KeralaNEWS

കപ്പത്തൊലി കഴിച്ചതും പശുക്കൾ നിലത്തുവീണ് പിടയ്ക്കാൻ തുടങ്ങി;എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് മാത്യു

തൊടുപുഴ: താൻ ഓമനിച്ച്‌ വളര്‍ത്തിയ പശുക്കള്‍ കണ്‍മുന്നില്‍ പിടഞ്ഞുചാവുന്നത് കണ്ട് തളര്‍ന്നിരിക്കുകയാണ് മാത്യു എന്ന പതിനഞ്ച് വയസ്സുകാരൻ.

ഡിസംബര്‍ മുപ്പത്തിയൈാന്നിന് രാത്രിയും ഒന്നാം തീയതി പുലര്‍ച്ചേയുമായാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തത്. മാത്യൂവിന്റെ കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗമായിരുന്നു ഈ പശുക്കള്‍, ഒറ്റ നിമിഷം എല്ലാം ഇല്ലാതായപ്പോള്‍ പകച്ചുനിന്നു പോയ മാത്യുവിനെ സഹായിക്കാൻ നിരവധി പേരെത്തിയെങ്കിലും സ്‌നേഹിച്ച്‌ വളര്‍ത്തിയ പശുക്കള്‍ പോയത് സങ്കടമാണെന്ന് മാത്യു പറഞ്ഞു.

Signature-ad

രാത്രിക്ക് കപ്പത്തൊലി കുറച്ച്‌ കൊടുത്തിരുന്നുവെന്നും അത് കഴിച്ച്‌ വയറ്റിലേക്കെത്തിയതും ഓരോന്ന് വീതം തെന്നിത്തെന്നി നിലത്തേക്ക് അടിച്ച്‌ വീണ് പിടയ്ക്കാൻ തുടങ്ങിയെന്നും അന്നേരം തന്നെക്കൊണ്ട് പറ്റാവുന്നതൊക്കെ ചെയ്തെന്നും മാത്യു പറയുന്നു.

ഡോക്ടര്‍മാരെ വിളിച്ചു. പലരും സ്ഥലത്ത് ഇല്ലായിരുന്നു, നൈറ്റ് ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ചപ്പോള്‍ വേറെ എങ്ങോട്ടോ പോവുകയാണെന്ന് പറഞ്ഞു.അവസാനം മടുത്തിട്ട് ഞാൻ മന്ത്രി ചിഞ്ചുറാണിയുടെ അസിസ്റ്റന്റ് സൂര്യാ മാഡത്തെ വിളിച്ചു. സൂര്യ മാഡത്തിന്റെ താഴെയുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞ് അവര്‍ ഡോക്ടറെ വിട്ടു. അവര്‍ വന്നപ്പോഴേക്കും തലകറങ്ങി വീണ് ഞാനും അമ്മയും  ആശുപത്രിയില്‍ ആയിരുന്നു. അപ്പ മരിച്ചതിന് ശേഷം മൂന്ന് വര്‍ഷമായി താനാണ് പശുക്കളെ നോക്കുന്നതെന്നും മാത്യൂ പറഞ്ഞു.

ജയറാമേട്ടൻ അഞ്ച് ലക്ഷം രൂപ തന്നു, മമ്മൂക്ക ഒരു ലക്ഷവും പൃഥ്വിരാജ് സാര്‍ രണ്ട് ലക്ഷം രൂപ തന്നു. സന്തോഷമായി എന്ന് പറയാൻ പറ്റില്ല, സ്‌നേഹിച്ച്‌ വളര്‍ത്തിയതല്ലേ പോയത് അത് ഓര്‍ക്കുമ്ബോള്‍ സങ്കടമാണ്, മാത്യൂ പറഞ്ഞു. ആറരയ്ക്ക് ആണ് പശുവിനെ കറക്കാറുള്ളതെന്ന് മാത്യൂ പറഞ്ഞു. കണ്ടത്തില്‍ നിന്നും മുകളില്‍ നിന്നുമാണ് പശുക്കള്‍ക്ക് കൊടുക്കാൻ പുല്ല് വെട്ടാറുള്ളതെന്ന് മാത്യൂ പറഞ്ഞു.

സംഭവം അറിഞ്ഞതിന് പിന്നാലെ മാത്യുവിനെ സഹായിക്കാനായി അബ്രഹാം ഓസ് ലര്‍ എന്ന സിനുമയുടെ പ്രൊമോ ലോഞ്ച് മാറ്റി വെച്ച്‌ ആ തുക മാത്യുവിന് നല്‍കാൻ നടൻ ജയറാമും അണിയറപ്രവര്‍ത്തകരും തീരുമാനിച്ചു. ഇതിന് പിന്നാലെ പൃഥ്വി രാജും മമ്മൂട്ടിയും സഹായവുമായി എത്തി.

കൃഷ്ണഗിരിയിലെത്തിയാല്‍ നാട്ടിലേതിനേക്കാള്‍ 40 ശതമാനം ലാഭത്തില്‍ പശുക്കളെ വാങ്ങിത്തരാന്‍ താനും ഒപ്പം വരാമെന്ന് ഉറപ്പ് നല്‍കിയാണ് നടന്‍ ജയറാം പശുക്കളെ നഷ്ടപ്പെട്ട മാത്യു ബെന്നിയെ ആശ്വസിപ്പിച്ചത്.വെള്ളിയാമറ്റത്ത് വിഷാംശം കലര്‍ന്ന കപ്പത്തണ്ട് തിന്ന് 13 പശുക്കള്‍ ചത്ത കുട്ടി കര്‍ഷകനാണ് മാത്യു ബെന്നി.

Back to top button
error: