Month: January 2024
-
Crime
വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വഹനം ഇടിച്ചുകയറ്റി; ഡ്രൈവര്‍ കസ്റ്റഡിയില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്തെ ഗേറ്റിലേക്ക് വാഹനം ഇടിച്ച് കയറ്റിയതിന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സുരക്ഷ ഉദ്യോസ്ഥര്‍. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കമ്മ്യൂണിക്കേഷന്‍സ് മേധാവി ആന്റണി ഗുഗ്ലിയല്‍മി അറിയിച്ചു. ഇത് അപകടമാണോ ആക്രമണമാണോ എന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. വാഹനം സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരംആറു മണിയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 17 ന് ജോ ബൈഡന് അകമ്പടി പോയ കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ച് കയറിയിരുന്നു. ഡെലവെയറിലെ വില്‍മിംഗ്ടണ്‍ ഡൗണ്‍ടൗണിലാലിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് പ്രതിക്കെതിരെ കേസെടുത്തത്.
Read More » -
Kerala
രാഹുലിന്റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; മാര്‍ച്ചും റോഡ് ഉപരോധവുമായി പ്രവര്‍ത്തകര്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റു ചെയ്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും പാലക്കാടും കൊല്ലത്തും പത്തനംതിട്ടയിലും കണ്ണൂരിലും മലപ്പുറത്തും ആലപ്പുഴയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കൊല്ലം ചന്ദനത്തോപ്പില്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കൊല്ലം ചവറയില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ആലപ്പുഴ കായംകുളത്ത് കെ.പി.റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. പത്തനംതിട്ട അടൂരിലും മലപ്പുറത്തും പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കണ്ണൂരില്‍ കാല്‍ടെക്‌സ് ജംക്ഷനില്‍ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഡിസിസി ഓഫിസില്‍ നിന്നും ഉച്ചയ്ക്ക് 12ന് തുടങ്ങിയ മാര്‍ച്ച് ജനറല്‍ ആശുപത്രി ജംക്ഷനില്‍ പൊലീസ് തടഞ്ഞു. മുഖ്യമന്ത്രി പിണറായി…
Read More » -
India
അപ്പാർട്ട്മെന്റ് ജീവനക്കാരന് തോന്നിയ സംശയം ;നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെ സ്റ്റാര്‍ട്ടപ്പ് സി.ഇ.ഒ അറസ്റ്റില്‍
ബംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുത്തിനിറച്ച ബാഗുമായി കാറില്‍ ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെ യുവതി അറസ്റ്റില്‍. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സ്റ്റാര്‍ട്ടപ്പ് കമ്ബനി സഹസ്ഥാപകയും സി.ഇ.ഒയുമായ സുചന സേത്ത് (39) ആണ് പിടിയിലായത്. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കി ടാക്‌സിയില്‍ കര്‍ണാടകയിലേക്ക് പോകുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് സുചനയെ കുടുക്കിയത്. ശനിയാഴ്ച മകനെയും കൂട്ടി അപ്പാര്‍ട്ട്‌മെന്റിലെത്തിയ അവര്‍ തിങ്കളാഴ്ച രാവിലെ മടങ്ങുമ്ബോള്‍ കുട്ടി ഒപ്പമില്ലായിരുന്നു.ഇയാൾ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി പരിശോധനയില്‍ സുചന മടങ്ങുമ്ബോള്‍ മകൻ ഒപ്പമില്ലെന്ന് വ്യക്തമാകുകയും ചെയ്തു. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ ദക്ഷിണ ഗോവയിലെ ബന്ധുവിനൊപ്പമാണെന്നായിരുന്നു പറഞ്ഞത്. സംശയം തോന്നിയ പൊലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടു. പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍…
Read More » -
Kerala
മതസൗഹാര്‍ദ്ദത്തിന്റെ വലിയ സന്ദേശവുമായി ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിക്ക് മുന്നില്‍ ശംഖുനാദം
ആലപ്പുഴ: ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ മുന്നിലായിരുന്നു ആ കൗതുക കാഴ്ച. പള്ളിക്ക് മുന്നിലെത്തി ഒരാള്‍ ശംഖുനാദം മുഴക്കുന്നു. എന്നാല്‍ വെറും ഒരു കാഴ്ചയ്ക്കപ്പുറം മതസൗഹാര്‍ദ്ദത്തിന്റെ വലിയ സന്ദേശം നല്‍കുന്ന ചടങ്ങായിരുന്നു അത്. ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ദേവി, ഗീവര്‍ഗ്ഗീസ് പുണ്യാളന്റെ പേരിലുള്ള വലിയ പള്ളിയില്‍ നിന്ന് പറ വഴിപാട് സ്വീകരിക്കാനെത്തും എന്ന് അറിയിക്കുന്നതായിരുന്നു പള്ളിയുടെ മുന്നില്‍ നിന്ന് മുഴക്കിയ ശംഖുനാദം. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന മത സൗഹാര്‍ദ്ദത്തിന്റെ ചരിത്ര സാക്ഷ്യമാണിത്. ഒരു കാലത്ത് ദേവീക്ഷേത്രത്തിന് സമീപത്ത് തന്നെയായിരുന്നു പള്ളിയും നിലനിന്നിരുന്നത്. പിന്നീട് കാലക്രമേണ ദേശീയ പാതയോരത്ത് ഇപ്പോള്‍ കാണുന്ന സ്ഥലത്തേക്ക് പള്ളി മാറ്റി സ്ഥാപിക്കപ്പെട്ടു. വലിയ പള്ളി ഇടവകക്കാരും ക്ഷേത്ര വിശ്വാസികളും മുൻ കൈയ്യെടുത്താണ് നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരങ്ങള്‍ മുടക്കം കൂടാതെ ഇന്നും തുടര്‍ന്നു വരുന്നത്.ചേപ്പാട് വലിയപള്ളിയിലെ ഗീവര്‍ഗ്ഗീസ് പുണ്യാളനും വെട്ടിക്കുളങ്ങര ദേവിയും സഹോദരീ സഹോദരന്മാരാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. ശനിയാഴ്ച ദേവി വലിയ പള്ളിയില്‍ പറ…
Read More » -
Kerala
തിരുവനന്തപുരത്ത് 16-കാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വിതുരയില്‍ 16 വയസുകാരനായ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര പറങ്കിമാം തോട്ടം ശ്രുതിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍ ആര്‍.സുനില്‍ ആണ് മരിച്ചത്. വൈകിട്ട് 5.45-ഓടെ വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്.അമ്മ വീട്ടുജോലിയ്ക്കും അച്ഛന്‍ സെക്യൂരിറ്റിപ്പണിയ്ക്കും പോയതിനാല്‍ സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അശ്വിന്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ വിതുര പോലീസ് അന്വേഷണം ആരംഭിച്ചു
Read More » -
Kerala
പുല്ലുമേട്ടിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു
ശബരിമല: പുല്ലുമേട്ടിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു.ചെന്നെ തിരുവള്ളിക്കേനി സ്വദേശി യുവരാജ് (53) ആണ് മരിച്ചത്. സത്രത്തില്‍ നിന്ന് പതിനാലംഗം സംഘമാണ് പുല്ലുമേട് വഴി സന്നിധാനത്തേയ് പോയത്. പുല്ല്മേട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം പിന്നിട്ട് കഴുതക്കുഴി ഭാഗത്ത് എത്തിയപ്പോള്‍ യുവരാജിന് ദേഹാസ്ഥ്യം അനുവദപ്പെടുകയും, കുഴഞ്ഞ് വീഴുകയുമായിരുന്നു. പുല്ലുമേട്ടില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ സംഘം സ്ഥലത്തെത്തി ഉടൻ തന്നെ വൈദ്യ സഹായം നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
വ്യായാമത്തിനിടെ റിംഗിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
നെടുമങ്ങാട്: പ്രഭാത വ്യായാമത്തിനിടെ റിംഗിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ ധനുഷ് (അപ്പു,17) ആണ് മരിച്ചത്. വീടിന്റെ റൂഫില്‍ സ്ഥാപിച്ചിട്ടുള്ള റിംഗുകളില്‍ തൂങ്ങി വ്യായാമം ചെയ്യുന്നതിനിടെ, അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ ചുറ്റിയതാകാമെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു. പിതാവ് അനില്‍കുമാറും അമ്മ സിന്ധുവും വീട്ടിലുണ്ടായിരുന്നു. വ്യായാമം കഴിഞ്ഞ് തിരികെ കാണാത്തതിനെ തുടര്‍ന്ന് ടെറസിലെത്തിയ അമ്മയാണ് റിംഗിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അനക്കമറ്റ് കിടന്ന മകനെ ആദ്യം കണ്ടത്. സിന്ധുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അനില്‍കുമാര്‍ കുരുക്കഴിച്ച് ധനുഷിനെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനാട് എസ്.എൻ.വി ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്ലസ് ടു കമ്ബ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയായ ധനുഷിന് കരാട്ടെയില്‍ ബ്ളാക്ക് ബെല്‍റ്റുണ്ട്.
Read More » -
Kerala
ആലപ്പുഴയിൽ വീട്ടമ്മ കഴുത്തിന് മുറിവേറ്റു മരിച്ചനിലയില്‍
ആലപ്പുഴ: വീട്ടമ്മയെ വീടിനുള്ളില്‍ കഴുത്തിനു മുറിവേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കാവാലം ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് വടക്കന്‍ വെളിയനാട് താഹപ്പറമ്ബില്‍ വീട്ടില്‍ ബാബുവിന്റെ ഭാര്യ ചെല്ലമ്മ (60) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ ആറരയോടെ മരുമകളാണ് അടുക്കളയ്‌ക്കു സമീപത്തെ മുറിയില്‍ കഴുത്തുമുറിഞ്ഞ നിലയില്‍ ചെല്ലമ്മയെ കണ്ടത്.മരിച്ച ചെല്ല മ്മയെകൂടാതെ ഭര്‍ത്താവും, മകന്‍ അനീഷ്, മരുമകള്‍ സനിത എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ബന്ധുക്കള്‍ വിവരമറിയിച്ചതനുസരിച്ചു രാമങ്കരി പോലീസ് സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.സംഭവം നടന്ന വീട്ടില്‍ മോഷണമോ, മോഷണശ്രമമോ നടന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു.വീട്ടിലുണ്ടായിരുന്നവരില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Read More » -
NEWS
ഇലക്‌ട്രിക്കല്‍ ജോലിക്കിടെ ദേഹത്തേക്ക് തീ ആളിപ്പിടിച്ചു; സൗദിയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: ഇലക്‌ട്രിക്കല്‍ ജോലിക്കിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ മഹാദേവിക്കാട് പാണ്ട്യാലയില്‍ പടീറ്റതില്‍ രവീന്ദ്രൻ, ജഗദമ്മ ദമ്ബതികളുടെ മകൻ റിജില്‍ രവീന്ദ്രൻ (28) ആണ് മരിച്ചത്. ഡിസംബര്‍ 11ന് റിയാദില്‍നിന്ന് 767 കിലോമീറ്ററകലെ റഫ്ഹ പട്ടണത്തിലുള്ള ജോലിസ്ഥലത്താണ് അപകടമുണ്ടായത്. സ്വകാര്യ കണ്‍സ്ട്രക്ഷൻ കമ്ബനിയില്‍ ഇലക്‌ട്രീഷ്യനായ റിജില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ 10ഓടെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ശരീരത്തിലേക്ക് തീ ആളിപ്പിടിക്കുകയായിരുന്നു ഗുരുതരമായി പൊള്ളലേറ്റു ഇയാളെ അപ്പോൾ തന്നെ റഫ്ഹ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ വിമാനത്തില്‍ റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞുവരുന്നതിനിടെ ഞായറാഴ്ച (ജനു. ഏഴ്) രാത്രി എട്ടോടെയാണ് മരിച്ചത്. അവിവാഹിതനാണ്.
Read More » -
Kerala
സൈക്കിള്‍ ചവിട്ടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു
തിരുവനന്തപുരം : സൈക്കിള്‍ ചവിട്ടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു.വീയക്കോണം എലിവാലന്‍ കോണത്താണ് സംഭവം. ചെമ്ബൂര് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി സഞ്ജയ് ആണ് മരിച്ചത്.സൈക്കിള്‍ ചവിട്ടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാത്തതിനാല്‍ തിരച്ചില്‍ നടത്തുന്നതിനിടെ അമ്മൂമ്മയാണ് കിണറിനുള്ളില്‍ സൈക്കിള്‍ വീണുകിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
Read More »