KeralaNEWS

നെടുമ്ബാശ്ശേരി അത്താണിയില്‍  കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

കൊച്ചി: ദേശീയ പാതയിൽ നെടുമ്ബാശ്ശേരി അത്താണിക്ക് സമീപം  കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു.

വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറില്‍ സയനയുള്‍പ്പെടെ നാല് പേരുണ്ടായിരുന്നെങ്കിലും മറ്റുള്ളവര്‍ക്ക് കാര്യമായ പരിക്കില്ല.

Signature-ad

അതേസമയം കളമശേരി പത്തടിപ്പാലത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. കണയന്നൂര്‍  സ്വദേശി വിതുല്‍ (23) ആണ് മരണപ്പെട്ടത്.ബൈക്കുകള്‍ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. മരണപ്പെട്ട വിതുല്‍ ബൈക്കിന്‍റെ പുറകില്‍ ഇരിക്കുകയായിരുന്നു.

 കളമശേരി കുസാറ്റ് സിഗ്നല്‍ ജംഷനില്‍ ഉണ്ടായ മറ്റൊരപകടത്തില്‍ ബൈക്ക് കണ്ടയ്നര്‍ ലോറിയിലിടിച്ച്‌ വട്ടേക്കുന്നം സ്വദേശി റിയാസ് എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Back to top button
error: