NEWSWorld

സൈനിക തലവന്റെ കൊലപാതകം;നെതന്യാഹുവിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് ഇറാൻ

ടെഹ്റാൻ: തങ്ങളുടെ സൈനിക തലവന്‍ റാസിയെ കൊലപ്പെടുത്തിയതോടെ നെതന്യാഹുവിനെ തീര്‍ത്തുകെട്ടാനുള്ള പകയും കൊണ്ട് നടക്കുകയാണ് ഇറാന്‍.അത് ഉടനെയൊന്നും സാധിക്കില്ലെന്ന് അറിയാമെന്നതുകൊണ്ടു തന്നെ ബെഞ്ചമിന്‍ നെതന്യാഹുവിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് സായൂജ്യമടഞ്ഞിരിക്കുകയാണ് ഇറാന്‍.

മൊസാദ് അാസ്ഥാനത്ത് ചാരന്മാരുമായ് ചര്‍ച്ച നടത്തുന്ന ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ സേന ഈ സമയം മൊസാദ് ആസ്ഥാനം ഹാക്ക് ചെയ്യുന്നു.പിന്നാലെ ടേബിളിന് താഴെ ടൈം ബോംബ് പൊട്ടിത്തെറി.നെതന്യാഹു ക്ലോസ് !

Signature-ad

  റാസിയെ കൊലപ്പെടുത്തിയതോടെ നെതന്യാഹുവിനെ തീര്‍ത്തുകെട്ടാനുള്ള പകയും കൊണ്ട് നടക്കുകയാണ് ഇറാന്‍. ഇതിന്റെ ബാക്കിപത്രമാണ് ഇറാന്‍ സേനയുടെ ഈ വീഡിയോ.

ഇറാന്‍ അടക്കമുള്ള തീവ്ര ഇസ്ലാമിസ്റ്റുകളുടെ കില്ലര്‍ ലിസ്റ്റിലുള്ള നമ്ബര്‍ വണ്‍ പേരുകളില്‍ ഒന്നാമത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പേരാണ്. പലതണ നെതന്യാഹുവിനെ വധിക്കാനുള്ള പദ്ധതികള്‍ പലരും തയ്യാറാക്കിയെങ്കിലും ഒന്നും വര്‍ക്കൗട്ടായിട്ടില്ല. പക്ഷേ ഇപ്പോള്‍ സ്വന്തം ജനതക്കും, സൈന്യത്തിനും ആവേശം പകരനായി നെതന്യാഹുവിനെ കൊല്ലുന്ന വീഡിയോ പുറത്തുവിട്ടിരിക്കയാണ് ഇറാന്‍ സൈന്യം. തങ്ങളുടെ സൈനിക ഉപദേഷ്ടാവിനെ സിറിയയില്‍ വെച്ച്‌ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന ആരോപണത്തിന് പിന്നാലെയാണിത്.

അതേസമയം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇറാന്‍ സേനയുടെ നെതന്യാഹു വധം ഇസ്രയേലിനെയും സഖ്യകക്ഷികളെയും ചൊടിപ്പിച്ചിരിക്കുകയാണ്.അങ്ങനെയൊന്നു സംഭവിച്ചാൽ ടെഹ്‌റാനില്‍ കയറി അടിക്കുമെന്ന് അമേരിക്ക മറുപടി കൊടുത്തു കഴിഞ്ഞു.

ഇസ്രായേലിനെ ആക്രമിക്കുന്ന യമനിലെ ഹൂതികളെ സഹായിക്കാൻ ഇറാൻ ചെങ്കടലിൽ യുദ്ധകപ്പൽ ഇറക്കിയ സമയത്തുതന്നെ ഹൂതികളുടെ നാലു ബോട്ടുകൾ ചെങ്കടലിൽ വച്ചുതന്നെ അമേരിക്ക വെടിവെച്ചു തകർക്കുകയും ബോട്ടുകളിലുണ്ടായിരുന്ന പത്തുപേരെ വധിക്കുകയും ചെയ്തിരുന്നു.

Back to top button
error: