ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ ഈസ്‌റ്റ് ബംഗാൾ ജേതാക്കളായി.ഫൈനലിൽ 3-2ന് ഒഡീഷ എഫ്സിയെയാണ് അവർ തോല്‍പ്പിച്ചത്.
മുഴുവൻ സയമത്ത് 2-2ന് സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലാണ് വിജയഗോളെത്തിയത്.39-ാം മിനിറ്റില്‍ ഡിയേഗോ മൗറിസിയോ ഒഡീഷയെ മുന്നിലെത്തിച്ചു.51-ാം മിനിറ്റില്‍ നന്ദകുമാർ ഈസ്റ്റ് ബംഗാളിനു സമനില നല്കി. 62-ാം മിനിറ്റില്‍ സൗള്‍ പ്രീറ്റോ ബംഗാളിന് ലീഡ് നല്കി. ഇഞ്ചുറി ടൈമില്‍ അഹമ്മദ് ജാഹുവിന്‍റെ ഗോള്‍ ഒഡീഷയ്ക്കു സമനില നല്കി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കെത്തി.
111-ാം മിനിറ്റില്‍ ക്ലീറ്റൻ അഗസ്റ്റോ ബംഗാളിന്‍റെ വിജയഗോള്‍ നേടി. 12 വർഷത്തിനുശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഒരു ദേശീയ ട്രോഫിയില്‍ മുത്തമിടുന്നത്.