CareersTRENDING

ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍, 1.51 ലക്ഷം രൂപ വരെ ശമ്ബളം

ന്യൂഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 990 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണല്‍ അസിസ്റ്റൻസ്, സീനിയർ പേഴ്സണല്‍ അസിസ്റ്റൻസ്, ജൂനിയർ ജുഡീഷ്യല്‍ അസിസ്റ്റൻസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തസ്തികയും ഒഴിവുകളും

സീനിയർ പേഴ്സണല്‍ അസിസ്റ്റന്റ് – 41
ജൂനിയർ ജുഡീഷ്യല്‍ അസിസ്റ്റന്റ് – 566
പേഴ്സണല്‍ അസിസ്റ്റന്റ് – 383

Signature-ad

അപേക്ഷ ഫീസ് : 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗർ, വനിതകള്‍ എന്നിവർക്ക് ഫീസില്ല

പ്രായപരിധി: 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത -ബിരുദം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി – ഫെബ്രുവരി 8. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാം: dsssb.delhi.gov.in.

Back to top button
error: