
മലപ്പുറം: വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് ലിറ്റര്‍ ചാരായവും 18 ലിറ്റര്‍ വാഷുമായി വീട്ടമ്മ അറസ്റ്റില്‍. കുറമ്ബലങ്ങോട് സ്വദേശിനി പുഷ്പവല്ലിയാണ് അറസ്റ്റിലായത്.
പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വീട്ടമ്മ പിടിയിലായത്. വീട്ടില്‍ ഒറ്റയ്‌ക്കാണ് പുഷ്പവല്ലി താമസിച്ചിരുന്നത്.
വാറ്റുചാരായം ഉണ്ടാക്കി വില്‍പ്പന നടത്തുന്നുവെന്ന് എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെയോടെ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






