IndiaNEWS

പ്രതിഷേധവും അക്രമണവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; മണിപ്പൂരില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസേന

ഇംഫാല്‍: മണിപ്പൂരിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെ നിരീക്ഷണം ശക്തമാക്കി കേന്ദ്രസേന. പ്രതിഷേധവും അക്രമണവും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചുരാചന്ദ്പൂരില്‍ വിറക് ശേഖരിക്കാന്‍ പോയ മെയ്‌തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മണിപ്പൂരില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.കുക്കി സായുധഗ്രൂപ്പുകളും മെയ്‌തെയ് സംഘടനയായ ആരംഭായ് തെക്കോലും തമ്മിലാണ് വെടിവയ്പുണ്ടായത്. വിറകു മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരുടെ കൈവശവും ആയുധങ്ങളുണ്ടായിരുന്നു. സായുധ ഗ്രൂപ്പുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അക്രമം നടത്തുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Signature-ad

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഞായറാഴ്ച ആരംഭിക്കാതിരിക്കാന്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമണം യാത്രക്ക് തടസ്സമാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. എന്നാല്‍, മണിപ്പൂരില്‍ നിന്ന് തന്നെ യാത്ര ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

പാലസ് ഗ്രൗണ്ടില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് യാത്ര തുടങ്ങാന്‍ സാധ്യമല്ലെന്ന് എന്നറിയിച്ചതോടെ പുതിയ വേദി കണ്ടെത്തിയിരിക്കുകയാണ് മണിപ്പൂര്‍ കോണ്‍ഗ്രസ്. തൗബാലിലെ പുതിയ വേദിയില്‍ നിന്ന് തന്നെ യാത്രാരംഭിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. മണിപ്പൂരിന് പിന്നാലെ അസമിനും യാത്ര തടയാനുള്ള ശ്രമങ്ങള്‍ ഉണ്ടായതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

 

Back to top button
error: