IndiaNEWS

ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയ്‌ക്കെത്തിയ 19കാരിയെ ബലാത്സംഗം ചെയ്ത് ആശുപത്രി തൂപ്പുകാരൻ; സംഭവം ഗുജറാത്തിൽ

അഹമ്മദാബാദ്: ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയ്‌ക്കെത്തിയ 19കാരിയെ  ആശുപത്രി തൂപ്പുകാരൻ ബലാത്സംഗം ചെയ്തു.

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള  ഒരു സ്വകാര്യ ആശുപത്രിയിലെ തൂപ്പുകാരനാണ് പ്രതി.  ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മൂന്ന് തവണയാണ് പീഡനത്തിനിരയായത്.

Signature-ad

തൂപ്പുകാരനായ ചന്ദ്രകാന്ത് വങ്കര്‍ രണ്ടുതവണയും  ഉമര്‍കോട്ടില്‍ നിന്നുള്ള ഡോക്ടര്‍ രമേഷ് ചൗഹാന്‍ ഒരു തവണയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

സംഭവത്തിൽ ചന്ദ്രകാന്ത്. ശങ്കർ പിടിയിലായെങ്കിലും ഡോക്ടർ ഒളിവിലാണ്.ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് ഗാന്ധിനഗർ പോലീസ് അറിയിച്ചു.

Back to top button
error: