Month: January 2024
-
Kerala
പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ കൈവീശിക്കാണിച്ച് ഗവര്‍ണര്‍ തൊടുപുഴയിലെത്തി മടങ്ങി
തൊടുപുഴ:ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്തതില്‍ എല്‍.ഡി.എഫ് പ്രതിഷേധം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടിയില്‍ സംസാരിച്ച് മടങ്ങി. താൻ റബര്‍ സ്റ്റാമ്ബല്ലെന്നും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുക കൂടിയാണ് തന്‍റെ കടമയാണെന്നും പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ജില്ലയിലെ യാത്രയിലുടനീളം ശക്തമായ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രതിഷേധമാണ് അദ്ദേഹത്തിനെതിരെയുണ്ടായത്. രാവിലെ പത്തു മണിയോടെ ആലുവയില്‍നിന്നാണ് ഗവര്‍ണര്‍ ഇടുക്കിയിലേക്കു പുറപ്പെട്ടത്. 11 മണിയോടെ പരിപാടി നടക്കുന്ന തൊടുപുഴയിലെത്തി. ഇങ്ങോട്ടുള്ള വഴിയിലുടനീളം ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തില്‍ വലിയ തോതില്‍ പ്രതിഷേധമുണ്ടായി. പലയിടത്തും അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രയോഗവുമുണ്ടായി. കരിങ്കൊടി പ്രയോഗവുമുണ്ടായി. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ കൈവീശിക്കാണിച്ചാണ് ഗവര്‍ണര്‍ കടന്നുപോയത്. തൊടുപുഴയില്‍ സംഘി ഖാന്‍ ഗോബാക്ക് എന്ന പറഞ്ഞ് എസ്.എഫ്.ഐ റോഡിനു കുറുകെ ബാനറും സ്ഥാപിച്ചിരുന്നു. അതിനിടെ. എല്‍.ഡി.എഫ് ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്.വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.
Read More » -
Kerala
തിക്കിലും തിരക്കിലും പെട്ട് പരശുറാം എക്സ്പ്രസില്‍ മൂന്ന് യാത്രക്കാരികള്‍ കുഴഞ്ഞു വീണു
കോഴിക്കോട് : തിക്കും തിരക്കും കാരണം പരശുറാം എക്സ്‌പ്രസില്‍ ഇന്നലെ രണ്ടു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ മൂന്ന് യാത്ര ക്കാരികള്‍കുഴഞ്ഞുവീണു. വന്ദേഭാരത് ട്രെയിൻ കടന്നു പോകാൻ വേണ്ടി പരശുറാം പിടിച്ചിട്ടതിനെ തുടര്‍ന്നാണു സംഭവം.പതിവുള്ള തിക്കും തിരക്കിനും പുറമെയാണിപ്പോള്‍ വടകരക്കും കോഴിക്കോടിനും ഇടയില്‍ വന്ദേഭാരതിനു വേണ്ടി പരശുറാം പിടിച്ചിടുന്നതു മൂലമുള്ള പ്രയാസം. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിദ്യാര്‍ഥികളുള്‍പ്പെടെ ഒട്ടേറെ പേര്‍ തിക്കിലും തിരക്കിലും പെട്ട് ട്രെയിനിൽ അവശരായി കുഴഞ്ഞു വീണിരുന്നു.നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ ട്രെയിനില്‍ കൂടുതല്‍ ബോഗികള്‍ അനുവിക്കണമെന്നാവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഇന്നലെ രാവിലെ 25 മിനിറ്റ് വൈകി 8.35നാണു 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം കൊയിലാണ്ടിയിലെത്തിയത്. വന്ദേഭാരതിനു വേണ്ടി പിന്നെയും 20 മിനിറ്റ് തടഞ്ഞുവെച്ചു. നിന്നു തിരിയാനിടമില്ലാത്ത ട്രെയിൻ അവിടെ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടുമ്ബോഴേക്കും പല യാത്രക്കാരും ക്ഷീണിതരായിരുന്നു. ട്രെയിൻ കൊയിലാണ്ടി വിട്ടയുടൻ രണ്ടു വിദ്യാര്‍ഥിനികള്‍ കുഴഞ്ഞു വീണു. ട്രെയിൻ കോഴിക്കോട്ട് എത്തുമ്ബോഴാണ് ഒരു യാത്രക്കാരി കൂടി കുഴഞ്ഞുവീണത്. സഹയാത്രികര്‍ സഹായിച്ച് സ്‌റ്റേഷനില്‍…
Read More » -
India
പൊന്നോമനയ്ക്ക് പൊന്നും വില! കാണാതായ പൂച്ചയെ കണ്ടെത്താന്‍ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദമ്പതിമാര്‍
നോയിഡ: ഓമനിച്ചുവളര്‍ത്തിയ പൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ദമ്പതിമാര്‍. നോയിഡ സ്വദേശിയായ അജയ് കുമാറും ഭാര്യ ദീപയുമാണ് പേര്‍ഷ്യന്‍ പൂച്ചയായ ‘ചീക്കു’വിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ തെരുവുകളിലുടനീളം ഒട്ടിക്കുകയും ചെയ്തു ഇവര്‍. കഴിഞ്ഞ ഡിസംബര്‍ 24 മുതലാണ് ചീകുവിനെ കാണാതായത്. തങ്ങളെ പറ്റിക്കാനായി കട്ടിലിനടിയിലോ വീട്ടിലെ മറ്റേതെങ്കിലും സ്ഥലത്തോ ചീക്കു ഒളിച്ചിരിക്കുകയാകും എന്നുകരുതി കുറേ നേരത്തേക്ക് അജയ്കുമാറും ദീപയും ചീകുവിന്റെ പിറകെ പോയില്ല. ഒളിച്ചുകളി അവന് പതിവുള്ളതാണ്. എന്നാല്‍ നേരം ഏറെ വൈകിയിട്ടും ചീക്കു വരാതായതോടെയാണ് സംഗതി പന്തിയല്ലെന്ന് ഇരുവര്‍ക്കും തോന്നിയത്. പിന്നീടങ്ങോട്ട് കാടടച്ചുള്ള അന്വേഷണമാണ് ചീക്കുവിനായി അജയ്കുമാറും ദീപയും നടത്തിയത്. ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചീക്കു പുറത്തേക്ക് ചാടിയിറങ്ങി പാര്‍ക്കിങ് ഏരിയയിലേക്ക് നടക്കുന്ന സി.സി.ടി.വി. ദൃശ്യം അന്വേഷണത്തിനിടെ ഇവര്‍ക്ക് ലഭിച്ചു. പാര്‍ക്കിങ് ഏരിയയിലേക്ക് നടന്ന് അപ്രത്യക്ഷനായ ചീക്കുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. തുടര്‍ന്ന് സെക്ടര്‍ 58 പോലീസ് സ്റ്റേഷനില്‍…
Read More » -
NEWS
ഓണത്തിനിടയ്ക്ക് ഇസ്രയേലിന്റെ പൂട്ടുകച്ചവടം? ലക്ഷദ്വീപിനെ പ്രകീര്‍ത്തിച്ച് പോസ്റ്റ്
ന്യൂഡല്‍ഹി: മാലദ്വീപുമായി ബന്ധപ്പെട്ട നയതന്ത്ര അസ്വാരസ്യങ്ങള്‍ക്കിടെ ലക്ഷദ്വീപ് ടൂറിസത്തെ പ്രൊമോട്ട് ചെയ്ത് ഇസ്രായേല്‍. വശ്യമോഹനവും അതിമനോഹരവുമായ ബീച്ചാണ് ലക്ഷദ്വീപിലേത് എന്നും കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് അവിടെ പ്രോജക്ടിന് തയ്യാറെടുക്കുകയാണ് എന്നും ഇന്ത്യയിലെ ഇസ്രായേല്‍ എംബസി അറിയിച്ചു. ഔദ്യോഗിക എക്സ് ഹാന്‍ഡ്ലിലാണ് എംബസിയുടെ പ്രതികരണം. ‘കേന്ദ്ര ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പു വേര്‍തിരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപിലുണ്ടായിരുന്നു. ഈ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ഇസ്രായേല്‍ തയ്യാറാണ്. ലക്ഷദ്വീപിന്റെ അകളങ്കിതമായ പ്രൗഢവുമായ ജലാന്തര സൗന്ദര്യം കാണണമെങ്കില്‍ ഇതാ ഈ ദ്വീപിന്റെ വശ്യമോഹനമായ ചില ചിത്രങ്ങള്‍’- എന്നാണ് എംബസിയുടെ കുറിപ്പ്. ലക്ഷദ്വീപില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെയും ബീച്ചിന്റെയും കടലിന്റെയും ചിത്രങ്ങള്‍ എംബസി പങ്കുവച്ചിട്ടുണ്ട്. ലക്ഷദ്വീപ് ബീച്ചില്‍ ഫോട്ടോഷൂട്ട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച ചിത്രങ്ങളും വീഡിയോകളുമാണ് ദ്വീപിനെ വീണ്ടും ചര്‍ച്ചയാക്കിയത്. ഇതിന് പിന്നാലെ, മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളും ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മാലദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണ് ഇന്ത്യയുടെ…
Read More » -
Crime
മുക്കത്ത് പലചരക്ക് കടയുടെ പൂട്ട് കുത്തിത്തുറന്ന് കവര്‍ച്ച; നഷ്ടമായത് 30,000 രൂപ
കോഴിക്കോട്: മുക്കം തോട്ടുമുക്കത്ത് പലചരക്ക് കടയുടെ പൂട്ട് കുത്തിത്തുറന്ന് പണം കവര്‍ന്നു. വെറ്റിലപ്പാറ സ്വദേശി കൊമ്മേരി മുജീബിന്റെ പലചരക്ക് കടയിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. കടയില്‍നിന്ന് 30,000 രൂപ നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മുജീബ് കടയടച്ച് വീട്ടിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ പതിവുപോലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് ഒരുഷട്ടറിന്റെ പൂട്ട് തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സംശയം തോന്നി കടയിലെ മേശ പരിശോധിച്ചതോടെയാണ് ഇവിടെ സൂക്ഷിച്ചിരുന്ന പണം മോഷണംപോയതായി വ്യക്തമായത്. മുക്കം പോലീസില്‍ പരാതി നല്‍കി.
Read More » -
Kerala
”അഞ്ച് തവണ എനിക്കുനേരെ വധശ്രമം നടന്നിട്ടുണ്ട്, അന്ന് ഭയന്നിട്ടില്ല, പിന്നെയാണോ ഇപ്പോള്‍?” പ്രതിഷേധക്കാര്‍ക്ക് ‘ടാറ്റ’ കൊടുത്ത് ഗവര്‍ണര്‍
തൊടുപുഴ: തനിക്കെതിരായ എല്‍ഡിഎഫ് പ്രതിഷേധങ്ങളെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിലും വലിയ ഭീഷണികള്‍ കണ്ടിട്ടുണ്ടെന്നും അഞ്ച് തവണ തനിക്കുനേരെ വധശ്രമം നടന്നതായും ആരീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അന്ന് മുപ്പത്തിയഞ്ചാം വയസില്‍ ഭയപ്പെട്ടിട്ടില്ല. പിന്നയെല്ലേ ഇപ്പോഴെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയതിന്റെ കാരണം തനിക്ക് അറിയില്ലെന്നും അധികാരത്തിന് മുകളിലാണ് നിയമമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ വേദിയില്‍ നിന്ന് മടങ്ങുന്നതിനിടെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കാറിന്റെ ഗ്ലാസ് തുറന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ ഗവര്‍ണര്‍ കൈവീശി. കനത്ത പൊലീസ് സുരക്ഷയിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഞ്ചിടത്ത് കരിങ്കൊടി കാണിക്കുകയും പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്തു നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എസ്എഫ്ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സുരക്ഷ…
Read More » -
NEWS
ലബനനില്‍ ഡ്രോണ്‍ ആക്രമണം; ഹിസ്ബുല്ല കമാന്‍ഡറെ ഇസ്രയേല്‍ വധിച്ചു
ബെയ്‌റൂട്ട്: തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ വിസാം അല്‍ തവീല്‍ കൊല്ലപ്പെട്ടു. ലബനനിലെ അതിര്‍ത്തിഗ്രാമത്തില്‍ തവീല്‍ സഞ്ചരിച്ച വാഹനത്തിനുമുകളിലാണു ബോംബ് വീണത്. യുദ്ധം പടരുന്നതു തടയാനുള്ള നയതന്ത്രവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ സൗദി, യുഎഇ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഇസ്രയേലിലെത്തും. ഒക്ടോബര്‍ 7നു ഗാസയില്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണു വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായി സംഘര്‍ഷം കനത്തത്. കഴിഞ്ഞയാഴ്ച ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് ഉപമേധാവി സാലിഹ് അല്‍ അരൂരി കൊല്ലപ്പെട്ടിരുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 249 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു; 510 പേര്‍ക്കു പരുക്കേറ്റു. 3 മാസം പിന്നിട്ട യുദ്ധത്തില്‍ ഇതുവരെ 9600 കുട്ടികളടക്കം 23,084 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 59,000 പേര്‍ക്കു പരുക്കേറ്റു. മധ്യ, തെക്കന്‍ ഗാസയില്‍ കനത്ത വെടിവയ്പും ബോംബാക്രമണവും തുടരുന്നു. മധ്യഗാസയിലെ പ്രധാന ആശുപത്രിയായ…
Read More » -
NEWS
ട്രംപും ക്ലിന്റണുമടക്കമുള്ളവരുടെ സെക്സ് ടേപ്പുകളുണ്ട്; ജെഫ്രി കേസില്‍ വെളിപ്പെടുത്തല്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കല്‍ പ്രമുഖരുടെ സെക്സ് ടേപ്പുകള്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന കോടതി രേഖകളിലാണ് ഇയാളുടെ ചൂഷണത്തിനിരയായ സാറ റാന്‍സോം എന്ന യുവതി ഇക്കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്. മുന്‍ യു.എസ്. പ്രസിഡന്റുമാരായ ഡൊണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍, ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ രാജകുമാരന്‍, ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയവര്‍ സ്ത്രീകളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ എപ്സ്റ്റീന്‍ പകര്‍ത്തിയതായും തന്റെ കൈയില്‍ ഇതിന്റെ പകര്‍പ്പുണ്ടെന്നുമാണ് യുവതി അവകാശപ്പെട്ടിരുന്നത്. എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍വെച്ച് തന്റെ ഒരു സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി പതിവായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീന്റെ കാമുകിയായ മാക്സ് വെല്ലിനെതിരേ ന്യൂയോര്‍ക്കിലെ കോടതിയില്‍ മൊഴി നല്‍കിയ 11 സ്ത്രീകളില്‍ ഒരാളാണ് റാന്‍സം. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിനിടെ 22-ാം വയസ്സിലാണ് റാന്‍സം എപ്സ്റ്റീന്റെ അതിക്രമത്തിനിരയായത്. എപ്സ്റ്റീന്റെ കാമുകിയായിരുന്ന മാക്സ് വെല്ലാണ് യുവതിയെ ഇയാളുടെ അടുത്തെത്തിച്ചത്. തുടര്‍ന്ന് ദിവസം മൂന്നുതവണ വരെ എപ്സ്റ്റീന്‍…
Read More » -
India
മരുന്നു കുറിപ്പടികള്‍ ക്യാപിറ്റല്‍ ലെറ്ററില്‍ വ്യക്തമായി എഴുതണം; ഡോക്ടര്‍മാരോട് ഒഡീഷ ഹൈക്കോടതി
ഭുവേനശ്വര്‍: ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകുറിപ്പടികള്‍ വ്യക്തമായി വായിക്കാന്‍ കഴിയുന്നതല്ലെന്ന വിമര്‍ശനങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ അതിരിടണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒഡീഷ ഹൈക്കോടതി. മരുന്ന് കുറിപ്പടികള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, മെഡിക്കോ-ലീഗല്‍ രേഖകള്‍ തുടങ്ങിയവ വൃത്തിയായും ക്യാപിറ്റല്‍ ലെറ്ററിലും എഴുതണമെന്നാണ് ഒഡീഷ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് എസ്.കെ. പനിഗ്രഹി, ഒഡീഷ ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ സെന്ററുകളിലും സ്വകാര്യ ക്ലിനിക്കുകളിലും മെഡിക്കല്‍ കോളേജുകളിലും നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പറയുന്നുണ്ട്. ദേന്‍കനാല്‍ ജില്ലയിലെ രസാനന്ദ ഭോയ് എന്നയാളുടെ ഹര്‍ജി കേട്ടതിനൊടുവിലാണ് കോടതി പ്രസ്തുത ഉത്തരവിട്ടത്. ഇദ്ദേഹത്തിന്റെ മൂത്തമകന്‍ സൗവാഗ്യ രഞ്ജന്‍ ഭോയ് പാമ്പുകടിച്ചതിനേത്തുടര്‍ന്ന് മരിച്ചിരുന്നു. എന്നാല്‍, കോടതിയില്‍ സമര്‍പ്പിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വായിക്കുന്നതിനും സംഗ്രഹിക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടതിനേത്തുടര്‍ന്ന് കേസില്‍ അന്തിമതീരുമാനം എടുക്കല്‍ പ്രയാസകരമായിരുന്നു. പലകേസുകളിലും ഉദാസീനമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ എഴുതുമ്പോള്‍ നീതിന്യായസംവിധാനത്തിന് അവ വായിച്ചുമനസ്സിലാക്കാന്‍ ബുദ്ധിമുട്ടാറുണ്ടെന്നും അന്തിമതീരുമാനമെടുക്കുന്നതില്‍ തടസ്സം നേരിടാറുണ്ടെന്നും കോടതി വ്യക്തമാക്കി. സിഗ്-സാഗ് ശൈലിയിലുള്ള എഴുത്ത് ഡോക്ടര്‍മാര്‍ക്കിടയില്‍ ഫാഷനായിമാറിയെന്നും ഇത്…
Read More » -
Crime
സ്റ്റാര്‍ട്ട് അപ് സി.ഇ.ഒയുടെ ഭര്‍ത്താവ് മലയാളി; വിവാഹമോചനം അവസാന ഘട്ടത്തില്‍, നാലുവയസുകാരന്റെ കൊലപാതകത്തില്‍ കുരുക്ക് അഴിക്കാന്‍ പൊലീസ്
ബംഗളൂരു: ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനെ കൊന്ന് ബാഗിലാക്കിയ യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പൊലീസ്. ഇവരുടെ വിവാഹമോചന നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ കൊലപാതകത്തിന്റെ പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ താമസിക്കുന്ന യുവതി പശ്ചിമംബംഗാള്‍ സ്വദേശിയാണ്. സൂചനയുടെ ഭര്‍ത്താവ് മലയാളിയാണെന്നും പൊലീസ് പറഞ്ഞു. മൈന്‍ഡ്ഫുള്‍ എഐ ലാബ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ ആയ സൂചന സേത്ത് നാലു വയസുള്ള മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്കു പോകുന്നതിനിടെയാണ് അറസ്റ്റിലായത്. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സുചന കുഞ്ഞിനെ കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കേസ് അന്വേഷണ സംഘം ഇപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് ഉള്ളതെന്ന് പൊലീസ് സൂപ്രണ്ട് നിധിന്‍ വല്‍സന്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ടോടെ പ്രതിയെ ഗോവയിലെത്തിക്കുമെന്നും പ്രതിക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും എസ്പി…
Read More »