തിരുവനന്തപുരം: വിതുരയില്‍ 16 വയസുകാരനായ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര പറങ്കിമാം തോട്ടം ശ്രുതിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍ ആര്‍.സുനില്‍ ആണ് മരിച്ചത്.
വൈകിട്ട് 5.45-ഓടെ വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്.അമ്മ വീട്ടുജോലിയ്ക്കും അച്ഛന്‍ സെക്യൂരിറ്റിപ്പണിയ്ക്കും പോയതിനാല്‍ സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അശ്വിന്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ വിതുര പോലീസ് അന്വേഷണം ആരംഭിച്ചു