റിയാദ്: ഇലക്‌ട്രിക്കല്‍ ജോലിക്കിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി യുവാവ് മരിച്ചു.
ആലപ്പുഴ മഹാദേവിക്കാട് പാണ്ട്യാലയില്‍ പടീറ്റതില്‍ രവീന്ദ്രൻ, ജഗദമ്മ ദമ്ബതികളുടെ മകൻ റിജില്‍ രവീന്ദ്രൻ (28) ആണ് മരിച്ചത്. ഡിസംബര്‍ 11ന് റിയാദില്‍നിന്ന് 767 കിലോമീറ്ററകലെ റഫ്ഹ പട്ടണത്തിലുള്ള ജോലിസ്ഥലത്താണ് അപകടമുണ്ടായത്.
സ്വകാര്യ കണ്‍സ്ട്രക്ഷൻ കമ്ബനിയില്‍ ഇലക്‌ട്രീഷ്യനായ റിജില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ 10ഓടെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ശരീരത്തിലേക്ക് തീ ആളിപ്പിടിക്കുകയായിരുന്നു ഗുരുതരമായി പൊള്ളലേറ്റു ഇയാളെ അപ്പോൾ തന്നെ റഫ്ഹ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് മെഡിക്കല്‍ വിമാനത്തില്‍ റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞുവരുന്നതിനിടെ ഞായറാഴ്ച (ജനു. ഏഴ്) രാത്രി എട്ടോടെയാണ് മരിച്ചത്. അവിവാഹിതനാണ്.