KeralaNEWS

വടകരയിൽ നേപ്പാൾ സ്വദേശിയായ ഗൂർഖയുടെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ

വടകര:ഓര്‍ക്കാട്ടേരിയില്‍ നേപ്പാൾ സ്വദേശിയായ ഗൂർഖയുടെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തി.

ബസ് സ്റ്റോപ്പിനു സമീപത്തെ കെട്ടിടത്തിനു മുകളില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.

Signature-ad

അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഈ പ്രദേശത്തെ ഗുര്‍ഖയായി കഴിഞ്ഞുവരികയായിരുന്നു.

 ഇയാളുടെ ബന്ധുക്കള്‍ ഓര്‍ക്കാട്ടേരി ഭാഗത്തുണ്ട്. എടച്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: