KeralaNEWS

ആലപ്പുഴയിൽ വീട്ടമ്മ കഴുത്തിന്‌ മുറിവേറ്റു മരിച്ചനിലയില്‍

ആലപ്പുഴ: വീട്ടമ്മയെ വീടിനുള്ളില്‍ കഴുത്തിനു മുറിവേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കാവാലം ഗ്രാമപഞ്ചായത്ത്‌ 10-ാം വാര്‍ഡ്‌ വടക്കന്‍ വെളിയനാട്‌ താഹപ്പറമ്ബില്‍ വീട്ടില്‍ ബാബുവിന്റെ ഭാര്യ ചെല്ലമ്മ (60) യെയാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

 രാവിലെ ആറരയോടെ മരുമകളാണ്‌ അടുക്കളയ്‌ക്കു സമീപത്തെ മുറിയില്‍ കഴുത്തുമുറിഞ്ഞ നിലയില്‍ ചെല്ലമ്മയെ കണ്ടത്‌.മരിച്ച ചെല്ല മ്മയെകൂടാതെ ഭര്‍ത്താവും, മകന്‍ അനീഷ്‌, മരുമകള്‍ സനിത എന്നിവരാണ്‌ വീട്ടിലുണ്ടായിരുന്നത്‌.

Signature-ad

ബന്ധുക്കള്‍ വിവരമറിയിച്ചതനുസരിച്ചു രാമങ്കരി പോലീസ്‌ സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.സംഭവം നടന്ന വീട്ടില്‍ മോഷണമോ, മോഷണശ്രമമോ നടന്നിട്ടില്ലെന്നു പോലീസ്‌ പറഞ്ഞു.വീട്ടിലുണ്ടായിരുന്നവരില്‍നിന്നും പോലീസ്‌ വിവരങ്ങള്‍ ശേഖരിച്ചു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Back to top button
error: