Month: January 2024
-
NEWS
ഗൾഫിൽ ജോലി തേടുന്നവർ അറിയുക: 2023ൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് ഈ മേഖലകളിൽ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ ട്രെൻഡുകൾ ഇങ്ങനെ
യുഎഇയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നിയമനങ്ങൾ ഉണ്ടായത് നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ. യുഎഇയിലെ തൊഴിലുടമകളിൽ നിന്നുള്ള ഡിമാൻഡിനൊപ്പം, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ ട്രെൻഡുകളും പ്രമുഖ റിക്രൂട്ട്മെന്റ് പോർട്ടലായ നൗകരി ഗൾഫ് ഡോട്ട് കോം വെളിപ്പെടുത്തി. ഈ റിക്രൂട്ട്മെന്റ് പോർട്ടൽ 10,000ത്തിലധികം തൊഴിലുടമകളും 14 മില്യൺ തൊഴിലന്വേഷകരും ഉപയോഗിക്കുന്നു. അതിനാൽ ഗൾഫ് രാജ്യങ്ങളിലെ തൊഴിലുടമകളുടെ മുൻഗണനകളെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് ലഭിക്കുന്നു. അതനുസരിച്ച് യുഎഇയിൽ നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലയാണ് മുന്നിൽ. ഇത് പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന നിർമാണ കുതിച്ചുചാട്ടത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഐടി, ടെലികോം, ഇന്റർനെറ്റ് മേഖലകൾ രണ്ടാം സ്ഥാനത്താണ്. ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന ജോലികളിലും സാങ്കേതിക വൈദഗ്ധ്യത്തിലും കഴിവുള്ളവരുടെ ആവശ്യകതയെ സൂചിപ്പിച്ച്, സെയിൽസ് പ്രൊഫഷണലുകളിലും എൻജിനീയർമാരിലും തൊഴിലുടമകൾ ശക്തമായ ശ്രദ്ധ ചെലുത്തി. കൂടാതെ, രാജ്യത്തിന്റെ തൊഴിൽ വിപണി എൻട്രി ലെവൽ പ്രൊഫഷണലുകൾക്ക് ശ്രദ്ധേയമായ മുൻഗണന നൽകി. 2023-ലെ ഏറ്റവും അവസരങ്ങളുള്ള ജോലികളിൽ സെയിൽസ്,…
Read More » -
NEWS
ഇന്ത്യക്കാര്‍ക്ക് ഇറ്റലിയിലേക്ക് കുടിയേറാൻ അവസരം;കരാറൊപ്പുവച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും ഇറ്റലിയും തമ്മില്‍ ഒപ്പുവച്ച മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി എഗ്രിമെന്‍റ് പ്രകാരം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇറ്റലിയിലേക്ക് കുടിയേറ്റം നടത്താൻ അവസരമൊരുങ്ങി. ഇറ്റലിയില്‍ ഉപരിപഠനത്തിനോ ജോലിക്കോ സാധ്യതകള്‍ അന്വേഷിക്കുന്ന യുവാക്കള്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്റ്റുഡന്‍റ് വിസയില്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് പഠന ശേഷം 12 മാസത്തേക്ക് രാജ്യത്ത് ടെമ്ബററി റെസിഡന്‍സ് കൂടി അനുവദിക്കുന്ന തരത്തിലാണ് കരാര്‍. ഇതനുസരിച്ച്, ഇറ്റലിയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാര്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെ തന്നെ ജോലി അന്വേഷിക്കാനും സാധിക്കും. വിദ്യാര്‍ഥികളെയും തൊഴിലന്വേഷകരെയും കൂടാതെ, ഇരു രാജ്യങ്ങളിലുമുള്ള ബിസിനസ് പ്രൊഫഷണലുകള്‍ക്കും യുവ പ്രതിഭകള്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഇതുവഴി എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ട്രെയിനികള്‍ക്കും ഇന്‍റേണ്‍ഷിപ്പ് പദ്ധതികളും ഇറ്റലി തയാറാക്കിയിട്ടുണ്ട്.
Read More » -
NEWS
ഇറാനിൽ ഭീകരാക്രമണം; 103 മരണം
ടെഹ്റാൻ: ഇറാനില്‍ റെവല്യൂഷനറി ഗാര്‍ഡ് മുൻ കമാൻഡര്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തിനിടെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. പരിക്കേറ്റവരുടെ എണ്ണം 141 ആയതായി കെര്‍മാൻ എമര്‍ജൻസി സര്‍വീസ് മേധാവി മുഹമ്മദ് സ്വബരി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാര്‍ഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. കെര്‍മാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാൻ ആയിരങ്ങള്‍ തടിച്ചുകൂടിയപ്പോഴാണ് ഭീകരര്‍ റിമോര്‍ട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. സ്മാരകത്തില്‍ നിന്ന് 700 മീറ്റര്‍ ദൂരയൊണ് ആദ്യ സ്ഫോടനം. പ്രാദേശിക സമയം വൈകീട്ട് 3.04 നായിരുന്നു ഇത്. 13 മിനിട്ടിന് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം. സ്ഫോടത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമെന്ന് കെര്‍മാൻ ഗവര്‍ണര്‍ വ്യക്തമാക്കി. 2020 ജനുവരി മൂന്നിനാണ് ബാഗ്ദാദ് അന്താരാഷ്ട്ര…
Read More » -
Kerala
ആന്റണി രാജുവുമായി തർക്കമില്ല, കെ.എസ്.ആർ.ടി.സിയെ അടിമുടി പരിഷ്ക്കരിക്കും: മന്ത്രി കെ.ബി ഗണേഷ് കുമാർ
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വലിയ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം കേരളത്തില്‍ കൊണ്ടുവരുമെന്നും സംസ്ഥാനത്ത് എല്ലായിടത്തും ബസ് സർവീസുകളും നിരവധി സംരഭകരും എത്തുന്ന പദ്ധതിയാകും അതെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കും. “വരുമാനം വര്‍ദ്ധിപ്പിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിനൊപ്പം ചെലവും വർധിച്ചാൽ നമ്മള്‍ കുഴപ്പത്തിലാകും. മുറുക്കാന്‍ കടയിലെ സാമ്പത്തിക ശാസ്ത്രമാണത്. അതാണ് അടിസ്ഥാനപരമായ കാര്യം.” എല്ലാ ബസ് സ്റ്റേഷനും വൃത്തിയാക്കുന്നതിനായി ശ്രമം നടക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും മുലയൂട്ടുന്ന അമ്മമാര്‍ക്കായും പ്രത്യേക സംവിധാനവും ഒരുക്കും. അതിനുവേണ്ടി വലിയ വലിയ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതിക്കായി ആദായ നികുതി വകുപ്പിന് അപേക്ഷ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷിപ്പ്‌യാര്‍ഡ് പോലെ വലിയ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് വാങ്ങാന്‍ സഹായിക്കാമെന്ന് കെ.വി തോമസ് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. “ടോയ്‌ലെറ്റുകള്‍ വളരെ ദയനീയ സ്ഥിതിയിലാണ്. ചെലവു കുറഞ്ഞ രീതിയില്‍ അകത്ത്…
Read More » -
India
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ 19കാരിയെ ബലാത്സംഗം ചെയ്ത് ആശുപത്രി തൂപ്പുകാരൻ; സംഭവം ഗുജറാത്തിൽ
അഹമ്മദാബാദ്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ 19കാരിയെ ആശുപത്രി തൂപ്പുകാരൻ ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ തൂപ്പുകാരനാണ് പ്രതി. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മൂന്ന് തവണയാണ് പീഡനത്തിനിരയായത്. തൂപ്പുകാരനായ ചന്ദ്രകാന്ത് വങ്കര്‍ രണ്ടുതവണയും ഉമര്‍കോട്ടില്‍ നിന്നുള്ള ഡോക്ടര്‍ രമേഷ് ചൗഹാന്‍ ഒരു തവണയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ ചന്ദ്രകാന്ത്. ശങ്കർ പിടിയിലായെങ്കിലും ഡോക്ടർ ഒളിവിലാണ്.ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് ഗാന്ധിനഗർ പോലീസ് അറിയിച്ചു.
Read More » -
Kerala
മോദിക്കൊപ്പം ശോഭന മുതല്‍ മറിയക്കുട്ടി വരെ, മഹിളാ സമ്മേളനത്തില്‍ 2 ലക്ഷം വനിതകളെ അണിനിരത്തി ബിജെപി
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹിളാ സമ്മേളനത്തില്‍ 2 ലക്ഷം വനിതകളെ അണിനിരത്തി ബിജെപി.നടി ശോഭന മുതൽ 78കാരി മറിയക്കുട്ടി വരെ ഇതിൽ ഉൾപ്പെടും. ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണി, ഗായിക വൈക്കം വിജയലക്ഷ്മി, മൃഗസംരക്ഷണ പ്രവര്‍ത്തക ശോശാമ്മ ഐപ്പ് എന്നിവരും മഹിളാ സംഗമത്തിന്റെ ഭാഗമായി.എങ്കിലും യഥാർത്ഥ താരം മറിയക്കുട്ടി തന്നെയായിരുന്നു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ പിച്ചച്ചട്ടിയെടുത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് ഇറങ്ങിയതോടെയാണ് മറിയക്കുട്ടി വാര്‍ത്തകളില്‍ നിറഞ്ഞത്. വിധവ പെന്‍ഷന്‍ ലഭിക്കാത്തത് ചോദ്യം ചെയ്ത് സര്‍ക്കാരിനെതിരെ മറിയക്കുട്ടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ബിജെപി വേദിയിലും മറിയക്കുട്ടി എത്തുകയുണ്ടായി. ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സായാഹ്നത്തില്‍ ആണ് ഉദ്ഘാടകയായി മറിയക്കുട്ടി പങ്കെടുത്തത്.
Read More » -
India
ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് വാര്‍ത്താസമ്മേളനം നടത്തിയിട്ട് ഇന്നേക്ക് പത്തുവർഷം!
ന്യൂഡൽഹി: ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് വാര്‍ത്താസമ്മേളനം നടത്തിയിട്ട് ഇന്നേക്ക് പത്തുവർഷം.രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാനകാലത്ത് മൻമോഹൻ സിങ്ങാണ് രാജ്യത്ത് അവസാനമായി മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തിന് ക്ഷണിച്ച പ്രധാനമന്ത്രി. പത്ത് വര്‍ഷം മുമ്ബ് 2014 ജനുവരി 3 ന് മൻമോഹൻ സിങ്ങ് ക്ഷണിച്ച വാര്‍ത്താസമ്മേളനത്തില്‍ നൂറിലധികം മാധ്യമപ്രവര്‍ത്തകരാണെത്തിയത്. 62 ചോദ്യങ്ങളാണ് ആ സദസില്‍ നിന്ന് അന്ന് ഉയര്‍ന്നത്. സെൻസര്‍ ചെയ്യപ്പെടാത്ത ചോദ്യങ്ങളായിരുന്നു അതെല്ലാമെന്ന് സിങ്ങിന്റെ ഇൻഫര്‍മേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഉപദേശകൻ കൂടിയായിരുന്ന പങ്കജ് കുറിപ്പില്‍ പങ്കുവെക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ആമുഖമായി മൻമോഹൻ സിങ്ങ് സംസാരിച്ചപ്പോള്‍ തന്റെ സര്‍ക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും എടുത്ത് പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുള്‍പ്പടെ വിവിധ മേഖലകളെ പരാമര്‍ശിച്ചിരുന്നുവെന്നും പങ്കജ് പറയുന്നു. 2004-14 വരെയുള്ള മൻമോഹൻ സിങ്ങിന്റെ പത്ത് വര്‍ഷത്തെ ഭരണകാലത്തിനിടയില്‍ അദ്ദേഹം 117 തവണ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്.അതേസമയം പത്തുവര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദി 2023 ലെ യുഎസ് സന്ദര്‍ശന വേളയിലാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ആദ്യമായി അഭിമുഖീകരിക്കുന്നത്. വൈറ്റ് ഹൗസില്‍ വെച്ച്…
Read More » -
Kerala
വര്‍ക്കലയില്‍ ആണ്‍സുഹൃത്തിനൊപ്പമെത്തിയ യുവതി കടലിൽ ചാടി
തിരുവനന്തപുരം: വര്‍ക്കല ഹെലിപാഡ് കുന്നില്‍ നിന്നും യുവതി കടലിലേക്ക് ചാടി. തിരുനെല്‍വേലി സ്വദേശിനിയായ അമിതയാണ് കടലിലേക്ക് ചാടിയത്. അമിതയുടെ ആണ്‍ സുഹൃത്ത് ബസന്ത് ഉള്‍പ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിലാണ് യുവതി എത്തിയത്. ഇവര്‍ക്കൊപ്പം ഐസ്ക്രീം കഴിച്ചു കൊണ്ട് നില്‍ക്കവേ യുവതി പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നു. ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം.ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പൊലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നാണ് യുവതി താഴേക്ക് ചാടിയത്. ഉടൻ തന്നെ പോലീസുകാരും നാട്ടുകാരും ചേർന്ന് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്നും തുടര്‍ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
സുരേഷ് ഗോപിയെ മൈൻഡ് ചെയ്യാതെ മോദി; പ്രസംഗത്തിൽ പോലും പരാമർശമില്ല
തൃശൂർ തേക്കിന്‍കാട് മൈതാനത്തെ പ്രസംഗത്തില്‍ സുരേഷ് ഗോപിയെ പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. 41 മിനിറ്റ് നീണ്ട പ്രസംഗത്തിലൊരിടത്തും തൃശൂരില്‍ മത്സര രംഗത്തെത്തുണ്ടാവുമെന്ന് അഭ്യൂഹങ്ങളില്‍ നിറയുന്ന സുരേഷ് ഗോപിയെ പരാമര്‍ശിച്ചില്ല. മോദിക്കൊപ്പം റോഡ് ഷോയിലും വേദിയിലും സുരേഷ്ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും തൃശൂരിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളൊന്നും മോദി നടത്തിയില്ലെന്നതാണ് ശ്രദ്ധേയം. തൃശൂര്‍ ലോക്സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള സുരേഷ് ഗോപിയുടെ നീക്കങ്ങള്‍ സജീവമാണെന്നിരിക്കെയാണിത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ പദയാത്രയിലുള്‍പ്പെടെ സുരേഷ് ഗോപി തൃശൂരില്‍ സജീവമായിരുന്നു. എന്നിട്ടും മോദിയുടെ നീണ്ടു പോയ പ്രസംഗത്തിലൊരിടത്തും സുരേഷ് ഗോപി ഉണ്ടായിരുന്നില്ല.പ്രധാനമന്ത്രി തൃശ്ശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിയ്ക്കായി ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചുവരെഴുത്ത്. പീടികപ്പറമ്ബിലാണ് ചുവരെഴുത്തുള്ളത്. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും,നമ്മുടെ ചിഹ്നം താമരയെന്നും ചുവരെഴുത്തിലുണ്ട്. എന്നാല്‍ വീണ്ടും മത്സരിക്കുമെന്ന് പ്രചരണമുണ്ടെങ്കിലും മോദിയുടെ പ്രസംഗത്തില്‍ ഇതിന്റെ സൂചനകളൊന്നുമുണ്ടായിരുന്നില്ല. അതേസമയയം, പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി സാമുദായിക നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി. ധീവരസഭ, എൻഎൻഎസ് നേതാക്കളുമായാണ് കൂടിക്കാഴ്ച…
Read More » -
Kerala
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരിച്ചു നല്‍കി, ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍: മന്ത്രി
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരികെ നല്‍കിയെന്ന് മന്ത്രി വി.എന്‍ വാസവന്‍. നിക്ഷേപകര്‍ക്ക ബാങ്കിലുള്ള വിശ്വാസം തിരികെവന്നു. പലരും വീണ്ടും തുക നിക്ഷേപിക്കുന്നുണ്ട്. കണ്ടല ബാങ്കിന്റെ കാര്യവും പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ”103 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കിക്കൊടുത്തു. ചിലര്‍ പറഞ്ഞു ഈ പ്രഖ്യാനം മാത്രമേയുള്ളൂ ഒരു രൂപ പോലും കൊടുക്കില്ലെന്ന്. 103 കോടി രൂപ നിക്ഷേപകര്‍ക്ക് കൊടുത്തപ്പോള്‍ ചിലര്‍ അതില്‍ കുറച്ച് തിരിച്ച് നിക്ഷേപിച്ചിട്ടാണ് പോയത്. ഈ ബാങ്കുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ജങ്ങള്‍ ഒരുക്കമല്ലെന്നും തിരിച്ചുകിട്ടുമെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് ബോധ്യമായെന്നുമാണ് ഇത് വ്യക്തമാക്കുന്നത്” -മന്ത്രി പറഞ്ഞു. ”ഒരു ലക്ഷം വരേയുള്ള നിക്ഷേപങ്ങള്‍ പൂര്‍ണമായും കൊടുത്ത് തീര്‍ക്കുകയാണ്. വലിയ തുകകള്‍ കോടതി നിര്‍ദേശപ്രകാരം പലിശയുള്‍പ്പെടെ കൊടുത്തുകൊണ്ടിരിക്കുകയാണ്. ബാങ്കില്‍ വായ്പ്പകളും കൊടുത്തു തുടങ്ങിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് അതിന്റെ പൂര്‍വസ്ഥിതിയിലേക്ക് വന്നുതുടങ്ങുകയാണ്”- വാസവന്‍ കൂട്ടിച്ചേര്‍ത്തു.
Read More »