Month: January 2024
-
Kerala
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമമെന്നത് കുപ്രചാരണം; മാര്‍ച്ച് വരെ ആവശ്യമായ മരുന്നുകളുണ്ട്: വീണാ ജോര്‍ജ്
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമമെന്നത് കുപ്രചാരണമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സാധാരണക്കാരായ ജനങ്ങളെ പരിഭ്രാന്തരാക്കാനാണിതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലടക്കം ആവശ്യപ്പെട്ട മുഴുവന്‍ മരുന്നുകളും എത്തിച്ചിട്ടുണ്ടെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പറ്റാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങളുടെ തുരപ്പന്‍ പണിയെന്നും മന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരെയാണ് വ്യാജവാര്‍ത്തകള്‍ ആശയക്കുഴപ്പത്തിലാക്കുന്നത്. മാര്‍ച്ച് വരെ ആവശ്യമായ മരുന്നുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഏതെങ്കിലും പ്രത്യേക കമ്പനിയുടെ മരുന്ന് സ്റ്റോക്കില്ലെങ്കില്‍ പകരം കൊടുക്കാനും സംവിധാനമുണ്ടെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. 2016നു ശേഷം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ 25 ശതമാനം മരുന്ന് കൂടുതലാണ് നല്‍കിവരുന്നത്. ആശുപത്രികള്‍ ആവശ്യപ്പെടുന്ന മരുന്നുകള്‍ അതിന് മുമ്പുള്ള സാമ്പത്തിക വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസത്തിലാണ് ടെന്‍ഡര്‍ ചെയ്യുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാല്‍ ആ മരുന്നുകള്‍ നേരത്തെ തീര്‍ന്നേക്കാം. മരുന്നുകള്‍ 30 ശതമാനം…
Read More » -
Crime
പബ്ബിലെ പുതുവത്സരാഘോഷത്തിനു ശേഷം ഹോട്ടല്‍മുറിയിലെത്തിയ IIT വിദ്യാര്‍ഥിനി മരിച്ചു; അന്വേഷണം
ഗുവാഹാട്ടി: പുതുവത്സരാഘോഷത്തിന് പിന്നാലെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ഐ.ഐ.ടി. വിദ്യാര്‍ഥിനി മരിച്ചു. ഗുവാഹാട്ടി ഐ.ഐ.ടി.യിലെ നാലാംവര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയും തെലങ്കാന കരീംനഗര്‍ സ്വദേശിയുമായ പുല്ലൂരി ഐശ്വര്യ(21)യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡിസംബര്‍ 31-ന് പബ്ബിലെ പുതുവത്സരാഘോഷം കഴിഞ്ഞ് ഹോട്ടല്‍മുറിയിലെത്തിയ ഐശ്വര്യ പിറ്റേന്ന് രാവിലെയാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നതായി പറഞ്ഞത്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടി മരിച്ചിരുന്നു. അവധി കഴിഞ്ഞ് ഡിസംബര്‍ 31-നാണ് ഐശ്വര്യ ഗുവാഹാട്ടിയില്‍ എത്തിയത്. ചൊവ്വാഴ്ച വരെ അവധിയുണ്ടായിരുന്നെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാനായി രണ്ടുദിവസം മുന്‍പേ ഗുവാഹാട്ടിയിലേക്ക് പോവുകയായിരുന്നു. പുതുവര്‍ഷത്തലേന്ന് നഗരത്തിലെത്തിയ വിദ്യാര്‍ഥിനി മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഗുവാഹാട്ടി-ഷില്ലോങ് റോഡിലെ പബ്ബിലാണ് പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ഇവര്‍ നാലുപേരും പബ്ബിന് സമീപമുള്ള ഹോട്ടലില്‍മുറിയെടുത്തു. ഇവിടെവെച്ചാണ് പെണ്‍കുട്ടി അവശനിലയിലായത്. ജനുവരി ഒന്നിന് പുലര്‍ച്ചെ 1.30-ഓടെയാണ് ഐശ്വര്യ അടക്കമുള്ള വിദ്യാര്‍ഥികള്‍ മുറിയിലെത്തിയതെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. രണ്ടുമുറികളാണ് ഇവര്‍ ബുക്ക്…
Read More » -
Kerala
മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത് ക്രൈസ്തവ മേലധ്യക്ഷന്മാര്‍; യുഡിഎഫ് വിട്ടുനിന്നു, മുസ്ലിം ലീഗ് എംപി പങ്കെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച ക്രിസ്മസ്- ന്യൂഇയര്‍ വിരുന്നില്‍ പങ്കെടുത്ത് കെസിബിസി അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ അടക്കമുള്ള ക്രൈസ്തവ മേലധ്യക്ഷന്മാര്‍. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെതിരെ മന്ത്രി സജി ചെറിയാന്‍ ഉന്നയിച്ച വിമര്‍ശനത്തില്‍ വാഗ്വാദം തുടരുന്നതിനിടെയാണ് വിരുന്നില്‍ പങ്കെടുക്കാന്‍ മാര്‍ ക്ലീമിസ് കത്തോലിക്കാ ബാവ എത്തിയത്. കാതോലിക്കാബാവയുടെ അടുത്തെത്തി മന്ത്രി സജി ചെറിയാന്‍ സംസാരിച്ചതായാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്. മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന പിന്‍വലിക്കുന്നതു വരെ സംസ്ഥാന സര്‍ക്കാരുമായി ഒരു കാര്യത്തിലും സഹകരിക്കില്ലെന്ന പ്രഖ്യാപനവുമായി കെസിബിസി അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ എത്തിയിരുന്നു. ക്രൈസ്തവ വിഭാഗങ്ങളെ കൂടുതലായി അടുപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടി മുഖ്യമന്ത്രി നടത്തുന്ന വിരുന്ന് കെസിബിസി തന്നെ ബഹിഷ്‌കരിക്കുമെന്ന സൂചനയാണ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ പ്രതികരണത്തില്‍ ഉണ്ടായത്. അതുകൊണ്ടു തന്നെ ബിഷപ്പുമാര്‍ പ്രധാനമന്ത്രിയെ…
Read More » -
Kerala
ആവേശത്തിരയിളക്കി മോദിയെത്തി; കോട്ടകെട്ടി പൂരനഗരി
തൃശൂര്‍: ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കുട്ടനെല്ലൂരില്‍ എത്തിയത്. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സുരേഷ് ഗോപി ഉള്‍പ്പടെ നിരവധി നേതാക്കള്‍ മോദിയെ സ്വീകരിക്കാനായെത്തി. ജനറല്‍ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാല്‍, നടുവിലാല്‍ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും. മൂന്നിനു തേക്കിന്‍കാട് മൈതാനത്തു നടക്കുന്ന സമ്മേളനത്തില്‍ രണ്ടുലക്ഷം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയില്‍ സുരേഷ് ഗോപിയുമുണ്ടാകും നടി ശോഭന, ക്രിക്കറ്റ് താരം മിന്നുമണി, മറിയക്കുട്ടി എന്നിവര്‍ മോദിക്കൊപ്പം വേദി പങ്കിടും. ചടങ്ങില്‍ വ്യവസായി ബീനാ കണ്ണന്‍, പത്മശ്രീ സോസമ്മ ഐപ്പ്, സാമുഹ്യ പ്രവര്‍ത്തക ഉമാ പ്രേമന്‍ എന്നിവരും പങ്കെടുക്കും. 4.30നു…
Read More » -
India
ലോകത്തെ ഞെട്ടിക്കാന്‍ വരുന്നു ടാറ്റാ നാനോ ഇലക്ട്രിക് കാർ: വില 4 ലക്ഷം, ഒറ്റച്ചാര്‍ജില്‍ 312 കിലോമീറ്റര്‍
ഇന്ത്യന്‍ കാർ വിപണി 2024ല്‍ ടാറ്റാ നാനോ ഇലക്ട്രിക് കാര്‍ കീഴടക്കും എന്ന് പ്രവചനം. ഇന്ത്യന്‍ വാഹനവിപണിയെ ഞെട്ടിച്ച് ഒരുലക്ഷം രൂപയ്ക്ക് കാര്‍ എന്ന് രത്തന്‍ ടാറ്റ പ്രഖ്യാപിച്ച് അല്‍പം വൈകിയെങ്കിലും 2008 ജനുവരി പത്തിന് അത് വിസ്മയത്തോടെ തന്നെ യാഥാർത്ഥ്യമായി- ടാറ്റ നാനോ. അത്രയേറെ അരുമയോടെ വാഹനപ്രേമികള്‍ ഒന്നിനെയും കാത്തിരുന്നിട്ടില്ല. പക്ഷേ കണ്ടിട്ടുണ്ട് മാതുതി 800നെ. അതിന്‍റെ ആരാധനാ കാരണങ്ങള്‍ മനസിലാക്കാതെ പോയതാണ് 2019ല്‍ നാനോ പിന്‍വലിക്കാന്‍ ഇടയാക്കിയതെന്ന് നിസംശയം പറയാം. ഇപ്പോഴിതാ പുതുവർഷത്തിൽ വിപണി കീഴടക്കാനെത്തുകയാണ് ടാറ്റാ നാനോ ഇലക്ട്രിക് കാര്‍. ഇടത്തരക്കാരായ ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷത്തിന് ഒരു ചെറിയ കാര്‍ സ്വപ്നം വലിയ തരംഗമാകാതെപോയെങ്കിലും ഇലക്ട്രിക് യുഗത്തില്‍ പുതുതരംഗമാവുമോ നാനോയെന്ന് ഏവരും കാത്തിരിക്കയാണ്. മാരുതിക്കു പകരം ടാറ്റയിലേക്ക് ഭൂരിഭാഗം ഇന്ത്യക്കാരെ കൊണ്ടുവരാം എന്ന രത്തന്‍ ടാറ്റയുടെ സ്വപ്നം പക്ഷെ അന്ന് പൂവണിഞ്ഞില്ല. ഇപ്പോള്‍ ബജറ്റ് കാര്‍ തേടുന്നവര്‍ക്ക് ഒരിക്കലും തള്ളിക്കളയാന്‍ പറ്റാത്ത പ്രലോഭനമായി ടാറ്റാ നാനോ ഇലക്ട്രിക്…
Read More » -
India
മണിപ്പൂര്‍ ലിലോങിലെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്
ഇംഫാല്‍: മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട്. പദ്ധതിയിട്ടത് മയക്കുമരുന്ന് വില്‍പന കേന്ദ്രം ആക്രമിക്കാനെന്നും സംഘടന വ്യക്തമാക്കി. പ്രദേശവാസികള്‍ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനായി വെടിവെക്കുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ നാല് ജില്ലകളില്‍ നിയന്ത്രണം കുറച്ചു. ഇംഫാല്‍ വെസ്റ്റ് ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍ ജില്ലകളിലാണ് കര്‍ഫ്യൂം ലഘൂകരിച്ചത്. അതേസമയം, സംഘര്‍ഷ മേഖലകളില്‍ ജാഗ്രത തുടരും. ഏറ്റുമുട്ടല്‍ ഉണ്ടായ മേഖലകളില്‍ സുരക്ഷാസേനയുടെ വിന്യാസം വര്‍ധിപ്പിച്ചു. കുക്കി മേഖലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കുറുള്ള ബന്ദ് ആരംഭിക്കും. മെയ്‌ത്തെയ് സുരക്ഷാ സേനയെ തങ്ങളുടെ മേഖലയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » -
Kerala
ചെന്നൈ-കോട്ടയം വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് വീണ്ടും; റിസര്‍വേഷന്‍ ആരംഭിച്ചു
കൊച്ചി: ശബരിമല സ്പെഷലായി ചെന്നൈ- കോട്ടയം റൂട്ടില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ബൈ വീക്ക്ലി സ്പെഷല്‍ സര്‍വീസ് വീണ്ടും വരുന്നു. ഈ മാസം 07, 14 തീയതികളില്‍ ചെന്നൈയില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തും. കോട്ടയത്തു നിന്നും ചെന്നൈയിലേക്ക് 08, 15 തീയതികളില്‍ തിരിച്ചും സര്‍വീസുണ്ട്. ചെന്നൈ കോട്ടയം സര്‍വീസ് പുലര്‍ച്ചെ 4.30 ന് പുറപ്പെട്ട് വൈകീട്ട് 4.15 ന് കോട്ടയത്തെത്തും. മടക്ക സര്‍വീസ് പുലര്‍ച്ചെ 4.40 ന് കോട്ടയത്തു നിന്നും പുറപ്പെട്ട് വൈകീട്ട് 5.15 ന് ചെന്നൈയിലെത്തും. ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
Read More » -
India
ഹര്‍ജി സുപ്രീംകോടതി തള്ളി, അദാനിക്ക് ആശ്വാസം; ഹിന്‍ഡെന്‍ബര്‍ഗില്‍ എസ്.ഐ.ടി. അഅന്വേഷണമില്ല
ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിന് എതിരായ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിനോ സി.ബി.ഐക്കോ കൈമാറണം എന്ന ആവശ്യം സുപ്രീംകോടതി തള്ളി. നിലവില്‍ സെബി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയം കൂടി സുപ്രീംകോടതി അനുവദിച്ചു. സെബി അന്വേഷണം തൃപ്തികരമല്ലെന്ന ഹര്‍ജിക്കാരുടെ വാദം സുപ്രീം കോടതിതള്ളി. അന്വേഷണത്തിനായി സുപ്രീംകോടതി രൂപവത്കരിച്ച സമിതിയിലെ ചില അംഗങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങളും സുപ്രീംകോടതി തള്ളി. അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറാനുള്ള അധികാരം സുപ്രീംകോടതിക്ക് ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ അങ്ങനെ കൈമാറുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകണം. ഈ വിഷയത്തില്‍ അത്തരം കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെബിയില്‍ നിന്ന് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണം എന്ന ആവശ്യം തള്ളിയത്. 2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിന് എതിരെ 24 ആരോപണങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 22 ലെ അന്വേഷണം SEBI പൂര്‍ത്തിയാക്കിയതായി സോളിസിറ്റര്‍…
Read More » -
Crime
ജെസ്‌ന കൈയെത്തും ദൂരത്ത് എത്തിയെന്ന് കരുതിയ സമയമുണ്ട്; സിബിഐ കണ്ടെത്തുമെന്ന് തച്ചങ്കരി
തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസില്‍ സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി മുന്‍ ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി. ക്ലോഷര്‍ റിപ്പോര്‍ട്ട് ഒരു സാങ്കേതിക നടപടിയാണെന്നും എന്നെങ്കിലും കേസില്‍ ഒരു സൂചന കിട്ടുകയാണെങ്കില്‍ സിബിഐക്ക് തുടര്‍ന്നും അന്വേഷിക്കാന്‍ പറ്റുമെന്നും തച്ചങ്കരി പറഞ്ഞു. ജെസ്‌ന ഒരു മരീചികയൊന്നുമല്ലെന്നും ജെസ്‌നയെ സിബിഐ കണ്ടെത്തുമെന്നും തച്ചങ്കരി വിശദീകരിച്ചു. ”കയ്യെത്തും ദൂരത്തു ജെസ്‌ന എത്തിയെന്നു കരുതിയിരുന്ന സമയമുണ്ട്. അപ്പോഴാണ് കോവിഡ് വന്നത്. തമിഴ്‌നാട്ടിലേക്കാണ് ആ സമയത്ത് പോകേണ്ടിയിരുന്നത്. ഒന്നരവര്‍ഷക്കാലത്തോളം കേരളം അടഞ്ഞുകിടന്നു. ആ സമയത്താണു കുടുംബം കോടതിയില്‍ പോവുകയും കേസ് സിബിഐക്ക് കൊടുക്കുകയും ചെയ്തത്. ജെസ്‌ന ഒരു മരീചികയൊന്നുമല്ല. പ്രപഞ്ചത്തില്‍ എവിടെ അവര്‍ ജീവിച്ചാലും മരിച്ചാലും അവരെ സിബിഐ കണ്ടെത്തും. ഈ രാജ്യത്തെ ഏറ്റവും മികച്ച ഏജന്‍സിയാണ് സിബിഐ. ക്ലോഷര്‍ റിപ്പോര്‍ട്ട് കൊടുത്തത് ഒരു സാങ്കേതിക നടപടിയാണ്. എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കില്‍ സിബിഐക്ക് തുടര്‍ന്നും അന്വേഷിക്കാന്‍ പറ്റും”തച്ചങ്കരി പറഞ്ഞു. ”ലോകത്തു പല കേസുകളും തെളിയിക്കപ്പെടാതെയുണ്ട്. ടൈറ്റാനിക്ക്…
Read More »
