പത്തനംതിട്ട:മല കയറുന്നതിനിടെ ശബരിമലയിൽ തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.തമിഴ്നാട് സ്വദേശി കുമാറാണ് മരിച്ചത്.54 വയസായിരുന്നു.
കുഴഞ്ഞുവീണ കുമാറിനെ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അതേസമയം ശബരിമല നിലയ്ക്കലില്‍ മരിച്ചെന്ന് കരുതി സംസ്കരിച്ചയാള്‍ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് അജ്ഞാത മൃതദേഹം സംസ്ക്കരിക്കുകയായിരുന്നു. എന്നാല്‍ രാമനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.