അയോധ്യ രാമക്ഷേത്രപ്രതിഷ്ഠയെ അവഹേളിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിന് ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സിപിഎം അംഗം ആബിദാ ഭായിക്കെതിരെയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അന്വേഷണം.
അയോധ്യ പ്രതിഷ്ഠയോട് അനുബന്ധിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ആബിത ഭായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ബിജെപിയുടെ പരാതിയെ തുടര്‍ന്ന് ആറന്മുള പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തതോടെ ഇവര്‍ ഒളിവിലാണ്. സിപിഎമ്മിന്റെ ജില്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ അവരുടെ സംരക്ഷണയിലാണെന്നാണ് വിവരം. സമാനരീതിയിലുള്ള ഫേസ് ബുക്ക് പ്രചാരണം മുൻപും ആബിദാ ഭായി നടത്തിയിട്ടുണ്ട്. ശബരിമലയിലെ മണിക്കൂറുകള്‍ നീളുന്ന ക്യൂവില്‍ നിന്ന വയോധിക ചാനലുകള്‍ക്ക് നല്കിയ ബൈറ്റ് എടുത്ത് അവരെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റിട്ടിരുന്നു.
ഇവർ നേരത്തെ തോക്കുമായി പഞ്ചായത്ത് ഓഫീസില്‍ വന്നത് വിവാദമായിരുന്നു. ഒരു ചുവന്ന കാറിലാണ് ഇവര്‍ എത്തിയത്. ഓഫീസില്‍ വച്ച് ഇവര്‍ തോക്ക് ലോഡ് ചെയ്യുന്നത് അടക്കമുള്ള പ്രക്രിയകള്‍ മറ്റുള്ളവരെ കാണിച്ചു. ഇത് കണ്ടവരില്‍ ചിലര്‍ അപ്പോള്‍ തന്നെ രഹസ്യാന്വേഷണ ഏജൻസികളെ വിവരം അറിയിച്ചു. ഇവര്‍ വന്ന കാറിന്റെ നിറവും തോക്കിന്റെ ആകൃതിയും അടക്കം വിവരങ്ങള്‍ കൈമാറിയിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിവരം എസ്പിക്ക് നല്കി. എസ്പിയുടെ നിര്‍ദേശ പ്രകാരം പത്തനംതിട്ട ഡിവൈഎസ്പി ആറന്മുള എസ്എച്ച്ഓയോട് അടിയന്തിരമായി അന്വേഷിക്കാൻ ഉത്തരവിട്ടു.എന്നാൽ ഒന്നും നടന്നില്ല.
ഇത്രയും ഗൗരവമേറിയ ഒരു കാര്യമായിട്ടു കൂടി ലോക്കല്‍ പൊലീസ് കാണിച്ച അനാസ്ഥയും ഐബി പരിശോധിക്കുമെന്നാണ് വിവരം. അന്വേഷണം നടക്കുന്ന വിവരം ആബിദാ ഭായിക്ക് പൊലീസില്‍ നിന്ന് ചോര്‍ത്തിക്കൊടുത്തത് ആരെന്നതും അന്വേഷിക്കും. ഐബിയുടെ തെളിവെടുപ്പില്‍ ആബിദ കൊണ്ടു വന്നുവെന്ന് പറയുന്ന തോക്ക് ഏതാണെന്ന് തിരിച്ചറിഞ്ഞുവെന്നാണ് വിവരം.