
കൊല്ലം:കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. നാലേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൊല്ലം റൂറല്‍ എസ്പി കെ.എം സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ആയൂര്‍ ഇളമാട് തൊട്ടശേരി സ്വദേശി ആല്‍ബിൻ വി.എസ് (23) ആണ് അറസ്റ്റിലായത്.
റൂറല്‍ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്ന് ട്രെയിൻ മാര്‍ഗം കോട്ടയത്ത് എത്തി അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കൊട്ടാരക്കരയില്‍ എത്തിയപ്പോഴാണ് ആല്‍ബിനെ പിടികൂടിയത്.






