Month: January 2024
-
Kerala
കോട്ടയം ബസ് സ്റ്റാൻഡിൽ പിന്നിലേക്കുരുണ്ടു വന്ന കെഎസ്ആർടിസി ബസ് ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
കോട്ടയം: കെഎസ്‌ആര്‍ടിസി ബസ് തലയിലുടെ കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു. കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡില്‍ ഇന്നലെ വൈകുന്നേരം 4.45 നാണ് സംഭവം. പാല- കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍ ബസ് സ്റ്റാൻഡിൽ ആളെയിറക്കുന്നതിനിടയിൽ പെട്ടെന്ന് പിന്നിലേക്ക് ഉരുണ്ടുവന്ന് യാത്രക്കാരനെ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവസ്ഥലത്തുവച്ച് തന്നെ ഇയാൾ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.അതേസമയം ഇയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
Read More » -
India
ഗുജറാത്തില്‍ നാല് വയസുകാരിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി
അഹമ്മദാബാദ്: നാല് വയസുകാരിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ഗുജറാത്തിലെ ധന്‍സുരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് 35 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ശനിയാഴ്ച്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പ്രതിയുടെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ഇതിനിടെ പ്രതി രക്ഷപ്പെടുന്നതിനായി ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവാവ് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. പിന്നാലെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read More » -
Kerala
പതിനേഴുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലത്ത് 49 കാരന്‍ അറസ്റ്റില്‍
കൊല്ലം: പതിനേഴുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ 49 കാരന്‍ അറസ്റ്റില്‍.കൊല്ലം അഗസ്ത്യക്കോട് ഗൗരിഗിരിയില്‍ ഷിജുമോനെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി അവിടെയെത്തിയ ഷിജുമോന്‍ ശീതളപാനിയത്തില്‍ മദ്യം കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. മുമ്ബ് വളര്‍ത്തു നായയെ വില്‍പ്പന നടത്തിയത് വഴി പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതിക്ക് പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് പ്രതി വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്ത് പൊലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
2025 ല്‍ ഒരു അതിദരിദ്രര്‍പോലും കേരളത്തില്‍ ഉണ്ടാവില്ല: പിണറായി വിജയൻ
എറണാകുളം:അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 ല്‍ ഒരു അതിദരിദ്രര്‍പോലും കേരളത്തില്‍ ഉണ്ടാവില്ലെന്നും, നടക്കില്ലെന്ന് കരുതിയിരുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയത് എല്‍ ഡി എഫ് സര്‍ക്കാരാണെന്നും നവകേരള സദസിന്റെ സമാപന വേദിയില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് തകരാത്ത ഒരു മേഖലയുമില്ല.’മരുന്നിന് പോലും മരുന്നില്ല’ എന്ന് ഒരു പത്രം അന്ന് എഴുതി. അത് അന്നത്തെ യു ഡി എഫ് ഭരണകാലത്തിന് യോജിക്കുന്ന തലക്കെട്ടാണ്. 13 ഇനം കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. കേന്ദ്ര സമീപനം കാര്‍ഷികാഭിവൃദ്ധിക്ക് അനുയോജ്യമല്ല. കേന്ദ്രത്തിന്റെ ഈ നിലപാട് കാര്‍ഷിക മേഖലയെ വലിയ തരത്തില്‍ തളര്‍ത്തി. വെള്ളിയാമറ്റത്തെ ക്ഷീര കര്‍ഷകരായ കുട്ടികള്‍ക്ക് പ്രയാസമുണ്ടായപ്പോള്‍ അവരുടെ അരികിലേയ്ക്ക് സര്‍ക്കാര്‍ ഓടിയെത്തി. സര്‍ക്കാര്‍ അവര്‍ക്ക് നേരത്തെയും സഹായം നല്‍കിയിരുന്നു. രാജ്യത്തെ പാവപ്പെട്ടവരെ പാപ്പരീകരിക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ തുടരുന്നു. നവകേരള സദസ് ബഹിഷ്കരിക്കും എന്നതിന് പുറമെ…
Read More » -
Kerala
ഗൂഗിൾ മാപ്പ് നോക്കി ശബരിമലയ്ക്ക്;വാഹനം മറിഞ്ഞ് 12 തീര്‍ഥാടകര്‍ക്ക് പരിക്ക്
കുമളി: ചെന്നൈ കുളത്തൂരില്‍നിന്ന് ശബരിമലയിലേക്ക് പോയ തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. ചെങ്കര പുല്ലുമേട് റോഡില്‍ ശങ്കരഗിരി വലിയ വളവില്‍ ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. ഗൂഗിള്‍ മാപ്പില്‍ ശബരിമല പുല്ലുമേട് തിരഞ്ഞു പോയവര്‍ വഴിതെറ്റി ചെങ്കര പുല്ലുമേടിന് സമീപമെത്തിയാണ് അപകടത്തിൽപ്പെട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് തീര്‍ഥാടകരുടെ വാഹനം വഴിതെറ്റി മറിയുന്നത്. ബസില്‍ 23 തീര്‍ഥാടകരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
ട്രെയിനിൽ മലയാളി യുവതിയുടെ മുന്നിലിരുന്ന് സ്വയംഭോഗം; 42 കാരൻ ഗോവയില്‍ അറസ്റ്റില്‍
പനാജി: ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റയിൽവെ പൊലീസ് അറസ്റ്റ് ചെയ്തു. പൂര്‍ണ എക്‌സ്‌പ്രസില്‍ വെച്ചാണ് 22 കാരിയായ മലയാളി യുവതിയോട് 42 കാരൻ അപമര്യാദയോടെ പെരുമാറിയത്.ചൊവ്വാഴ്ചയാണ് സംഭവം. കേരളത്തില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്ന മലയാളി യുവതിക്ക് മുന്നില്‍ 42 കാരൻ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഇവര്‍ ബഹളം വെച്ചതോടെ യുവാവ് സീറ്റില്‍ നിന്നും എഴുന്നേറ്റ് മറ്റൊരു കോച്ചിലേക്ക് പോയി.തുടര്‍ന്ന് യുവതിയും സുഹൃത്തുക്കളും റെയില്‍വേ എമര്‍ജൻസി നമ്ബറിലും ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് എക്സാമിനറേയും വിവരം അറിയിച്ചു. ട്രെയിൻ മാര്‍ഗാവോ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോൾ കാത്തുനിന്ന ഗോവ പൊലീസിന്‍റെ കൊങ്കണ്‍ റെയില്‍വേ യൂണിറ്റ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളും മലയാളിയാണെന്നാണ് വിവരം.
Read More » -
India
പൗരത്വഭേദഗതി നിയമം പൊടിതട്ടിയെടുത്ത് കേന്ദ്രം; തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കും. പൗരത്വത്തിന് അപേക്ഷിക്കാന്‍ പോര്‍ട്ടല്‍ നിലവില്‍ വരുമെന്നും കേന്ദ്ര സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈനായിരിക്കും. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2019 ഡിസംബറിലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. നിയമം പാസാക്കി നാല് വര്‍ഷമായിട്ടും സി.എ.എക്കായുള്ള ചടങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാവില്ല. 2014 ഡിസംബര്‍ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് പൗരത്വഭേദഗതി നിയമപ്രകാരം പൗരത്വം ലഭിക്കുക.
Read More » -
Crime
മതില്‍ ചാടിക്കടന്ന് വളര്‍ത്തുനായയെ മോഷ്ടിച്ചു; മൂന്നാം നാള്‍ ക്രൂരമായി പീഡിപ്പിച്ച് ഉപേക്ഷിച്ചു
കൊല്ലം: വളര്‍ത്തുനായയെ മോഷ്ടിച്ച് കടത്തിയശേഷം ക്രൂരമായി ആക്രമിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ ആണ് സംഭവം. പുതുവത്സരത്തലേന്നായിരുന്നു വീട്ടില്‍ അതിക്രമിച്ച് കയറി നായയെ മോഷ്ടിച്ചു കൊണ്ടുപോയത്. പുനലൂര്‍ കക്കോട് സ്വദേശിയും സൈനികനുമായ കക്കോട് അഭിരഞ്ജം വീട്ടില്‍ രഞ്ജിത്തിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുതുവത്സരത്തലേന്ന് മൂവര്‍ സംഘം കടത്തിക്കൊണ്ടുപോയത്. അര്‍ധരാത്രിയുടെ മൂന്നുപേര്‍ വീടിനു സമീപം ബൈക്കിലെത്തുകയും ഒരാള്‍ വീടിന്റെ മതില്‍ ചാടിക്കടന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന ബൈക്കിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ശേഷം സമീപത്തെ കൂട്ടില്‍ അടച്ചിട്ടിരുന്ന നായയെ മോഷ്ടിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ സിസിടിവി നശിപ്പിക്കാനുള്ള ശ്രമവും പ്രതികള്‍ നടത്തി. കൂടെയുണ്ടായിരുന്ന മറ്റു നായകളുടെ ബഹളം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇരുചക്രവാഹനത്തില്‍ നായയുമായി ഇവര്‍ കടന്നുപോകുന്നത് കണ്ടത്. തുടര്‍ന്ന് പുനലൂര്‍ പോലീസിനെ വിവരം അറിയിക്കുകയും വീട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. സംഭവത്തില്‍ പുനലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വീട്ടുകാര്‍…
Read More »

