Month: January 2024

  • Crime

    എത്യോപയില്‍നിന്ന് കൊക്കെയ്‌നുമായി മുംബൈയില്‍; തായ് യുവതിയില്‍നിന്ന് പിടിച്ചത് 40 കോടിയുടെ ലഹരി

    മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കൊക്കെയ്‌നുമായി തായ്ലാന്‍ഡ് സ്വദേശിയായ യുവതി പിടിയില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐക) നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ പിടികൂടിയത്. എത്യോപയിലെ അഡിസ് അബാബയില്‍ നിന്നെത്തിയ 21-കാരിയായ ഒന്യാറിന്‍ സേയ് ഹൊര്‍ ആണ് പിടിയിലായത്. 40 കോടിയോളം രൂപ വിലവരുന്ന കൊക്കെയ്‌നാണ് യുവതി കടത്താന്‍ ശ്രമിച്ചത്. പ്രാഥമിക പരിശോധനയില്‍ ലഹരി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. ട്രോളി ബാഗിനുള്ളില്‍ ചെറിയ ബാഗുകളിലും പുസ്തകത്തിന്റെ പുറംചട്ടയിലുമൊക്കെ ഒളിപ്പിച്ചാണ് കൊക്കെയ്ന്‍ കടത്തിയത്. യുവതിയെ നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. 20 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥന്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ക്യാരിയറായി വന്‍ പ്രതിഫലം വാങ്ങി മുംബൈ സ്വദേശിയായ വ്യക്തിക്ക് നല്‍കാനാണ് യുവതി ലഹരിയുമായി എത്തിയതെന്ന അനുമാനത്തിലാണ് കേന്ദ്ര ഏജന്‍സി. സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

    Read More »
  • Kerala

    യൂത്ത് കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം; കണ്ണൂരില്‍ 2 പേര്‍ക്ക് പരുക്ക്

    തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കലക്ടറേറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. സമരക്കാര്‍ക്കു നേരെ പൊലീസ് പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയാണ്. കണ്ണൂരില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. കോട്ടയത്ത് എസ്പി ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തിവീശി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാനും ശ്രമമുണ്ടായി. അതിനിടെ, മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘടന സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ സുധീര്‍ഷാ, നേമം ഷജീര്‍, സാജു അമര്‍ദാസ്, മനോജ് മോഹന്‍ എന്നിവര്‍ക്കും തിരിച്ചറിയാവുന്ന 150 പേര്‍ക്കും എതിരെ കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പാളയം ഭാഗത്തു നിന്നു ജാഥയായി സെക്രട്ടേറിയറ്റിനു…

    Read More »
  • Kerala

    രാത്രി 1.55 ന് മെസേജ് ; കൊല്ലത്ത് ഗൃഹനാഥന്റെയും കുട്ടികളുടെയും മരണം ആത്മഹത്യയെന്ന് സംശയം

    കൊല്ലം: അച്ഛനെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് പോലീസ് നിഗമനം. മരണപ്പെട്ട കൊല്ലം പട്ടത്താനം ചെമ്ബകശ്ശേരിയില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദ് തന്റെ മൂത്ത സഹോദരനും ഭാര്യയ്ക്കും ആത്മഹത്യ ചെയ്യുന്നതായി വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ഡോക്ടറായ ഭാര്യ പ്രമോദിനും മക്കള്‍ക്കുമൊപ്പമില്ലെന്നും അവര്‍ ദീര്‍ഘനാളായി അകന്നു കഴിയുകയായിരുന്നു എന്നുമാണ് വിവരം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ജോസ് പ്രമോദ് മക്കളെ കൊന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. ഒമ്ബതു വയസ്സുള്ള മകന്‍ ദേവനാരായണനെയും നാലു വയസ്സുള്ള മകള്‍ ദേവനന്ദയെയും കൊലപ്പെടുത്തിയ ശേഷം ദേവനാരായണന്‍ ജീവനൊടുക്കിയിരിക്കാം എന്നാണ് പോലീസ് നിഗമനം. കുട്ടികളെ വീട്ടിനുള്ളില്‍ സ്‌റ്റെയര്‍കേസില്‍ കെട്ടിത്തൂക്കിയ നിലയിലും പ്രമോദിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയും തൂങ്ങിമരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും, ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് മൂത്ത സഹോദരനും ഭാര്യയ്ക്കും അര്‍ദ്ധരാത്രി 1.55 ന് വാട്ട്‌സ് ആപ്പില്‍ മെസേജ് അയച്ചിരുന്നു. രാത്രിയില്‍ ഇവര്‍ സന്ദേശം കണ്ടിരുന്നില്ല. എന്നാല്‍…

    Read More »
  • Kerala

    വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും; കാമുകനോടൊപ്പം പോയ യുവതിക്ക് സംഭവിച്ചത് 

    വിതുര: കാമുകിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ കാമുകൻ പാലോട് പെരിങ്ങമ്മല കറുപ്പൻകാല സ്വദേശി അച്ചുവിനെ (24) നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ വിതുര മണലി ചെമ്ബിക്കുന്ന് അബി ഭവനില്‍ സുനിലയെയാണ് (22) പ്രതി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.   മരുന്ന് വാങ്ങാനായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് രാവിലെ സുനില വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും സുനില മടങ്ങിവരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് സുനില അച്ചുവിനോടൊപ്പം പോയതായി കണ്ടെത്തിയത്. തിരുവനന്തപുരത്തു നിന്ന്  ഇരുവരും പാലോട് കറുപ്പൻകാലയിലുള്ള ആളൊഴിഞ്ഞ വീട്ടിലാണെത്തിയത്. വനമേഖലയോടു ചേര്‍ന്നുള്ള വിജനമായ പ്രദേശമാണിത്.ഇവിടെവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം അച്ചു സുനിലയുടെ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കാനായി തറയില്‍ വീണുകിടന്ന സുനിലയുടെ കഴുത്തില്‍ ചരട് മുറുക്കി.രാത്രി 8.30നായിരുന്നു കൊലപാതകം. പരിസരത്തൊന്നും ആള്‍താമസമില്ലാത്തതിനാല്‍ സുനിലയുടെ നിലവിളി ആരും കേട്ടില്ല. മരണം…

    Read More »
  • NEWS

    സ്പോണ്‍സര്‍മാരില്ലാതെ വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ജോലി ചെയ്യാം ; പ്രീമിയം ഇഖാമ  കൂടുതല്‍ പേരിലേക്ക്

    റിയാദ്: സ്വദേശി സ്പോണ്‍സര്‍മാരില്ലാതെ വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ തങ്ങാനും തൊഴിലെടുക്കാനും ബിസിനസ് സരംഭങ്ങള്‍ നടത്താനും സ്വാതന്ത്ര്യം നല്‍കുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെര്‍മിറ്റ്) ഇനി കൂടുതല്‍ വിഭാഗം ആളുകളിലേക്ക്. പാശ്ചാത്യരാജ്യങ്ങളിലെ ഗ്രീൻ കാര്‍ഡ് മാതൃകയിലുള്ള പ്രീമിയം റെസിഡൻസി പെര്‍മിറ്റിന് അഞ്ചുവിഭാഗങ്ങളില്‍ പെടുന്ന വിദേശികള്‍ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് പ്രീമിയം റസിഡൻസി സെൻറര്‍ ചെയര്‍മാനും വാണിജ്യമന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അല്‍ഖസബി അറിയിച്ചു. ഹെല്‍ത്ത് കെയര്‍, ശാസ്ത്രം എന്നീ രംഗത്തെ വിദഗ്ധരും വിവിധ വിഷയങ്ങളിലെ ഗവേഷകരും, കലാകായിക പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, വ്യവസായ സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെയാണ് ആ അഞ്ച് വിഭാഗം. 2019ലാണ് പ്രീമിയം ഇഖാമ സംവിധാനം നിലവില്‍ വന്നത്. സ്വദേശി സ്പോണ്‍സര്‍ ആവശ്യമില്ലാതെ വിദേശികള്‍ക്ക് സൗദിയില്‍ ജീവിക്കാനും ജോലി ചെയ്യാനും ബിസിനസുകളും സ്വത്തുക്കളും സ്വന്തമാക്കാനുള്ള അവകാശം നല്‍കുന്നതാണ് ഇത്.ഇതിന് പുറമെയാണ് പുതിയ അഞ്ച് വിഭാഗങ്ങളെ കൂടി പ്രീമിയം ഇഖാമ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഈ വിഭാഗങ്ങള്‍ക്ക് കീഴില്‍ വ്യക്തിഗത ഇഖാമ…

    Read More »
  • India

    കൊടും തണുപ്പ്; ബിഹാറിലെ ചമ്ബാരനില്‍ മൂന്നു കുട്ടികള്‍ മരിച്ചു

    പാട്ന:കൊടും തണുപ്പ് താങ്ങാനാകാതെ ബിഹാറിലെ ചമ്ബാരനില്‍ മൂന്നു കുട്ടികള്‍ മരിച്ചു. അതിശക്തമായ ശീതക്കാറ്റില്‍ മനീഷ് കുമാര്‍ (13), സാഗര്‍ കുമാര്‍ (12), മുകേഷ് കുമാര്‍ (7) എന്നിവര്‍ക്കാണ് ജീവൻ നഷ്ടമായത്. തണുപ്പേറ്റതിന്റെ ശാരീരികാസ്വാസ്ഥ്യമാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികൾക്ക് തണുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള കമ്പിളി വസ്ത്രങ്ങളോ മറ്റോ ഇല്ലായിരുന്നു എന്നാണ് റിപ്പോര്ട്ട്.സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

    Read More »
  • Crime

    പെറൂവിയന്‍ നീലച്ചിത്ര നായിക മരിച്ച നിലയില്‍; മരണം വിവാദ വെളിപ്പെടുത്തലിന് പിന്നാലെ

    ലിമ: പെറുവിലെ നീലച്ചിത്ര താരം തായിന ഫീല്‍ഡ്‌സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലച്ചിത്ര ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് 24-കാരിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒരു സ്ത്രീയാകുകയും പോണ്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നും ജോലിക്കെടുത്താല്‍ തന്നെക്കൊണ്ട് അവര്‍ക്കിഷ്ടമുള്ളത് ചെയ്യിക്കാമെന്നാണ് പലരും കരുതിയിരുന്നതെന്നും നടി വെളിപ്പെടുത്തി. വീട്ടിലെത്തിയതിന് ശേഷം താന്‍ ഏറെനേരം കരയാറുണ്ടായിരുന്നുവെന്നും ഇത് പലതവണ ആവര്‍ത്തിച്ചുവെന്നും തായിന കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ ആരോപണത്തിന് പിന്നാലെയുള്ള തായിനയുടെ മരണം പോണ്‍ ഇന്‍ഡസ്ട്രിയെ ആകെ ഉലച്ചിട്ടുണ്ട്. നിരവധി താരങ്ങള്‍ നടിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് രംഗത്തെത്തുകയാണ്.

    Read More »
  • Kerala

    ഒന്നര വയസുകാരന്‍  കുഴഞ്ഞ് വീണ് മരിച്ചു; മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

    കാസർകോട്: ഒന്നര വയസുകാരന്‍ കട്ടിലില്‍ കുഴഞ്ഞ് വീണ് മരിച്ചു. ബേക്കല്‍ മൗവ്വലിലെ ബാലകൃഷ്ണന്‍ – സുമലത ദമ്ബതികളുടെ മകന്‍ ശിവ കൃഷ്ണ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. മാതാവ് സുമലത കുഞ്ഞിനെ കട്ടിലില്‍ ഇരുത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം.. ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അസ്വഭാവിക മരണത്തിന് ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    പ്രതിഷേധവും അക്രമണവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; മണിപ്പൂരില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസേന

    ഇംഫാല്‍: മണിപ്പൂരിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെ നിരീക്ഷണം ശക്തമാക്കി കേന്ദ്രസേന. പ്രതിഷേധവും അക്രമണവും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചുരാചന്ദ്പൂരില്‍ വിറക് ശേഖരിക്കാന്‍ പോയ മെയ്‌തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മണിപ്പൂരില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.കുക്കി സായുധഗ്രൂപ്പുകളും മെയ്‌തെയ് സംഘടനയായ ആരംഭായ് തെക്കോലും തമ്മിലാണ് വെടിവയ്പുണ്ടായത്. വിറകു മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരുടെ കൈവശവും ആയുധങ്ങളുണ്ടായിരുന്നു. സായുധ ഗ്രൂപ്പുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അക്രമം നടത്തുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഞായറാഴ്ച ആരംഭിക്കാതിരിക്കാന്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമണം യാത്രക്ക് തടസ്സമാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. എന്നാല്‍, മണിപ്പൂരില്‍ നിന്ന് തന്നെ യാത്ര ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലസ് ഗ്രൗണ്ടില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് യാത്ര തുടങ്ങാന്‍ സാധ്യമല്ലെന്ന് എന്നറിയിച്ചതോടെ പുതിയ വേദി കണ്ടെത്തിയിരിക്കുകയാണ് മണിപ്പൂര്‍ കോണ്‍ഗ്രസ്. തൗബാലിലെ പുതിയ വേദിയില്‍ നിന്ന് തന്നെ യാത്രാരംഭിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം…

    Read More »
  • Kerala

    കണ്ണനു മുന്നില്‍ കൂപ്പുകൈകളുമായി അവര്‍; 27 വിദേശ ഭക്തര്‍ക്ക് ഗുരുവായൂരില്‍ തുലാഭാരം

    തുശൂര്‍: ബ്രസീല്‍, ഫ്രാന്‍സ്, ഓസ്ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ 27 ഭക്തര്‍ ഗുരുവായൂരപ്പന് മുന്നില്‍ കൂപ്പുകൈകളോടെ തുലാഭാരം നടത്തി. ഇതാദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രയധികം വിദേശഭക്തര്‍ക്ക് തുലാഭാരം നടക്കുന്നത്. ബ്രസീലിലെ സീതാജിയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തുലാഭാര സമര്‍പ്പണം നടത്തിയത്. കഴിഞ്ഞ ഏഴുവര്‍ഷമായി ഓണ്‍ലൈനിലൂടെ കേട്ടറിഞ്ഞ ഗുരുവായൂര്‍ വിശേഷങ്ങളും കൃഷ്ണകഥകളും അവര്‍ അയവിറക്കി. സനാതന ധര്‍മ്മത്തെ പിന്തുടരുന്ന ഇവര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റെ അതിഥികളായാണ് എത്തിയത്. വെള്ളപ്പൊക്കവും കോവിഡും ഒക്കെ കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നെങ്കിലും ഇവര്‍ക്ക് കേരളത്തില്‍ എത്താന്‍ സാധിച്ചിരുന്നില്ല. 27 പേരും മണിക്കിണറിലെ തീര്‍ത്ഥം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്. സാധനാ മര്‍ഗ്ഗം പിന്തുടരുന്ന ഇവര്‍ ശരീര ബോധ (ഈഗോ) സമര്‍പ്പണം എന്ന സങ്കല്‍പത്തിലാണ് തീര്‍ത്ഥജലം തുലാഭാരത്തിനായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഗുരുവായൂര്‍ സായിമന്ദിരത്തില്‍ നടന്ന മഹാഭിഷേകത്തിലും അമാവാസ്യ ഹവനത്തിലും അവര്‍ പങ്കെടുത്തു. ഇന്ന് തിരുവണ്ണാമലയിലേക്ക് യാത്ര തിരിക്കും. സായി സഞ്ജീവനി നടത്തുന്ന മൗന യോഗ പരിശീലകരാണ് ഇവര്‍.…

    Read More »
Back to top button
error: