Month: January 2024

  • Crime

    കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി; കമ്മലുകള്‍ കവര്‍ന്നു

    കൊല്ലം: കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവര്‍ന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അക്രമം ഉണ്ടായത്. വിദ്യാര്‍ത്ഥിനിയുടെ രണ്ട് കമ്മലും അക്രമികള്‍ കവര്‍ന്നു. ഓയൂര്‍ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കൊട്ടാരക്കാരയില പെട്രോള്‍ പമ്പിലെ ജീവനക്കാരിയെ ആക്രമിച്ച കേസില്‍ പ്രതികളെ തേടിയെത്തിയ പൊലീസ് സംഘത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് ആക്രമണം. പ്രതികളിലൊരാളെ പൊലീസ് തന്നെ സാഹസികമായി പിടികൂടിയപ്പോള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രണ്ടാമനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി. പൂയപ്പള്ളി പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്. പുനലൂര്‍ ഷാജി സദനത്തില്‍ റിജോമോനെയാണ് (23) പൊലീസ് സ്ഥലത്തുനിന്ന് പിടികൂടിയത്. ചാത്തന്നൂര്‍ മീനാട് താഴം സുറുമി മന്‍സിലില്‍ ഷാജഹാനെയാണ് (26) നാട്ടുകാര്‍ സാഹസികമായി പിടികൂടി പൂയപ്പള്ളി പൊലീസില്‍ ഏല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കൊട്ടാരക്കര ചന്തമുക്കിന് സമീപത്തെ പെട്രോള്‍ പമ്പില്‍ കാറില്‍ പെട്രോള്‍…

    Read More »
  • India

    ബീഹാർ കൂട്ടബലാത്സംഗക്കേസില്‍  രണ്ട് പേര്‍ പിടിയിൽ; എഎസ്ഐയെ  സസ്പെൻഡ് ചെയ്തു

    പാട്‍ന: ബീഹാര്‍ പുല്‍വാരി ഷെരിഫ് കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പിടിയില്‍. രണ്ട് ദലിത് പെണ്‍കുട്ടികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.ഇതിലൊരാള്‍ മരിക്കുകയും ചെയ്തു. അതേസമയം, അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിന് എഎസ്‌ഐ നരേഷ് പ്രസാദ് സിങ്ങിനെ സസ്പെൻഡ് ചെയ്തു. പുല്‍വാരി ഷെരിഫിലെ ഹിന്ദുനി ബദര്‍ പ്രദേശത്താണ് നടുക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച ചാണക വിറളി ശേഖരിക്കാന്‍ പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പെണ്‍കുട്ടികളെ തെരഞ്ഞിറങ്ങിയിരുന്നു. കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ചൊവ്വാഴ്ച ഇരകളില്‍ ഒരാളുടെ മൃതദേഹം ഒരു കുഴിയില്‍ നിന്ന് പ്രദേശവാസികള്‍ കണ്ടെത്തി. സമീപത്ത് 12 വയസ്സുള്ള പെണ്‍കുട്ടിയും പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. ഉടന്‍ ഇവരെ ആശുപത്രയില്‍ എത്തിച്ചെങ്കിലും 8 വയസുകാരി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 കാരി പാട്‌നയിലെ എയിംസില്‍ ചികിത്സയിലാണ്. പരാതിയിലെ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് എഎസ്‌ഐയെ സസ്പെൻഡ് ചെയ്തത്. അതേസമയം, സംഭവത്തില്‍ പിടിയിലായവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

    Read More »
  • Social Media

    എല്ലാം ചെയ്തു കൊടുത്തു, നമ്മള്‍ വട്ട പൂജ്യം; ചര്‍ച്ചയായി എലിസബത്തിന്റെ കുറിപ്പ്

    നടന്‍ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി കുറച്ചുകാലങ്ങളായി. കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്ന് ബാല ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പിന്നീട് ആ ലൈവ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദരസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് ബാല ആശുപത്രിയിലാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തപ്പോള്‍ എലിസബത്ത് എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. എലിസബത്ത് കൂടെയില്ലെന്ന് ഈയിടെയാണ് ബാല വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് തോന്നിക്കുന്ന കുറിപ്പുമായി എലിസബത്ത് രംഗത്ത് വന്നിരിക്കുകയാണ്. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മളെ വട്ടപൂജ്യമാക്കി തോന്നിപ്പിക്കുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും എന്നാണ് എലിസബത്ത് കുറിച്ചത്. 2021 ലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്. കുന്ദംകുളം സ്വദേശിയായ എലിസബത്ത് ഡോക്ടര്‍ കൂടിയാണ്. ജോലി സംബന്ധമായി കേരളത്തിന് പുറത്താണ് എലിസബത്തിപ്പോള്‍.

    Read More »
  • India

    കല്യാണ്‍ ജൂവലേഴ്‌സിന്റെ 250-ാം ഷോറൂം അയോധ്യയില്‍; ഉദ്ഘാടനം ഫെബ്രുവരി 9ന്

    കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഗോളതലത്തിലെ 250-ാം ഷോറൂം അയോധ്യയില്‍ ഫെബ്രുവരി 9ന് ബോളിവുഡ് ഇതിഹാസവും കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയ്ക്കു പുറമെയുള്ള വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ വിപണിവിഹിതം സ്വന്തമാക്കുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണു പുതിയ ഷോറൂം തുറക്കുന്നത്. ശക്തമായ ബിസിനസ് സാധ്യതകളുള്ള അയോധ്യയില്‍ ഷോറൂമിന് തുടക്കം കുറിക്കുന്നതില്‍ സന്തോഷമുണ്ടെന്നു കല്യാണ്‍ ജൂവലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദക്ഷിണേന്ത്യ ഇതര വിപണികളില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍, സാന്നിധ്യം വ്യാപിപ്പിക്കുന്നതിനു പരിശ്രമിച്ചു വരികയായിരുന്നു. തികച്ചും പ്രാദേശികമായ സമീപനത്തിലൂടെ കല്യാണ്‍ ജൂവലേഴ്‌സിന് ഇന്ത്യയുടെ ദേശീയ-പ്രാദേശിക ജൂവലര്‍ എന്ന സ്ഥാനം നേടിയെടുക്കാനായി. വിപുലീകരണം കമ്പനിയുടെ അടുത്തഘട്ട വളര്‍ച്ചയ്ക്കു സഹായകമാകുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ജനുവരി 22ന് അയോധ്യയില്‍ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ ബോളിവുഡിലേതടക്കം സെലിബ്രിറ്റികളെ ക്ഷണിക്കുന്നത് തുടരുകയാണ്. അക്ഷയ് കുമാര്‍, കങ്കണ റണൗത്ത്, ടൈഗര്‍ ഷറോഫ്, ജാക്കി ഷറോഫ്, ഹരിഹരന്‍, രജനികാന്ത്,…

    Read More »
  • Kerala

    ലോക്‌സഭാ സീറ്റുകളുടെ വെച്ചുമാറ്റം; സി.പി.ഐയോട് വിയോജിച്ച് സിപിഎം

    തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ലോക്‌സഭാ സീറ്റുകള്‍ വെച്ചു മാറുന്നതിനോട് വിയോജിച്ച് സിപിഎം. തിരുവനന്തപുരം സീറ്റ് സിപിഎമ്മിനും,കൊല്ലം സീറ്റ് സിപിഐക്കും നല്‍കണമെന്ന് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും അതിനോട് സി.പി.എം യോജിച്ചില്ല. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നാന്ന് സിപിഎം നേതൃത്വം എടുത്ത നിലപാട്. തലസ്ഥാനത്തെ ലോക്‌സഭ സീറ്റില്‍ കാലങ്ങളായിട്ട് സിപിഐ ആണ് മത്സരിക്കുന്നത്. പന്ന്യന്‍ രവിന്ദ്രന് ശേഷം സിപിഐക്ക് ഇവിടെ വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. പൊതുസ്വതന്ത്രരെ ഇറക്കിയും പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളെ മത്സരിപ്പിച്ചും പരീക്ഷണം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇതുപോലെയാണ് സിപിഎമ്മിന്റെ കൊല്ലത്തെ അവസ്ഥയും. എല്‍.ഡി.എഫില്‍ ആര്‍എസ് പി ഉണ്ടായിരുന്ന സമയത്ത് എന്‍.കെ പ്രേമചന്ദ്രന്‍ തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലമായിരുന്നു അത്. കൊല്ലം സീറ്റ് സിപിഎം ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ ഇടഞ്ഞ ആര്‍എസ്പി യുഡിഎഫിന്റെ ഭാഗമായെങ്കിലും എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയാണ് മത്സരിച്ചത്. പാര്‍ട്ടിയിലെ പ്രധാന നേതാക്കളായ എം.എ ബേബിയെയും ബാലഗോപാലിനെയും കൊല്ലത്ത് പരീക്ഷിച്ചെങ്കിലും സിപിഎമ്മിന് അടിപതറിയിരുന്നു. ഇതിനിടയിലാണ് സീറ്റുകള്‍ വെച്ച് മാറാനുള്ള താല്‍പര്യം സിപിഐ നേതൃത്വം…

    Read More »
  • Crime

    ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കര്‍ണാടക പോലീസ് പിടികൂടിയവരില്‍ കോഴിക്കോട്ടെ ലീഗ് നേതാവും

    കോഴിക്കോട്: കുറിയര്‍ കമ്പനിയുടെ പേരില്‍ നടന്ന വന്‍തട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് പിടികൂടിയവരില്‍ കോഴിക്കോട്ടെ മുസ്ലീം ലീഗ് പ്രാദേശിക നേതാവും. ഒളവണ്ണ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മറ്റി അംഗവുമായ മുല്ലപ്പള്ളി ആഷിഖി(45)നെയാണ് മാത്തറയിലുള്ള വീട്ടിലെത്തി കര്‍ണാടക പോലീസ് സംഘം പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പു നടത്തുന്ന മലയാളികളുള്‍പ്പെട്ട സംഘത്തെ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തി കര്‍ണാക പോലീസ് അറസ്റ്റു ചെയ്തത്. ഏഴു മലയാളികളും കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സ്വദേശികളുമാണ് അറസ്റ്റിലായത്. കുറിയര്‍ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പിനിരയായവരെ ഭീഷണിപ്പെടുത്തിയിരുന്നത്. കോഴിക്കോട് സ്വദേശിയായ എം.പി. നൗഷാദ്, മലപ്പുറം സ്വദേശികളായ അര്‍ഷദ്, കെ.റിയാസ്, കെ.പി. നൗഫല്‍, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് പിടിയിലായ മറ്റു മലയാളികള്‍. ഇവരെയും കര്‍ണാടക പോലീസ് കേരളത്തില്‍നിന്ന് പിടികൂടുകയായിരുന്നു. ബംഗളൂരു ഹുളിമാവ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് ആഷിഖിനെ അറസ്റ്റുചെയ്തത്. ഐ.പി.സി. 419, 420, ഐ.ടി. വകുപ്പിലെ 66(സി), 66(ഡി) എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.…

    Read More »
  • Kerala

    ”ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്”

    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ വിശദീകരണവുമായി എംടി. ‘ ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്. ‘എന്നായിരുന്നു എംടിയുടെ പ്രതികരണം. എംടിയുടെ വിശദീകരണം എഴുത്തുകാരന്‍ എന്‍ ഇ സുധീര്‍ ആണ് സമൂഹമാധ്യമക്കുറിപ്പിലൂടെ പുറത്തു വിട്ടത്. ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്ന് എംടി സൂചിപ്പിച്ചിരുന്നെങ്കിലും, അത് ഇത്ര കനപ്പെട്ട രാഷ്ട്രീയവിമര്‍ശനമാകുമെന്ന് കരുതിയിരുന്നില്ലെന്നും എന്‍ ഇ സുധീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം: ഇന്നലെ വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ നാളെ KLF ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമര്‍ശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോള്‍ ഞങ്ങള്‍ അതെപ്പറ്റി സംസാരിച്ചു. എംടി എന്നോട് പറഞ്ഞത് ഇതാണ്. ‘ ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല . ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു.…

    Read More »
  • Crime

    വടകരയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി; പോലീസ് പരിശോധന നടത്തി

    കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്. ഷട്ടര്‍ അടച്ച നിലയിലുള്ള കട ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ല. പേപ്പര്‍, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്ന് കരുതുന്നു. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിവരുന്നു. റൂറല്‍ എസ്.പി എത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കും.

    Read More »
  • Kerala

    എരുമേലി പേട്ടതുള്ളൽ ഇന്ന്

    എരുമേലി:ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ഹിന്ദു ഐതീഹ്യങ്ങളിലെ മഹിഷീ നിഗ്രഹത്തിന്റ ഓർമ്മ പുതുക്കലാണ് പേട്ടതുള്ളൽ. എരുമേലി ചെറിയമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ തുടങ്ങുന്നത്. എതിർവശത്തെ വാവര് പള്ളിയിൽ വലം വച്ച് പേട്ടതുള്ളല്‍ വലിയമ്പലത്തിൽ എത്തുന്നതോടെ ചടങ്ങുകൾ സമാപിക്കും. ചെറിയമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളൽ തുടങ്ങുന്നത്.   സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായരുടെ നേതൃത്വത്തിൽ ചെറിയമ്പലത്തിൽ നിന്ന് വാവർ പള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാത്ത് ഭാരവാഹികൾ സ്വീകരിക്കും. പിന്നീട് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്ക് പേട്ട തുള്ളും.

    Read More »
  • Movie

    ആറാം തമ്പുരാനിലെ ഉര്‍വശി! ഞെട്ടേണ്ട, ഉര്‍വശി തന്നെന്ന്

    രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് ആറാം തമ്പുരാന്‍. സിനിമയിലെ കഥാപാത്രങ്ങളും അവരുടെ പേരുകളും എല്ലാം എല്ലാ മലയാളികള്‍ക്കും മനപാഠമാണ്. അതില്‍ എവിടെയാണ് ഉര്‍വശി? മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സായികുമാര്‍, നരേന്ദ്ര പ്രസാദ്, ശ്രീവിദ്യ, കൊച്ചിന്‍ ഹനീഫ, ശങ്കരാടി, അഗസ്റ്റിന്‍, മണിയന്‍പിള്ള രാജു, കുതിരവട്ടം പപ്പു, ടിപി മാധവന്‍ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. അവിടെയൊന്നും ഉര്‍വശിയെ കണ്ടില്ലല്ലോ, അപ്പോള്‍ ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ ഉര്‍വശിയുടെ റോള്‍ എന്തായിരുന്നു. മുഖം വ്യക്തമാക്കാതെയാണ് ഉര്‍വശി ആറാം തമ്പുരാനില്‍ അഭിനയിച്ചത്. ‘ഹരിമുരളീരവം’ എന്ന പാട്ടിന്റെ രംഗത്ത് കണ്ണുകള്‍ മാത്രം കാണിച്ച്, മുഖം മറച്ച് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ കാണാറില്ലേ. മോഹന്‍ലാല്‍ അടുത്തേക്ക് പോകുമ്പോള്‍ ഓടി മറയുന്ന ആ പെണ്‍കുട്ടിയുടെ വേഷം ചെയ്തത് ഉര്‍വശിയാണ്. ചിത്രത്തിന്റെ വിക്കിപീഡിയ ഇന്‍ഫര്‍മേഷനിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ, 1997 ല്‍ പുറത്തിറങ്ങിയ ആറാം…

    Read More »
Back to top button
error: