Month: January 2024
-
Kerala
ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകന് ഒരു ലക്ഷം രൂപയുടെ സൗജന്യ ചികിത്സയൊരുക്കി മന്ത്രി വീണാ ജോർജ്ജ്
കോട്ടയം: ശബരിമല തീര്‍ത്ഥാടകന് ഒരു ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി നൽകി കേരളം.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഇടപെട്ട് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു സംഭവം. രക്തം കട്ടപിടിക്കാത്ത അവസ്ഥയുള്ള ഹീമോഫീലിയ രോഗിയായ ശബരിമല തീര്‍ഥാടകൻ ആന്ധ്രാ നെല്ലൂര്‍ സ്വദേശി രംഗനാഥന് (26 വയസ്) ഒരു ലക്ഷം രൂപയുടെ ചികിത്സ സംസ്ഥാന സര്‍ക്കാരിന്റെ ‘ആശാധാര’ പദ്ധതിയിലൂടെയാണ് സൗജന്യമായി നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് കാല്‍ മുട്ടിനു നീരുവീക്കവുമായി ആന്ധ്രയിലെ നെല്ലൂരില്‍ ചികിത്സ നേടിയങ്കിലും കൃത്യമായ ചികിത്സ ലഭിക്കാത്തതുമൂലം തീര്‍ത്ഥാടന യാത്രയ്ക്കിടെ കാല്‍ മുട്ടില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. രക്തം വാര്‍ന്ന് ക്ഷീണിതനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഇടപെട്ട് ജനുവരി 7ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രക്തസ്രാവം മൂലം തികച്ചും ക്ഷീണിതനായ രോഗിക്ക് തുടക്കത്തില്‍ ആവശ്യത്തിന് രക്തം നല്‍കിയശേഷം ഏതുതരം രക്തഘടകത്തിന്റെ അഭാവം മൂലമുള്ള രോഗമാണെന്ന് പരിശോധിച്ച് അത് നല്‍കുകയാണ് വേണ്ടത്. കൃത്യമായ…
Read More » -
Kerala
അടൂരിൽ തീപ്പൊള്ളലേറ്റ യുവതി മരിച്ചു: ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് പോലീസ്
പത്തനംതിട്ട: അടൂരിൽ തീപ്പൊള്ളലേറ്റ യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. കലയപുരം താന്നിമൂട്ടില്‍ വീട്ടില്‍ ക്രിസ്തുദാസിന്റേയും ഷൈനിയുടേയും മകള്‍ പ്രിൻസിദാസ്(20) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് പെരിങ്ങനാട് അമ്മൂമപ്പാറ തേക്കു വിളയില്‍ ടോണിയുടെ പേരില്‍ അടൂര്‍ പൊലീസാണ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തത്. ഡിസംബര്‍ 31ന് പുലര്‍ച്ചെ ഒന്നിന് പെരിങ്ങനാട് ടോണിയുടെ വീട്ടില്‍ വച്ചാണ് പ്രിൻസിക്ക് തീപ്പൊള്ളലേല്‍ക്കുന്നത്. തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശു പത്രിയില്‍ എത്തിച്ചെങ്കിലും 80 ശതമാനം പൊള്ളല്‍ ഏറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് പ്രിൻസി മരിക്കുന്നത്. ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുമുണ്ട്.
Read More » -
Sports
ഏഷ്യൻ കപ്പ് ഫുട്ബോൾ: ഗോൾവേട്ടക്കാരിൽ മുൻപൻ ഇന്ത്യൻ നായകൻ
ദോഹ: 624 താരങ്ങള്‍ ഖത്തര്‍ 2024ന് വേണ്ടി രജിസ്റ്റര്‍ ചെയ്തപ്പോള്‍ തായ്‌ലൻഡിനുവേണ്ടി ഗോള്‍വല കാക്കുന്ന സിവാരക് ടെഡ്‌സങ്‌നണ്‍ ആണ് ഏറ്റവും പ്രായം കൂടിയ താരം. 1984 ഏപ്രില്‍ 20ന് ജനിച്ച് 40ലേക്ക് കാലെടുത്ത് വെക്കുന്ന താരം ബുരിറാം യുനൈറ്റഡിന് വേണ്ടിയും വല കാക്കുന്നുണ്ട്. ഇന്ത്യയുടെ ഛേത്രിയാണ് തൊട്ടു പിറകെ. 39 വയസ്. ബഹ്‌റൈന്‍റെ സായിദ് ജാഫര്‍ 38 വയസ്സുമായി മൂന്നാമതുണ്ട്. കിര്‍ഗിസ്താന്‍റെ 18 വയസ്സും ആറ് മാസവും പ്രായമുള്ള ബെക്‌നാസ് അല്‍മാസ്‌ബെകോവ് ആണ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. 18 വയസ്സും 10 മാസവും പ്രായമുള്ള മുൻതസിര്‍ മാജിദാണ് രണ്ടാമത്. 2004 സെപ്റ്റംബര്‍ ഒമ്ബതിന് ജനിച്ച ഇന്തോനേഷ്യയുടെ മാര്‍സലിനോ ഫെര്‍ഡിനനാണ് പ്രായം കുറഞ്ഞ മൂന്നാമത്തെ താരം. ഗോൾവേട്ടക്കാരിൽ ഇന്ത്യൻ താരം സുനില്‍ ഛേത്രിയാണ് മുന്നിലുള്ളത്. ഇന്ത്യക്കുവേണ്ടി 93 തവണയാണ് ഛേത്രി എതിര്‍വല കുലുക്കിയത്. യു.എ.ഇയുടെ അലി മബ്ഖൂത് 85 ഗോളുകളും ഇറാന്റെ സര്‍ദാര്‍ അസ്‌മോൻ 49 ഗോളുകളും നേടി രണ്ടും മൂന്നും…
Read More » -
Kerala
മകരപ്പൊങ്കൽ: തിങ്കളാഴ്ച സംസ്ഥാനത്ത് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15 തിങ്കളാഴ്ച സംസ്ഥാനത്ത് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിനു ചേർന്നുള്ള ജില്ലകൾക്കാണ് അവധി.
Read More » -
Kerala
കെ- സ്മാര്‍ട്ട് സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങളിലും
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവൻ സേവനങ്ങളും നല്‍കാനായി പുറത്തിറക്കിയ സംസ്ഥാന സര്‍ക്കാറിന്റെ കെ- സ്മാര്‍ട്ട് പദ്ധതിയിലെ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ കെ സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിനു പുറമെയാണിത്.അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഇതിനായുള്ള പരിശീലനം നല്‍കി. തദ്ദേശ വകുപ്പിനു വേണ്ടി ഇൻഫര്‍മേഷൻ കേരള മിഷനാണ് കെ സ്മാര്‍ട്ട് വികസിപ്പിച്ചത്.നിലവില്‍ 33,000 പേര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16,000 പേര്‍ മൊബൈല്‍ ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പദ്ധതിയെ കേന്ദ്ര സർക്കാർ അഭിനന്ദിച്ചിരുന്നു.പിന്നാലെ കെ സ്മാർട്ടിനായി കർണാടക സർക്കാർ കേരളവുമായി കരാർ ഒപ്പിടുകയും ചെയ്തിരുന്നു.
Read More » -
Kerala
കൊച്ചിന്‍ ഷിപ് യാര്‍ഡ് കുതിക്കുന്നു ;മൂല്യം 20000 കോടി
കൊച്ചി: പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്. ഇക്കഴിഞ്ഞ ദിവസം കൊച്ചിന്‍ കപ്പല്‍ശാലയുടെ വിപണിമൂല്യം 20,000 കോടിയിലെത്തി. ഇതോടെ റിലയന്‍സ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ രാജ്യത്തെ വിപണിമൂല്യമുള്ള 300 കമ്ബനികളുടെ പട്ടികയിലേക്ക് കൊച്ചി ഷിപ്പ് യാര്‍ഡും കടക്കുകയാണ്. ഇതിന് പുറമേ ജനവരി 17ന് രാവിലെ 10.30ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ രാജ്യത്തിന് തന്നെ പ്രതീക്ഷയുണര്‍ത്തുന്ന രണ്ട് പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതില്‍ ഒന്ന് അന്താരാഷ്‌ട്ര കപ്പല്‍ അറ്റകുറ്റപ്പണി യാർഡിന്റെ ഉദ്ഘാടനമാണ്. ഇതോടെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കപ്പലുകളുടെ അറ്റകുറ്റപ്പണി കൊച്ചി കപ്പല്‍ശാല ഏറ്റെടുക്കും. വില്ലിംഗ്ടണ്‍ ദ്വീപിലാണ് വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം. ഏകദേശം 82 ഷിപ്പുകള്‍ ഇവിടെ അറ്റകുറ്റപ്പണി ചെയ്യാനാവും.അടുത്തിടെ ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 488 കോടിയുടെ ഓര്‍ഡര്‍ ആണ് കൊച്ചിന്‍ ഷിപ് യാര്‍ഡിന് ലഭിച്ചത്. കൊച്ചിന്‍ ഷിപ് യാര‍്ഡിന്റെ ഡ്രൈഡോക്കിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി മോദി അന്നുതന്നെ ഉദ്ഘാടനം ചെയ്യും.ഇന്ത്യയിലെ തന്നെ വലിയ ഡ്രൈഡോക്കുകളില്‍ ഒന്നാണ്…
Read More » -
Kerala
പ്രസവത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം; തളിപ്പറമ്ബ് സഹകരണ ആശുപത്രിക്കെതിരെ പരാതി
കണ്ണൂർ: പ്രസവത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം.പരപ്പ പുന്നക്കുന്ന് കുരിശ് പള്ളിക്ക് സമീപത്തെ കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റി (26) ആണ് മരിച്ചത്. തളിപ്പറമ്ബ് സഹകരണ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. പ്രസവത്തിനെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാവുകയായിരുന്നു. വൈകാതെ യുവതിയുടെ നില ഗുരുതരമായതിനാല്‍ ഉടന്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് യുവതി മരണപ്പെട്ടത്. കുഞ്ഞ് ചികില്‍സയിലാണ്. തളിപ്പറമ്ബ് കരുവന്‍ചാല്‍ മുക്കാലക്കുന്നേല്‍ ജോയി – വത്സമ്മ ദമ്ബതികളുടെ രണ്ടാമത്തെ മകളാണ് ഫെബിറ്റി.
Read More » -
India
‘വന്ദേഭാരതി’ല്‍ മോശം ഭക്ഷണമെന്ന് യാത്രക്കാരന്റെ പരാതി; ഉടനടി ഇടപെടലുമായി റെയില്‍വേ
ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് ലഭിച്ചത് മോശം ഭക്ഷണം. പരാതിയെത്തിയതോടെ വിഷയത്തില്‍ റെയില്‍വേ ഇടപെട്ടു. ഭക്ഷണം മോശമായതിന് ടി.ടി.ഇയെ വിളിച്ച് പരാതി പറയുകയോ കോണ്‍ട്രാക്ടറെ നേരിട്ട് കൈകാര്യം ചെയ്യുകയോ അല്ല ഈ യാത്രക്കാരന്‍ ചെയ്തത്. പകരം സമൂഹമാധ്യമമായ എക്സില്‍ ഇക്കാര്യം വീഡിയോ സഹിതം പോസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 22416-ാം നമ്പര്‍ വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ആകാശ് കേസരിയാണ് മോശം ഭക്ഷണത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. വളരെ മോശം ഭക്ഷണമാണ് ട്രെയിനില്‍ ലഭിച്ചതെന്നും ഇതില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്നും ട്വീറ്റില്‍ പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട്, വന്ദേഭാരത് എക്സ്പ്രസ് എന്ന അക്കൗണ്ട്, കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ”ഹായ് സാര്‍, ഞാന്‍ ഡല്‍ഹിയില്‍ നിന്ന് വാരാണസിക്കുള്ള 22416-ാം നമ്പര്‍ വന്ദേഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്യുകയാണ്. ട്രെയിനില്‍ വിളമ്പിയ ഭക്ഷണം വളരെ മോശവും ദുര്‍ഗന്ധം വമിക്കുന്നതുമാണ്. ദയവായി ഞങ്ങള്‍ മുടക്കിയ പണം…
Read More » -
Kerala
ഇ.ഡിയുടെ കൈവശമുള്ള രേഖകള്‍ നല്‍കാനാകില്ല; കരുവന്നൂര്‍ കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൈവശമുള്ള രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ കോടതി തള്ളി.കലൂരിലെ പ്രത്യേക കോടതിയുടെതാണ് നടപടി. കേസില്‍ പി.പി കിരണിനെതിരെ ഒരു കേസ് കൂടി ഇ.ഡി രജിസ്റ്റര്‍ ചെയ്തു. ഇ.ഡിയുടെ പക്കലുള്ള രേഖകള്‍ കൂടി ലഭ്യമായാലേ അന്വേഷണം അവസാനിപ്പിക്കാനാകൂവെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റേത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നായിരുന്നു ഇ.ഡിയുടെ വാദം.ഒരു അന്വേഷണ ഏജന്‍സി പിടിച്ചെടുത്ത രേഖകള്‍ മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കേണ്ട ബാധ്യതയില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി തള്ളിയത്.
Read More » -
Kerala
വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, നേതാക്കള്‍ വിലക്കണം; എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്‍
കോഴിക്കോട്: വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ലെന്ന് കവി സച്ചിദാനന്ദന്‍. വ്യക്തിപൂജ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് എതിരാണെന്ന പ്രധാനപ്പെട്ട കാര്യം എംടി ഓര്‍മ്മിപ്പിക്കുന്നു. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കള്‍ അതു പാടില്ലെന്ന് പറയണം. ആള്‍ക്കൂട്ടത്തെ സമൂഹമാക്കി മാറ്റാന്‍ കഴിയണമെന്നും സച്ചിദാനന്ദന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. എന്തു കൊണ്ട് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പ്രധാനമാകുന്നു, എന്തുകൊണ്ട് യഥാര്‍ത്ഥമായ തുല്യതയ്ക്ക് വേണ്ടിയും ജനാധിപത്യത്തിനും വേണ്ടിയുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ പ്രധാനമാകുന്നു, എന്തു കൊണ്ട് അതു അപചയിച്ചുകൂടാ, എന്തുകൊണ്ട് അതു നിലനില്‍ക്കുകയും, നിലനില്‍ക്കുന്ന അധികാര വ്യവസ്ഥയ്ക്കെതിരെ പൊരുതുകയും വേണമെന്ന പ്രസ്താവമായിട്ടും എംടിയുടെ പ്രസംഗത്തെ വ്യാഖ്യാനിക്കാം. അതു കേരള സന്ദര്‍ഭത്തിലേക്ക് മാത്രമായി ചുരുക്കണമെന്നുമില്ല. അദ്ദേഹം ആരെയും വ്യക്തമായി ചൂണ്ടിപ്പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് അധികാരത്തെപ്പറ്റിയുള്ള പൊതു പ്രസ്താവമാണ്. അതു ഇന്ത്യയുടെ പൊതു സന്ദര്‍ഭത്തിലും കേരളത്തിന്റെ പ്രത്യേക സന്ദര്‍ഭത്തിലും എടുക്കാവുന്നതാണ്. അതു കേള്‍ക്കുന്നയാളുടെ വ്യാഖ്യാന സാമര്‍ത്ഥ്യവും, കേള്‍ക്കുന്നയാളുടെ വ്യാഖ്യാന സമ്പ്രദായവും അനുസരിച്ചായിരിക്കും. ഇഎംസ് ആരാധ്യനായത്, ഇഎംഎസ് വ്യക്തിപൂജയില്‍ വിശ്വസിച്ചിരുന്നില്ല എന്നതുകൊണ്ടാണ് എന്നാണ് എംടി പറഞ്ഞത്. വ്യക്തിപൂജയ്ക്ക്…
Read More »