Month: January 2024
-
Kerala
കുട്ടിക്കര്‍ഷകന്റെ വീട്ടില്‍ ആശ്വാസവുമായി മന്ത്രിമാര്‍; 5 പശുക്കളെ നല്‍കും, ഒരു മാസത്തേക്ക് കാലിത്തീറ്റയും സൗജന്യം
ഇടുക്കി: വെള്ളിയാമറ്റത്ത് കപ്പത്തൊണ്ടു കഴിച്ച 13 കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ മന്ത്രിമാരെത്തി. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവരാണ്, ഉപജീവനമാര്‍ഗം നഷ്ടമായ കുട്ടികളുടെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി എത്തിയത്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തതിനെ ദുരന്തമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ക്ഷീരവികസന വകുപ്പുമന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. മന്ത്രിമാര്‍ ഇവരുടെ വീട്ടിലെ തൊഴുത്തിലും സന്ദര്‍ശനം നടത്തി. പിന്നാലെ നടന്‍ ജയറാമും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘അബ്രാഹം ഓസ്‌ലറിന്റെ’ അണിയറപ്രവര്‍ത്തകരും സഹായവുമായി ഇവരുടെ വീട്ടിലെത്തി. വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരന്‍ വളര്‍ത്തിയ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. കുടുംബത്തിന് അഞ്ച് പശുക്കളെ സൗജന്യമായി നല്‍കും. അടുത്ത ആഴ്ച തന്നെ പശുക്കളെ കൈമാറും. മാട്ടുപ്പെട്ടിയില്‍നിന്ന് എത്തിക്കുന്ന…
Read More » -
Kerala
തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത്, സജി ചെറിയാന്റെ വിടുവായത്തം തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല; മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക
കോട്ടയം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപത്രം. ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയാന്‍ മടിയില്ലാത്ത മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയും ഇതിന് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. സഭാമേലധ്യക്ഷന്മാരെ വിമര്‍ശിക്കാന്‍ മന്ത്രിമാര്‍ എന്തും വിളിച്ചു പറയുന്നു. സജി ചെറിയാന്റെ വിടുവായത്തം തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ദീപിക വിമര്‍ശിക്കുന്നു. നവകേരള സദസില്‍ ബിഷപ്പുമാര്‍ പങ്കെടുത്തപ്പോള്‍ സജി ചെറിയാന് രോമാഞ്ചമുണ്ടായതാണ്. ഈ സാഹചര്യത്തിലൊന്നും സജി ചെറിയാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താത്തത് എന്താണെന്നും മുഖപ്രസംഗം ചോദിച്ചു. ക്രൈസ്തവര്‍ എന്തുരാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലെയുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങള്‍ ചെയ്യുന്നത് ശരിയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയ പ്രത്യശാസ്ത്രമായി കൊണ്ടുനടക്കുന്നവരില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. മന്ത്രിയുടെ ലജ്ജാകരമായ പ്രതികരണം അതുകൂടുതല്‍ വ്യക്തമാക്കുന്നു- മുഖപ്രസംഗത്തില്‍ പറയുന്നു. സജി ചെറിയാന്‍ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോടു പറയട്ടെ, കൊടിയ…
Read More » -
Kerala
പത്തനംതിട്ടയിൽ വയോധികയുടെ മാല കവര്‍ന്ന യുവാവ് പിടിയില്‍
പത്തനംതിട്ട: ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം നികത്താന്‍ വയോധികയുടെ മാല കവര്‍ന്ന യുവാവ് പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. പത്തനംതിട്ട നെടിയകാലയില്‍ നവംബര്‍ 23നായിരുന്നു സംഭവം. 80കാരിയുടെ കഴുത്തില്‍ കത്തിവെച്ച് മാല പിടിച്ചുപറിക്കുകയായിരുന്നു. സി.സി.ടി.വി തെളിവുകളുടെയും സഞ്ചരിച്ച സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. മുമ്ബ് സ്വന്തം വീട്ടില്‍നിന്ന് 35,000 രൂപ മോഷ്ടിച്ച അമല്‍ ഇതും റമ്മി കളിക്കാനാണ് ഉപയോഗിച്ചത്. സ്ത്രീകള്‍ ഒറ്റക്ക് നടത്തുന്ന കടകളിലും മോഷണം നടത്താൻ ശ്രമിച്ചിരുന്നു. ഇതിന് ശേഷമാണ് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ മാല പിടിച്ചുപറിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും അപഹരിച്ച കേസിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
LIFE
സന്ദൂര്‍ മമ്മീ!!! മഹാലക്ഷ്മിക്കൊപ്പം മോഡേണ്‍ ലുക്കില്‍ കാവ്യ
പുതുവര്‍ഷത്തെ ഉലകം ചുറ്റി വരവേറ്റ് കാവ്യാ മാധവനും മകള്‍ മഹാലക്ഷ്മിയും. മാമാട്ടിക്കുട്ടിയും അമ്മയും സ്‌റ്റൈലിഷ് മേക്കോവറില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ കൂടിയാണ് ഇത്. വിദേശത്തെ പുതുവര്‍ഷ യാത്രയുടെ മൂന്നു ചിത്രങ്ങളാണ് കാവ്യാ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഓണം, നവരാത്രി, ജന്മാഷ്ടമി, ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിലാണ് കാവ്യ സമൂഹമാധ്യമങ്ങളിലെത്താറുള്ളത്. മകള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച ചിത്രങ്ങള്‍ ഇതിനു മുമ്പ് നടി പങ്കുവച്ചിരുന്നു. ”ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ. പുതുവത്സരാശംസകള്‍”… എന്ന അടിക്കുറിപ്പോടെയാണ് കാവ്യയുടെ കുറിപ്പ്. വിദേശ രാജ്യത്ത് എവിടെയോ ആണ് കാവ്യയുടെയും കുടുംബത്തിന്റെയും ന്യൂ ഇയര്‍ ആഘോഷമെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം. ഇതേത് രാജ്യമാണ് എന്ന് ആരാധകരും കമന്റുകളിലൂടെ തിരക്കുന്നുണ്ട്. മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. 2016ല്‍ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിലാണ് കാവ്യ…
Read More » -
NEWS
ജപ്പാന്‍ ഭൂകമ്പത്തില്‍ മരണം 24 ആയി; ഒറ്റ ദിവസം 155 തുടര്‍ ചലനങ്ങള്‍
ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോര്‍ട്ടുകള്‍.. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകമ്പത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റദിനം മാത്രം 155 തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പമുണ്ടായ മേഖലയിലെ ഹൈവേകള്‍ അടച്ചു. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭൂകമ്പം കനത്ത നാശമാണ് വിതച്ചതെന്നും, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ സമയവുമായി പോരാട്ടത്തിലാണെന്നും കിഷിദ കൂട്ടിച്ചേര്‍ത്തു. ഇഷികാവ തീരത്തും സമീപ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ശേഷമാണ് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 ഭൂചലനം ആണ് രേഖപ്പെടുത്തിയത്. ദുരിതബാധിത മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനായി 20 മിലിറ്ററി എയര്‍ ക്രാഫ്റ്റുകള്‍ സജ്ജമാക്കിയതായി ജപ്പാന്‍ പ്രതിരോധമന്ത്രി അറിയിച്ചു.
Read More » -
NEWS
ചെങ്കടലിൽ കപ്പലിനെ ആക്രമിക്കാൻ ശ്രമിച്ച നാലു ബോട്ടുകൾ വെടിവെച്ചു മുക്കി അമേരിക്കൻ സൈന്യം; മുഴുവൻ പേരെയും വധിച്ചു
ഏദൻ: ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ കണ്ടെയ്‌നര്‍ കപ്പലിന് നേരെ തൊടുത്ത രണ്ട് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍ യുഎസ് സൈന്യം വെടിവെച്ചിട്ടു. പിന്നാലെ കപ്പലിനെ ആക്രമിക്കാൻ ശ്രമിച്ച നാലു ബോട്ടുകൾ തകർക്കുകയും ബോട്ടുകളിലുണ്ടായിരുന്ന മുഴുവൻ പേരെയും സൈന്യം വധിക്കുകയും ചെയ്തു. തെക്കൻ ചെങ്കടലിലേക്ക് കടക്കുന്നതിനിടെ ഡെൻമാർക്കിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്‌നര്‍ കപ്പലിന് നേരെയായിരുന്നു ഹൂതികളുടെ ആക്രമണം.ഇറാനും ചെങ്കടലിൽ യുദ്ധകപ്പൽ വിന്യസിച്ചതോടെ അമേരിക്കയുടെ നാവിക സേന മേഖലയിൽ പട്രോളിങ് തുടരുകയാണ്.ബ്രിട്ടന്റെ പടക്കപ്പലുകളും ഉടൻ ചെങ്കടലിൽ എത്തിച്ചേരുമെന്നാണ് വിവരം.
Read More » -
Kerala
കരിങ്കൊടി പ്രതിഷേധത്തില്‍ അറസ്റ്റ്; 7 മണിക്കൂര്‍ നീണ്ട പോലീസ് സ്റ്റേഷന്‍ ഉപരോധം അവസാനിച്ചത് പുലര്‍ച്ചെ
കൊച്ചി: മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഏഴ് മണിക്കൂര്‍ ഉപരോധിച്ചു. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മജിസ്ട്രേറ്റ് ജാമ്യം നല്‍കിയതോടെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.10 ഓടെ ഉപരോധം അവസാനിപ്പിച്ചത്. ജാമ്യം കിട്ടിയ പ്രവര്‍ത്തകര്‍ക്ക് പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ സ്വീകരണം നല്‍കുകയും സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. പാലാരിവട്ടം സംഭവം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ഹൈബി ഈഡന്‍ എം.പി.യും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും മാധ്യമങ്ങളോട് പ്രതികരിച്ചു. തിങ്കളാഴ്ച രാത്രി നാടകീയ സംഭവങ്ങളാണ് സ്റ്റേഷന് മുന്നില്‍ അരങ്ങേറിയത്. എം.പി., എം.എല്‍.എ.മാര്‍, ഡി.സി.സി. പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. പാലാരിവട്ടത്ത്് രാത്രി പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നും പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തി. ജാമ്യം നല്‍കിയ പ്രവര്‍ത്തകരെ സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി വീണ്ടും അറസ്റ്റ് ചെയ്തെന്നാണ്…
Read More » -
Kerala
ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവന; സജി ചെറിയാനെ തള്ളി റോഷിയും വാസവനും
തിരുവനന്തപുരം: ബിഷപ്പുമാര്‍ക്കെതിരെ പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെ പിന്തുണയ്ക്കാതെ മന്ത്രിമാര്‍. ഓരോരുത്തരും പറയുന്നത് സര്‍ക്കാര്‍ നിലപാടായി കാണരുതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ബിഷപ്പുമാര്‍ പങ്കെടുത്തതില്‍ സര്‍ക്കാരും പാര്‍ട്ടിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂരിനെക്കുറിച്ച് മിണ്ടാതെ പ്രധാനമന്ത്രി ബിഷപ്പുമാര്‍ക്ക് വിരുന്നൊരുക്കിയത് കാപട്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സജി ചെറിയാന്റെ പ്രസ്താവന താന്‍ കണ്ടിട്ടില്ലെന്നും വാസവന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെതിരെ സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ബി.ജെ.പി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായി എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ ദീപിക പത്രം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. സജി ചെറിയാന്‍ നിരന്തരം വിടുവായിത്തം പറയുകയാണെന്നും അത് തിരുത്താന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും ദീപിക മുഖപ്രസംഗത്തില്‍ പറഞ്ഞു. ബിഷപ്പുമാരെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. സജി ചെറിയാന്റെ പദപ്രയോഗം മന്ത്രിസ്ഥാനത്തിന് ചേര്‍ന്നതല്ല. മന്ത്രിസ്ഥാനത്തെ…
Read More » -
Kerala
എ ടി തോമസ് കോർ എപ്പിസ്കോപ്പ നിര്യാതനായി
റാന്നി:മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിലെ സീനിയർ വൈദികൻ വെരി.റവ. എ ടി തോമസ് കോർ എപ്പിസ്കോപ്പ നിര്യാതനായി. റാന്നി അറയ്ക്കൽ കുടുംബാംഗമാണ്.കബറടക്കം പിന്നീട് റാന്നി ക്നാനായ വലിയ പള്ളിയിൽ നടക്കും.
Read More » -
India
അമ്മയുമായി അവിഹിത ബന്ധം; അയല്‍ക്കാരനെ വെട്ടിക്കൊന്ന് കൗമാരക്കാരൻ
മുംബൈ: അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അയല്‍ക്കാരനായ സുഹൃത്തിനെ വെട്ടിക്കൊന്ന് കൗമാരക്കാരൻ. ബാലു എന്നറിയപ്പെടുന്ന രഞ്ജിത്ത് ടി. മാലി (22)യാണ് കൊല്ലപ്പെട്ടത്.രഞ്ജിത്തിന് അയല്‍ക്കാരിയായ 32-കാരിയുമായി ബന്ധമുണ്ടായിരുന്നു.ഇവരുടെ 11-ാം ക്ലാസില്‍ പഠിക്കുന്ന 17-കാരനായ മകനാണ് അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. അരിവാള്‍ മൂര്‍ച്ഛകൂട്ടാനായി സുഹൃത്തിന്റെ സഹായം ഇയാൾ തേടിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രാഥമിക ചോദ്യംചെയ്യലില്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. എന്നാല്‍, പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.വാദ്ജി ഗ്രാമത്തിലെ പശുത്തൊഴുത്തിലാണ് രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, അന്വേഷണത്തിനിടെ കൗമാരക്കാരനെ പിടികൂടുകയായിരുന്നു. ഏഴുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീ മകനൊപ്പമായിരുന്നു താമസം. അമ്മയേയും രഞ്ജിത്തിനേയും കുറച്ചു ദിവസങ്ങളായി താൻ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് 17-കാരൻ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകത്തിന് മുതിര്‍ന്നതെന്നും 17-കാരൻ പോലീസിനോട് പറഞ്ഞു.
Read More »