KeralaNEWS

കാസര്‍കോട്ട് യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാസർകോട്: യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കാപ്പില്‍ കോടി റോഡിലെ മുഹമ്മദലിയുടേയും സുബൈദയുടെയും മകള്‍ വി.എസ്.തഫ്സീന(27)യേയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
രണ്ടു മാസം മുമ്ബായിരുന്നു തഫ്സീനയുടെ വിവാഹം.

ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കാപ്പില്‍ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ യുവതിയെ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടൻതന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Signature-ad

കഴിഞ്ഞ നവംബറില്‍ വിവാഹിതയായ യുവതി കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേക്കല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. സഹോദരങ്ങള്‍: തൻസീര്‍, മുഹാദ്, താഹിറ, തസ് രിയ , തസ് ലിയ

Back to top button
error: