തിരുവനന്തപുരം:സംസ്ഥാനത്ത് വെളുത്തുള്ളിക്ക് റെക്കോര്‍ഡ് വില. കിലോയ്ക്ക് 260 മുതല്‍ 300 വരെയാണ് പലയിടത്തും ഈടാക്കുന്ന വില. ഹോള്‍സെയില്‍ വില 230 മുതല്‍ 260 വരെയാണ്.
അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം മൂലമാണ് വില ഉയര്‍ന്നത്. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വര്‍ധനയ്ക്ക് കാരണമാകുന്നുവെന്ന് വ്യാപാരികള്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ നിന്നാണ് കൂടുതലും ജില്ലയിലേക്ക് വെളുത്തുള്ളി എത്തുന്നത്. എന്നാല്‍ കാലാവസ്ഥാവ്യതിയാനം കാരണം മഹാരാഷ്ട്രയില്‍ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.