IndiaNEWS

നവംബറിൽ രാജ്യത്ത് റദ്ദാക്കിയത് 71 ലക്ഷം വാട്സ്‌ആപ് അക്കൗണ്ടുകള്‍ 

ന്യൂഡൽഹി:കഴിഞ്ഞ നവംബറില്‍ രാജ്യത്ത് 71 ലക്ഷത്തിലധികം വാട്സ്‌ആപ് ആക്കൗണ്ടുകള്‍ റദ്ദാക്കിയതായി കമ്ബനി.

2021ലെ പുതിയ വിവര സാങ്കേതിക നിയമം അനുസരിച്ചാണ് നടപടിയെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വാട്സ്‌ആപിന്റെ മാതൃകമ്ബനിയായ മെറ്റ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള കാലയളവില്‍ ആകെ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

Signature-ad

ഒക്ടോബറില്‍ 71 ലക്ഷം അക്കൗണ്ടുകളും സെപ്റ്റംബറില്‍ 75 ലക്ഷം അക്കൗണ്ടുകളും വാട്‍സ്‌ആപ് നീക്കം ചെയ്തിരുന്നു. ഓഗസ്റ്റില്‍ വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകളുടെ എണ്ണമാവട്ടെ 74 ലക്ഷമാണ്.

തങ്ങളുടെ സേവന ചട്ടങ്ങള്‍ ലംഘിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നതെന്ന് കമ്ബനി തങ്ങളുടെ വെബ്‍സൈറ്റില്‍ വിശദീകരിച്ചു. ഉപയോക്താക്കളെ ശല്യം ചെയ്യുന്ന തരത്തിലുള്ള അനാവശ്യ സന്ദേശങ്ങള്‍ അയക്കുക, തട്ടിപ്പുകള്‍ നടത്തുക, വാട്സ്‌ആപ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുക തുടങ്ങിയവയൊക്കെയാണ് വിലക്ക് ക്ഷണിച്ചുവരുത്തുന്നതെന്ന് കമ്ബനി പറഞ്ഞു.

Back to top button
error: