ജിദുകളുടെ മുറ്റത്തും പരിസര പ്രദേശങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ജെഎന്‍.1 കണ്ടെത്തിയവരില്‍ ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കേണ്ട കേസുകള്‍ തീരെയില്ലെന്നും വ്യക്തമാക്കുന്നു. സൗദിക്ക് പുറമേ നിരവധി രാജ്യങ്ങളില്‍ പുതിയ കൊവിഡ് വകഭേദം ശക്തമാണ്. ആശങ്കപ്പെടേണ്ടതില്ലെങ്കിലും ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. കൊവിഡ്-19 മഹാമാരി കാരണം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2022 ജൂണിലാണ് സൗദി അറേബ്യ പൂര്‍ണമായും എടുത്തുകളഞ്ഞത്. ഹജ്ജിന് ഏര്‍പ്പെടുത്തിയരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ കഴിഞ്ഞ വര്‍ഷം 18 ലക്ഷം പേര്‍…

    Read More »
  • Social Media

    നാല് ബിരുദാനന്തര ബിരുദവും പി.എച്ച്‌.ഡിയും, ഉപജീവനത്തിന് പച്ചക്കറി വിൽപ്പനയുമായി യുവാവ്‌

    ചണ്ഡീഗഢ്: നാല് ബിരുദാനന്തര ബിരുദവും പി.എച്ച്‌.ഡിയുമുള്ള പച്ചക്കറി വില്‍പനക്കാരനാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. പഞ്ചാബ് സര്‍വകലാശാലയിലെ മുൻ പ്രൊഫസറായിരുന്ന ഡോ. സന്ദീപ് സിങാണ് സാഹചര്യങ്ങള്‍ മൂലം അധ്യാപകജോലി വിട്ട് ഉപജീവനത്തിനായി പച്ചക്കറി വില്‍ക്കാൻ തീരുമാനിച്ചത്. പട്യാലയിലെ പഞ്ചാബ് സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നു സന്ദീപിന്റേത്. നിയമ വിഭാഗത്തില്‍ 11 വര്‍ഷക്കാലം അദ്ദേഹം ജോലി ചെയ്തു. നിയമത്തില്‍ രണ്ട് പി.എച്ച്‌.ഡി സ്വന്തമായുള്ള സിങ്ങിന് പഞ്ചാബി, മാധ്യമപ്രവര്‍ത്തനം, രാഷട്രമീമാംസ എന്നിവയിലും ബിരുദമുണ്ട്. തന്റെ ശമ്ബളം വെട്ടിക്കുറച്ചതായും കൃത്യമായി നല്‍കിയിരുന്നില്ലെന്നും സന്ദീപ് ആരോപിക്കുന്നു. 11 വര്‍ഷം കഠിനാധ്വാനം ചെയ്തെങ്കിലും സര്‍ക്കാര്‍ തന്നെ അംഗീകരിച്ചില്ല. ഇപ്പോഴും പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രൊഫസറായിരുന്നപ്പോള്‍ നേടിയതിലും കൂടുതല്‍ വരുമാനം ഇപ്പോള്‍ സമ്ബാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

    Read More »
  • Careers

    പത്താം ക്ലാസുണ്ടോ?  50000 രൂപ വരെ ശമ്പളത്തിൽ സ്ഥിര സർക്കാർ ജോലി നേടാം 

    തിരുവനന്തപുരം:കേരള സര്‍ക്കാരിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ജനുവരി 31. തസ്തിക& ഒഴിവ് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയ കേരള സര്‍ക്കാരിന് കീഴില്‍ വിവിധ വകുപ്പുകളില്‍ ഓഫീസ് അറ്റന്‍ഡന്റ് നിയമനം. 18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02011987നും 01012005നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്ല്യം. ശമ്ബളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്ബളം ലഭിക്കും. അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. https://www.keralapsc.gov.in/.

    Read More »
  • India

    ഷോര്‍ട്‌സും സ്ലീവ്‌ലെസും വേണ്ട, മാന്യമായ വസ്ത്രം മാത്രം; പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പുതിയ ഡ്രസ് കോഡ്

    ഭുവനേശ്വര്‍: ഒഡിഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് വസ്ത്രധാരണത്തില്‍ നിബന്ധനകളുമായി ക്ഷേത്രഭരണസമിതി. ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് പുതിയ ഡ്രസ് കോഡുകളാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.ഇനി മുതല്‍ ഹാഫ് പാന്റ്‌സ്, ഷോര്‍ട്‌സ്, ജീന്‍സ്, പാവാട, സ്ലീവ് ലെസ് വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പുരുഷന്‍മാര്‍ ധോത്തിയോ സ്ത്രീകള്‍ സാരിയോ ചുരിദാറോ ധരിച്ചുവേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. ക്ഷേത്രത്തിലെ വസ്ത്രധാരണരീതിയെക്കുറിച്ച് ബോധവ്തകരിക്കാന്‍ ഭക്തര്‍ താമസിക്കുന്ന ഹോട്ടലുകളോട് ആവശ്യപ്പെട്ടതായി ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്‌ട്രേഷന്‍ (എസ്‌ജെടിഎ) അധികൃതര്‍ അറിയിച്ചു.ക്ഷേത്ര പരിസരത്ത് പാന്‍ മസാല വില്‍പ്പനയും, പ്ലാസ്റ്റിക്, പോളിത്തീന്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തെ പവിത്രത നിലനിര്‍ത്തുന്നതിനായാണ് പാന്‍ മസാല പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിച്ചത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. പുതുവര്‍ഷത്തില്‍ വന്‍ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ 1.40ന് ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 വരെ ഏകദേശം 3.5 ലക്ഷത്തോളം ആളുകളാണ് ദര്‍ശനം…

    Read More »
  • NEWS

    ലോകത്തിന് പുതിയ ഭീഷണിയായി ‘സോംബി’ രോഗം: അമേരിക്കയിൽ കേസുകൾ പടരുന്നു, എന്താണ് ഈ പകർച്ചവ്യാധി…?

          കഴിഞ്ഞ കുറച്ച് വർഷങ്ങളായി  ജനങ്ങൾ ഗുരുതരമായ ഒട്ടേറെ രോഗങ്ങളെ അഭിമുഖീകരിക്കുന്നു. സമീപ കാലത്ത് ചൈനയിൽ പടർന്ന കൊറോണയും നിഗൂഢമായ ന്യൂമോണിയയും മുതൽ  പുതിയ ജെ.എൻ-1 വരെ തുടർച്ചയായി ഉയർന്നുവരുന്ന വ്യത്യസ്ത രോഗങ്ങൾ മാനവരാശിയുടെ നിലനില്പിനെക്കുറിച്ചു വരെ ആശങ്ക വർധിപ്പിക്കുന്നു. അതിനിടെ, മറ്റൊരു മാരകരോഗമായ ‘സോംബി’യുടെ  വ്യാപനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ. ഈ മാരക രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നുള്ളത് ആരോഗ്യമേഖലയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. എന്താണ് സോംബി രോഗം? ക്രോണിക് വേസ്റ്റിംഗ് ഡിസീസ് (CWD) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. മാനുകള്‍, മൂസ്, റെയിന്‍ഡീര്‍, എല്‍ക്, സിക ഡിയര്‍ എന്നീ മൃഗങ്ങളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. നവംബറിൽ വ്യോമിംഗിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ കണ്ടെത്തിയ മാനിന്റെ ശവത്തിൽ നിന്നാണ് രോഗം കണ്ടെത്തിയത്. അതിനുശേഷം, വൈറസ് മൂലമുണ്ടാകുന്ന ഈ രോഗത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്കാകുലരാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച്, യുഎസിലെ 31 സംസ്ഥാനങ്ങളിൽ…

    Read More »
  • Kerala

    കേരളത്തിന്റെ ‘ കെ സ്‍മാര്‍ട്ട് വേണം ; കരാറൊപ്പിടാൻ കേന്ദ്രവും കരാറൊപ്പിട്ട് കർണാടകയും

    കേരളത്തിന്‍റെ ഡിജിറ്റല്‍ ഭരണ നിര്‍വഹണത്തിലെ പുതിയ നാഴികക്കല്ലിനെ മാതൃകയാക്കാനൊരുങ്ങി മറ്റ് സംസ്ഥാനങ്ങളും.  കര്‍ണാടക സര്‍ക്കാരാണ് കേരളത്തിന്റെ കെ സ്‍മാര്‍ട്ടിന് സമാനമായ പ്ലാറ്റ്‍ഫോം കേരളത്തിനു പിന്നാലെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതിനുള്ള ധാരണാപത്രം കര്‍ണാടക മുനിസിപ്പല്‍ ഡേറ്റ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍(റിഫോംസ്) പ്രീതി ഗെലോട്ട് ഐഎഎസിസില്‍ നിന്ന് ഇൻഫര്‍മേഷൻ കേരള മിഷൻ (ഐകെഎം) സിഎംഡി ഡോ. സന്തോഷ് ബാബു സ്വീകരിച്ചു. ഇന്നലെ കെ സ്‍മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. മറ്റ് ചില സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ അര്‍ബൻ ഡിജിറ്റല്‍ മിഷന്റെ ഉന്നത ഉദ്യോഗസ്ഥരും കെ സ്‍മാര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.നാഷണല്‍ അര്‍ബൻ ഡിജിറ്റല്‍ മിഷൻ ഐകെഎമ്മിനെ പങ്കാളിയായി അംഗീകരിച്ചിട്ടുമുണ്ട്. അര്‍ബൻ ഗവേണൻസ് പ്ലാറ്റ്ഫോം (എന്‍യുജിപി) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിര്‍വ്വഹണ പങ്കാളിയായി ഐകെഎമ്മിനെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

    Read More »
  • Crime

    ആലപ്പുഴയില്‍ ഇരുട്ടിന്റെ മറവില്‍ വാഹനങ്ങള്‍ നശിപ്പിച്ചത് പൊലീസ്; കേസെടുത്തത് യുവാക്കള്‍ക്കെതിരെ

    ആലപ്പുഴ : പുതുവത്സര ദിനത്തില്‍ ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാര്‍ വാഹനങ്ങള്‍ നശിപ്പിച്ച ശേഷം യുവാക്കള്‍ക്കെതിരെ കേസെടുത്തതായി പരാതി. പുതുവത്സര ആഘോഷ വേളയിലാണ് പൊലീസിന്റെ പ്രവൃത്തി. വാഹനങ്ങള്‍ പൊലീസ് തള്ളിക്കൊണ്ടുപോയി നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കള്‍ക്കുമെതിരെയാണ് വാഹനങ്ങള്‍ നശിപ്പിച്ചതിനടക്കം കേസെടുത്തത്. പിന്നീടാണ് പൊലീസിന്റെ പ്രവൃത്തിയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാലു പ്രതികരിച്ചു. വാഹനങ്ങള്‍ തള്ളിക്കൊണ്ടുപോകുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. ഹാന്‍ഡില്‍ ലോക്ക് ആയതിനാല്‍ മാത്രമാണ് തള്ളി കൊണ്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം. പുതുവത്സര ദിവസം തുരുത്തിയില്‍ ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നുണ്ടായിരുന്നു. ഇതേ സമയം തന്നെ സ്ഥലത്ത് പുതുവത്സര ആഘോഷവുമുണ്ടായി. ഈ സമയത്ത് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. ഇതോടെ ഒരു സംഘം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയതോടെ എല്ലാവരും ചിതറിയോടി. ഇതോടെ പ്രതികളെ കിട്ടാതായതോടെ പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ച് മനപ്പൂര്‍വ്വം ആളുകളെ കേസില്‍…

    Read More »
  • Kerala

    തൃശൂര്‍ പൂരം; വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിനു വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

    കൊച്ചി: തൃശൂര്‍ പൂരത്തിനു വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിനു വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി ദേവസ്വം ബഞ്ച്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചു ആളുകള്‍ വരുന്നത് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. പൂരം ദിവസങ്ങളില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷത്തെ പൂരത്തിനു ആചാര ലംഘനമുണ്ടായെന്നു ചൂണ്ടിക്കാണിച്ച് തൃശൂര്‍ സ്വദേശിയായ കെ നാരായണന്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തെക്കേ ഗോപുര നടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയെന്നും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ കിടക്കുന്നുവെന്നുമുള്ള മാധ്യമ വാര്‍ത്തയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചയ്തിരുന്നു. ഇതും പരിഗണിച്ചാണ് ഉത്തരവ്. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം കോടതി അംഗീകരിച്ചു. തേക്കിന്‍കാട് മൈതാനം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നു ഉറപ്പു വരുത്താന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പതിവായി പട്രോളിങ്…

    Read More »
  • Kerala

    മറിയക്കുട്ടിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി; നാളെ തൃശൂരിൽ മോദിയെ കാണാൻ മറിയക്കുട്ടിയും 

    തൃശൂർ : നാളെ നടക്കുന്ന ബിജെപി പരിപാടിയില്‍ മറിയക്കുട്ടി പ്രധാനമന്ത്രി മോദിയെ കാണും.ബിജെപി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.നേരത്തെ മറിയക്കുട്ടിയെ കാണാൻ മോദി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വിധവാ പെൻഷനെ ചൊല്ലി കേരള സര്‍ക്കാരുമായി ഏറ്റുമുട്ടിയ എഴുപത്തിയെട്ടുകാരിയായ ഇടുക്കിക്കാരി മറിയക്കുട്ടി ബുധനാഴ്ച തൃശൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കാൻ കേരളത്തിലെത്തുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടുമെന്ന് ബിജെപി സംസ്ഥാന നേതാക്കൾ അറിയിച്ചു. മറിയക്കുട്ടിയും നടിയും നര്‍ത്തകിയുമായ ശോഭന, ക്രിക്കറ്റ് താരം മിന്നു മണി, ഗായിക വൈക്കം വിജയലക്ഷ്മി, പരിസ്ഥിതി സംരക്ഷക സോസമ്മ അയ്പ്പ് എന്നിവരും തൃശ്ശൂരില്‍ നടക്കുന്ന ബിജെപിയുടെ ‘സ്ത്രീശക്തി മോഡിക്കൊപ്പം മഹിളാ സംഗമം’ പരിപാടിയില്‍ പങ്കെടുക്കും.

    Read More »
  • NEWS

    വാര്‍ത്താസമ്മേളനത്തിനിടെ കഴുത്തില്‍ കുത്തേറ്റു; കൊറിയന്‍ പ്രതിപക്ഷ നേതാവ് ഗുരുതരാവസ്ഥയില്‍

    സോള്‍: ദക്ഷിണ കൊറിയന്‍ പ്രതിപക്ഷപാര്‍ട്ടി നേതാവ് ലീ ജെ മ്യുങി(59)ന് കഴുത്തില്‍ കുത്തേറ്റു. ബൂസാനിലെ പോര്‍ട്ട് സിറ്റിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പുതുതായി വിമാനത്താവളം നിര്‍മിക്കുന്ന പ്രദേശം സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുനീങ്ങുമ്പോള്‍ മുന്നിലെത്തിയ ആള്‍ ലീയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ലീ നിലത്തുവീണുകിടക്കുന്നതും ആളുകള്‍ ഓടിക്കൂടി അദ്ദേഹത്തിന്റെ മുറിവേറ്റ കഴുത്തില്‍ തൂവാലവെച്ച് അമര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ലീ കാറിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ അക്രമി ഇദ്ദേഹത്തോട് ഓട്ടോഗ്രാഫ് ചോദിച്ചെന്നും തുടര്‍ന്ന് കത്തിയ്ക്ക് സമാനമായ ആയുധംകൊണ്ട് അക്രമിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പ്രാദേശിക മാധ്യമത്തോടു പറഞ്ഞു. ലീയെ ഉടന്‍ ആംമ്പുലന്‍സില്‍ കയറ്റുകയും പിന്നീട് ഹെലികോപ്ടര്‍ മാര്‍ഗം ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വാര്‍ത്താഏജന്‍സിയായ യൊന്‍ഹപ് റിപ്പോര്‍ട്ടുചെയ്തു. സംഭവസ്ഥലത്തുനിന്നും കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന് രക്തസ്രാവം ഉണ്ടായെന്നും എന്നാല്‍ ബോധം നഷ്ടപ്പെട്ടിട്ടില്ലായെന്നും വാര്‍ത്താ ഏജന്‍സി പറഞ്ഞു. അക്രമിയെ അറസ്റ്റുചെയ്തായി സൗത്ത് കൊറിയന്‍ വാര്‍ത്താ ഏജന്‍സി ചോസുന്‍ ഇല്‍ബോ റിപ്പോര്‍ട്ടുചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടി തലവനായ ലീ, 2022ലെ പ്രസിസന്റ് തിരഞ്ഞടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ…

    Read More »
Back to top button
error: