Month: January 2024

  • India

    ഒളിച്ചോടിപ്പോയി വിവാഹംചെയ്ത മകളെയും കുഞ്ഞിനെയുമുൾപ്പടെ വെടിവച്ചു കൊന്ന് പിതാവും സഹോദരനും

    പട്ന: ഒളിച്ചോടിപ്പോയി വിവാഹംചെയ്ത മകളും കുടുംബവും മൂന്നുകൊല്ലത്തിനു ശേഷം ഗ്രാമത്തില്‍ മടങ്ങിയെത്തിയപ്പോള്‍ വെടിവെച്ചു കൊലപ്പെടുത്തി  പിതാവും സഹോദരനും. ബിഹാറിലെ നോഗ്ഛിയയിലാണ് സംഭവം. ചന്ദൻകുമാര്‍, ചാന്ദ്നി കുമാരി ദമ്ബതിമാരും ഇവരുടെ രണ്ടുവയസ്സുകാരി മകളുമാണ് ചാന്ദ്നി കുമാരിയുടെ പിതാവിന്റെയും സഹോദരന്റെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രണയത്തിലായിരുന്നു ചന്ദനും ചാന്ദ്നിയും 2021-ലാണ് ഗ്രാമത്തില്‍നിന്ന് ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചത്. ചാന്ദ്നിയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഒളിച്ചോട്ടം. തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച ഇവര്‍ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. അസുഖബാധിതനായ അച്ഛനെ സന്ദർശിച്ച ശേഷം ചന്ദൻ കുമാറും കുടുംബവും തങ്ങളുടെ പുതിയ വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് ചാന്ദ്നിയുടെ അച്ഛൻ പപ്പു സിങ് ചന്ദനെ വടി ഉപയോഗിച്ച്‌ അടിച്ചുവീഴ്ത്തി. മകൻ ധീരജ് കുമാറിനെയും പപ്പു സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് മൂവരെയും വെടിവെച്ച്‌ കൊല്ലുകയായിരുന്നു. ചന്ദനും ചാന്ദ്നിയും മകളും തല്‍ക്ഷണം മരിച്ചു. പപ്പുവും ധീരജും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ പിടികൂടാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചിട്ടുണ്ടെന്നും…

    Read More »
  • Kerala

    സമസ്ത നേതാക്കളെ വെറുപ്പിക്കാന്‍ വന്നാല്‍ കൈ വെട്ടും; കൊലവിളിയുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ്

    മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെയോ അതിന്റെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്.എസ്.കെ.എസ്.എഫിന്റെ പ്രവര്‍ത്തകരുണ്ടാവുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. ഇതിനെ അപമര്യദയായി ആരും കണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടിമരിക്കാന്‍ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം. ‘സത്യം, സ്വത്വം, സമര്‍പ്പണം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിലാണ് വിവാദ പ്രസംഗം നടത്തിയത്. ഉലമാക്കളെ അംഗീകരിച്ചും ബഹുമാനിച്ചുമാണ് എക്കാലവും ഈ സംഘടന മുന്നോട്ട് പോയിട്ടുള്ളത്.സമസ്തയോടെല്ലാതെ ഒരു പ്രസ്ഥാനത്തോടും ഈ സംഘടന വീട്ടുവീഴ്ച്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ അജണ്ടയും നിലപാടുമുള്ള പ്രസ്ഥാനമാണത്. പ്രസംഗത്തില്‍ സാദിഖലി തങ്ങളെ പേരെടുത്ത് പറയാതെ പരോക്ഷമായി സത്താര്‍ പന്തല്ലൂര്‍ വിമര്‍ശിച്ചു. തലയിരിക്കുമ്പോള്‍ വാലാടേണ്ട എന്ന സമസ്തക്കെതിരെയുള്ള സാദിഖലി തങ്ങളുടെ വിമര്‍ശനത്തെ എടുത്ത് പറഞ്ഞാണ് പരോക്ഷ വിമര്‍ശനം. സമുദായത്തെ വഴിതെറ്റിക്കാന്‍ പലരും കടന്നുവന്നപ്പോള്‍…

    Read More »
  • Kerala

    സെവന്‍സിന്റെ ടിക്കറ്റ് തീര്‍ന്നു; സ്റ്റേഡിയത്തിന്റെ ഗെയ്റ്റ് തകര്‍ത്ത് ഇരച്ചുകയറി കാണികള്‍, ഒഴിവായത് വന്‍ ദുരന്തം

    മലപ്പുറം: സെവന്‍സ് ഫുട്‌ബോള്‍ പോരാട്ടത്തിനിടെ സ്റ്റേഡിയത്തിന്റെ ഗേറ്റ് തകര്‍ത്ത് കാണികള്‍. നൂറുകണക്കിനു ആളുകള്‍ തള്ളിക്കയറിയാണ് ഗെയ്റ്റ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തിരൂരങ്ങാടി ഗവ. ഹൈസ്‌കൂള്‍ മൈതാനത്താണ് സംഭവം. തിരൂരങ്ങാടി സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് കാണികള്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചത്. പിന്നാലെയാണ് ഗെയ്റ്റ് തകര്‍ന്നത്. ഫിഫ മഞ്ചേരി- ബെയ്‌സ് പെരുമ്പാവൂര്‍ ടീമുകള്‍ തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിനു മുന്‍പ് ടിക്കറ്റ് വിതരം തുടങ്ങിയപ്പോഴേക്കും വന്‍ ജനക്കൂട്ടം എത്തിയിരുന്നു. ടിക്കറ്റ് വില്‍പ്പന അതിവേഗം കഴിഞ്ഞു. കളി തുടങ്ങും മുന്‍പ് തന്നെ ഗാലറി നിറഞ്ഞതോടെ സംഘാടകര്‍ മൈനാത്തേക്കുള്ള ഗെയ്റ്റ് പൂട്ടി. ഇതോടെ ടിക്കറ്റ് കിട്ടാതെ ആരാധകര്‍ നിരാശരായി. ടിക്കറ്റ് കിട്ടാത്തവര്‍ അപ്പോഴും മൈതാനത്തിനു പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. കളി തുടങ്ങിയതിനു പിന്നാലെ ഇവര്‍ മൈതാനത്തേക്ക് ഇരച്ചു കയറി. പിന്നാലെ ഗെയ്റ്റ് തകര്‍ന്നു. വലിയ ദുരന്തമാണ് ഒഴിവായത്.

    Read More »
  • NEWS

    ഒമാന്‍ ഉള്‍ക്കടലില്‍ യു.എസ്  എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ

    സലാല: യു.എസ് ബന്ധമുള്ള എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ. ഇറാഖില്‍നിന്നുള്ള അസംസ്‌കൃത എണ്ണയുമായി തുര്‍ക്കിയിലേക്കു പുറപ്പെട്ട കപ്പലാണ് ഒമാൻ കടലിടുക്കില്‍ ഇറാൻ നിയന്ത്രണത്തിലാക്കിയത്. ഇന്നലെ യമനിലെ ഹൂതികേന്ദ്രങ്ങളിൽ കനത്ത ബോംബാക്രമണമാണ് യുഎസിന്റെ നേതൃത്വത്തിൽ നടത്തിയത്.ഇതിനുള്ള തിരിച്ചടിയാണ് ഇതെന്നാണ് വിവരം. ചെങ്കടലില്‍ ഹൂതി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാകും ഇറാന്റെ ഈ നടപടി. മാര്‍ഷല്‍ ഐലൻഡ്‌സ് പതാക കെട്ടിയ സെന്റ് നികോളാസ് കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയാണ് പ്രാദേശിക സമയം ഇന്നു രാവിലെ കപ്പല്‍ നിയന്ത്രണത്തിലാക്കിയത്. തുര്‍ക്കിയിലേക്കു പോകേണ്ട കപ്പല്‍ ഇറാനിലെ ബന്ദറേ ജസ്‌കിലേക്കു വഴിതിരിച്ചുവിട്ടിരിക്കുകയാണ്. അതിനിടെ, ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം തുടരുന്ന കാലത്തോളം ചെങ്കടലിലെ ആക്രമണം തുടരുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ സമ്ബദ്ഘടനയെയും അവരെ സംരക്ഷിക്കുന്ന നാവികസേനകളെയും തകര്‍ക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറയുന്നു. ഇന്നലെ, യമനില്‍ ഉള്‍പ്പെടെയുള്ള ഹൂതി താവളങ്ങള്‍ക്കുനേരെ യു.എസ്-ബ്രിട്ടൻ സംയുക്ത ആക്രമണം നടത്തിയിരുന്നു.

    Read More »
  • India

    2027ഓടെ ഒരുലക്ഷം കരസേനാംഗങ്ങളെ കുറയ്ക്കുമെന്ന് സേനാമേധാവി

    ന്യൂഡല്‍ഹി: 2027-ഓടെ ഒരുലക്ഷം കരസേനാംഗങ്ങളെ കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ. സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കിയാകും മാനവവിഭവശേഷി കുറയ്ക്കുക. രജൗറി-പൂഞ്ച് മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ അടുത്തിടെ വര്‍ധനയുണ്ടായിട്ടുണ്ടെന്നും ജനുവരി 15-നുള്ള കരസേനാദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. കരസേനയുടെ സദ്ഭാവന പദ്ധതിയുടെ ഭാഗമായി പൂഞ്ചിലെ ഒരു ഗ്രാമം ദത്തെടുത്തതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം പൂഞ്ച് ജില്ലയിലെ ടോപാപീര്‍ ഗ്രാമത്തില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. സൈന്യം ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്ത 17 ഗ്രാമീണരില്‍ മൂന്നുപേരെ പിന്നീട് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത് വിവാദമായിരുന്നു. ടോപാപീര്‍ ഗ്രാമമാണോ ദത്തെടുക്കുന്നതെന്ന് കരസേനാമേധാവി വ്യക്തമാക്കിയില്ല.

    Read More »
  • Crime

    കൊല്ലത്ത് വീടിനുള്ളില്‍ പിതാവും മക്കളും തൂങ്ങിമരിച്ച നിലയില്‍

    കൊല്ലം: പട്ടത്താനം ജവഹര്‍ നഗറില്‍ അച്ഛനെയും മക്കളെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണന്‍ (9), ദേവനന്ദ(4) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. ഇന്നു രാവിലെയാണ് സംഭവം. കുട്ടികളെ രണ്ടു പേരെയും വീടിനുള്ളിലെ സ്റ്റെയര്‍കേസിനോടുചേര്‍ന്ന ഭാഗത്തും ജോസിനെ വീട്ടിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പൊലീസെത്തി വിവരം ശേഖരിച്ചു വരികയാണ്. കുടുംബപ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡോക്ടറായ ജോസിന്റെ ഭാര്യ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.  

    Read More »
  • India

    കടമെടുക്കാൻ കേരളത്തിന് വിലക്ക്; കടത്തിൽ മുങ്ങി കേന്ദ്രവും!

    ന്യൂഡൽഹി: രാജ്യത്തിന്റെ മൊത്തം കടം  205 ലക്ഷം കോടിയായി (2.47 ലക്ഷം കോടി ഡോളര്‍) ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ മുന്തിയ പങ്കും കൈയാളുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഏകദേശം 161.1 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ കടം. അതായത് മൊത്തം കടത്തിന്റെ 46.03 ശതമാനം. കഴിഞ്ഞ മാര്‍ച്ച്‌ പാദത്തില്‍ 150.4 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ കട ബാധ്യത. അതേസമയം സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കട ബാധ്യത 50.18 കോടി രൂപയാണ്. അതായത് രാജ്യത്തിന്റെ മൊത്തം കട ബാധ്യതയുടെ 24.4 ശതമാനത്തോളം.കടബാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം മിസോറാം ആണ്. ബാധ്യത ജിഎസ്ഡിപിയുടെ 55.7 ശതമാനം.  ജിഎസ്ഡിപിയുടെ പകുതിയിലധികം കടമുള്ള ഏക സംസ്ഥാനവും മിസോറാമാണ്.പഞ്ചാബ്-48.4%, നാഗാലാന്‍ഡ്- 43.5%, മേഘാലയ- 41.7 %, അരുണാചല്‍ പ്രദേശ്- 41.4% എന്നീ സംസ്ഥാനങ്ങളാണ് മിസോറാമിന് പിന്നാലെ ആദ്യ അഞ്ചിലുള്ളത്. അതേസമയം കേരളത്തിന്റെ പൊതുകടം ആഭ്യന്തര ഉള്‍പ്പാദനത്തിന്റെ (ജിഎസ്ഡിപി) 39.1 ശതമാനം ആണ്. ശതമാനക്കണക്കില്‍, ബാധ്യതയില്‍ ഏഴാമതാണ്…

    Read More »
  • Social Media

    ദിശതെറ്റിക്കും ദിശാ ബോർഡ് !

    എരുമേലി:ദിശതെറ്റിക്കും ദിശാ ബോർഡ്.എരുമേലി മുക്കൂട്ടുതറ ശബരിമല റൂട്ടിൽ എംഇഎസ് കോളജ് ജംഗഷനിലാണ് സംഭവം. വൺവേ അല്ലാത്ത  റോഡിലേക്കാണ് വൺവേ ബോർഡ് വെച്ചിരിക്കുന്നത് ! ബോർഡ് കണ്ട് വൺവേയാണന്ന് കരുതി തീർത്ഥാടകരുടെവാഹനങ്ങൾ വിട്ട് ചെല്ലുമ്പോളാണ് എതിർ ദിശയിൽ നിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞു  വരുന്നത്.ചെറുതും വലുതുമായ നൂറുകണക്കിന് അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. പൊതുപ്രവർത്തകനും സിപിഎം നേതാവുമായ കെ സി ജോർജ്കുട്ടി   മുക്കൂട്ടുതറ ശബരിമല പാതയിലെ ഈ ഗതാഗത പ്രശ്നം ചൂണ്ടിക്കാട്ടി അധികാരികളെ സമീപിച്ചിരുന്നുവെങ്കിലും തൽക്കാലം ഭക്തർക്ക് അയ്യപ്പൻ തന്നെ തുണ!

    Read More »
  • Local

    കെഎസ്ആർടിസി ബസ് പുനരാരംഭിക്കണം; മന്ത്രി ഗണേഷ്കുമാറിന് നിവേദനവുമായി നാട്ടുകാർ 

    റാന്നി: കോവിഡ്  ലോക്ഡൗണോടെ നിര്‍ത്തലാക്കിയ നെല്ലിക്കമൺ വഴി റാന്നിയിലേക്കുള്ള തിരുവല്ല ഡിപ്പോയുടെ കെ.എസ്‌.ആര്‍.ടി.സി ബസ്‌  പുനരാരംഭിക്കണമെന്ന് ആവശ്യം. തിരുവല്ലയിൽ നിന്നും വെണ്ണിക്കുളം, വാളക്കുഴി, തീയാടിക്കൽ, വൃന്ദാവനം കണ്ടൻപേരൂർ,നെല്ലിക്കമൺ വഴി റാന്നിയിലേക്കുണ്ടായിരുന്ന ബസ്‌ സര്‍വീസ് നിലച്ചിട്ട്‌ നാലു വര്‍ഷമാകുന്നു. 2020 മാര്‍ച്ചില്‍ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തിലാണ്‌ സര്‍വീസ് നിര്‍ത്തലാക്കിയത്‌. കോവിഡ്‌ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ ജനജീവിതം സാധരണ നിലയിലായി മറ്റു റൂട്ടുകൾ വഴി  ബസുകള്‍ ആരംഭിച്ചിട്ടും നെല്ലിക്കമൺ വഴി റാന്നിയിലേക്കുള്ള ഈ സർവീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം യാത്രക്കാര്‍ക്ക്‌ വലിയ ബുദ്ധിമുട്ടാണ്‌ ഉണ്ടാകുന്നത്‌. ഞായറാഴ്‌ച ഉള്‍പ്പെടെയുള്ള അവധി ദിനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്നവര്‍ വലിയ ക്ലേശം സഹിക്കേണ്ടി വരുന്നുണ്ട്‌. തിരുവല്ല ഡിപ്പോയുടെ ഏറ്റവും ലാഭകരമായ സര്‍വീസുകളില്‍ ഒന്നായിരുന്ന ഇത്.ബസ് അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

    Read More »
  • Kerala

    പുനലൂര്‍ – കൊല്ലം റൂട്ടില്‍ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

    കൊല്ലം: പുനലൂര്‍ – കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ തീരുമാനം.ഇതിനു മുന്നോടിയായുള്ള പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടർന്നാണ് നടപടി. ഒറ്റയ്ക്കലിനും ഇടമണിനും മധ്യേ ആയിരുന്നു ട്രയല്‍ റണ്‍. ഇരു ദിശകളിലുമായി അഞ്ച് തവണയാണ് സര്‍വീസ് നടത്തിയത്. മുമ്ബിലും പിറകിലും എൻജിനുകളും 22 എല്‍എച്ച്‌ബി കൊച്ചുകളും ഉള്‍പ്പെടുന്നതായിരുന്നു പരീക്ഷണ വണ്ടി. ഓരോ കോച്ചുകളിലും അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിനും തൂക്കത്തിനും സമാനമായി മണല്‍ ചാക്കുകള്‍ നിറച്ച്‌ ഭാരം ക്രമീകരിച്ചാണ് വണ്ടി പരീക്ഷണാര്‍ഥം ഓടിയത്. കോച്ചുകളുടെ എണ്ണം 24 ആക്കി ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ട്രയല്‍ റണ്‍ നടത്തിയത്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായുള്ള ഈ പാതയില്‍ ( ഗാട്ട് സെക്ഷൻ) 14 കോച്ചുകള്‍ ഉള്ള വണ്ടികള്‍ക്ക് മാത്രം സര്‍വീസ് നടത്താനാണ് സാങ്കേതിക വിഭാഗത്തിന്‍റെ അനുമതിയുള്ളത്. ട്രയൽ റൺ വിജയമായതോടെ റൂട്ടിൽ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ഇതോടെ ചെങ്കോട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന വണ്ടികള്‍ കൊല്ലം വരെ നീട്ടാനും കഴിയും.

    Read More »
Back to top button
error: