Month: January 2024
-
India
കെജ്രിവാളിനെ വിടാതെ ഇ.ഡി.; ഹാജരാകാന്‍ നാലാം തവണയും നോട്ടീസ്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ്. ഇത് നാലാം തവണയാണ് ഇ.ഡി. നോട്ടീസ് നല്‍കുന്നത്. ജനുവരി 18-ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നേരത്തേ മൂന്നുതവണ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയപ്പോഴും കെജ്രിവാള്‍ ഹാജരായില്ല. പകരം എന്ത് അടിസ്ഥാനത്തിലാണ് തന്നെ വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കുകയായിരുന്നു. ജനുവരി മൂന്നിന് ഹാജരാകാനായിരുന്നു അവസാനം നല്‍കിയ നോട്ടീസ്. അതിന് മുന്‍പ് ഡിസംബര്‍ 21-ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പത്തുദിവസത്തെ വിപാസനധ്യാന ക്യാമ്പുണ്ടെന്ന കാരണം പറഞ്ഞ് കെജ്രിവാള്‍ ഹാജരായിരുന്നില്ല. നവംബര്‍ മൂന്നിനും ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെജ്രിവാള്‍ തയ്യാറായിരുന്നില്ല. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ഇ.ഡി. അന്വേഷണം നടക്കുന്നത്. ആരോപണമുണ്ടായതിന് പിന്നാലെ 2023 ജൂലായില്‍ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു. ഇ.ഡി. അന്വേഷിക്കുന്ന കേസില്‍ ചോദ്യംചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒക്ടോബറിലായിരുന്നു കെജ്രിവാളിന് ആദ്യം നോട്ടീസ് നല്‍കിയത്. സി.ബി.ഐ. അന്വേഷിക്കുന്ന കേസില്‍ ഏപ്രിലില്‍…
Read More » -
Kerala
കൊടുങ്ങല്ലൂരില്‍ വഞ്ചി മറിഞ്ഞ് മല്‍സ്യതൊഴിലാളി മരിച്ചു
തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വഞ്ചി മറിഞ്ഞ് മല്‍സ്യതൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്താണ് വഞ്ചി മറിഞ്ഞ് മല്‍സ്യതൊഴിലാളിയായ വിഷ്‌ണു(30)മരിച്ചത്. തെര്‍മോക്കോളിലുണ്ടാക്കിയ വഞ്ചിയിലായിരുന്നു വിഷ്ണുവും സുഹൃത്ത് ബിജുവും മല്‍സ്യബന്ധനം നടത്തിയിരുന്നത്. മത്സ്യബന്ധനത്തിനിടെ ഈ വഞ്ചി മറിയുകയായിരുന്നു. വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന ബിജു നീന്തിരക്ഷപ്പെടുകയും ചെയ്തു. അഴീക്കോട് തീരദേശ പൊലീസും, ഫിഷറീസ് റെസ്ക്യു സംഘവും, മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
Read More » -
Crime
യുവാവിനെ വിളിച്ചുവരുത്തി മര്‍ദിച്ച് കവര്‍ച്ച, യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു; യുവതികളടക്കം 7 പേര്‍ പിടിയില്‍
ആലപ്പുഴ: യുവതി ഫോണില്‍ വിളിച്ചുവരുത്തിയ യുവാവിനെ ഒന്‍പതംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും ഫോണും തട്ടിയെടുത്ത് യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ ചേര്‍ത്തല പൊലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഒളിവിലാണ്. ആലപ്പുഴ ആറാട്ടുവഴി സ്വദേശി അഖിലിനെയാണ്(22) കഴിഞ്ഞ മാസം 23ന് തട്ടിക്കൊണ്ടുപോയത്. ആലുവ തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുല്‍ജലീല്‍(32), തായ്ക്കാട്ടുകര ബാര്യത്തുവീട്ടില്‍ ജലാലുദ്ദീന്‍(35), തായ്ക്കാട്ടുകര മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ്(25), തായാക്കാട്ടുകര തച്ചാവള്ളത്ത് വീട്ടില്‍ ഫൈസല്‍(32), പള്ളൂരുത്തി കല്ലുപുരക്കല്‍ വീട്ടില്‍ അല്‍ത്താഫ്(29), കരുനാഗപള്ളി ശിവഭവനത്തില്‍ കല്ല്യാണി(20), പാലാക്കാട് വാണിയംകുളം കുന്നുപറമ്പ് വീട്ടില്‍ മഞ്ജു(25) എന്നിവരെയാണ് ആലുവയില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. അഖിലും കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയും തമ്മില്‍ സൗഹൃദത്തിലായിരുന്നെന്നും എന്നാല്‍ അടുത്തിടെ അഖില്‍ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതിലുള്ള പ്രകോപനമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നും പൊലീസ് പറഞ്ഞു. യുവതി കൂട്ടുകാരുമായി ആലോചിച്ച് തന്ത്രപരമായി അഖിലിനെ രാത്രിയില്‍ ചേര്‍ത്തലയിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നു കാറില്‍ തട്ടിക്കൊണ്ടുപോയി…
Read More » -
India
കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ മാറ്റിനിര്‍ത്തി, പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടു; വിവാദത്തിനു തിരികൊളുത്തി ബൃന്ദയുടെ പുസ്തകം
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതല്‍ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ സംയോജിപ്പിച്ച പുസ്തകത്തിലാണ് ബൃന്ദയുടെ പരാമര്‍ശങ്ങള്‍. ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റിത’ എന്നാണ് പുസ്തകത്തിന്റെ പേര്. നിരന്തരം സ്ത്രീകള്‍ അവഗണിക്കപ്പെടുന്നുവെന്ന് പാര്‍ട്ടിയില്‍ പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് ബൃന്ദ തന്റെ മുന്‍കാല അനുഭവങ്ങള്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. നേരത്തെ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയില്‍ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല്‍ ബൃന്ദയുടെ ആവശ്യം പിന്നീട് പാര്‍ട്ടിയില്‍ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു. മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നാണ് ബൃന്ദ ഉന്നയിക്കുന്ന മറ്റൊരു കാര്യം. ആണവകരാറിനെതിരെ കോണ്‍ഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് പതി പത്‌നി ഓര്‍ വോ (ഭര്‍ത്താവും ഭാര്യയും സുഹൃത്തും) എന്ന് ചില പത്രങ്ങള്‍…
Read More » -
Crime
കടമുറി പൊളിച്ചപ്പോള്‍ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവം; മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന് സൂചന
കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവാശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ സിം നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയുടേത് എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഫോണ്‍ രണ്ട് മാസമായി സ്വിച്ച് ഓഫ് ആണ്. മൃതദേഹ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വാച്ചും ലഭിച്ചിരുന്നു. ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ മൃതദേഹാവാശിഷ്ടങ്ങള്‍ കണ്ടത്. ഒരു വര്‍ഷത്തിലധികമായി അടഞ്ഞു കിടക്കുന്ന കടമുറിയിലാണ് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടത്. പേപ്പര്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് ആദ്യം തലയോട്ടി കണ്ടത്. തുടര്‍ന്നുള്ള പരിശോധനയിലാണ് മറ്റ് ശരീരവാശിഷ്ടങ്ങള്‍ കണ്ടത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം. ദേശീയ പാത നിര്‍മ്മാണത്തിനായ് ഒരു വര്‍ഷം മുമ്പ് ഏറ്റെടുത്ത കെട്ടിടമാണിത്. മുന്‍വശത്തെ ഷട്ടര്‍ അടച്ചതാണെങ്കിലും മുറിയിലേക്ക് കടക്കാന്‍ മറ്റ് വഴികളുണ്ട്. ചോമ്പാല പൊലീസ്, ഡോഗ് സ്‌കോഡും ഫോറന്‍സിക്ക് സംഘവും സ്ഥലത്ത് എത്തി…
Read More » -
Kerala
വീണാ വിജയന് കുരുക്ക്; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റെ ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. എക്‌സാലോജിക് കമ്പനി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം നടക്കും. മൂന്നു സ്ഥാപനങ്ങളും നടത്തിയ ഇടപാടുകളും വിശദമായി അന്വേഷിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
Read More » -
India
വിഗ്രഹപ്രതിഷ്ഠയ്ക്ക് മുന്നോടിയായി മോദി വ്രതം തുടങ്ങി; ഉദ്ധവിനു ‘മുന്‍പേ’ കാലാരാമ ക്ഷേത്രം സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ വ്രതം ആരംഭിച്ചു. സമൂഹമാധ്യമത്തിലെ ശബ്ദസന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 22ന് ആണ് പ്രതിഷ്ഠ. ‘വികാരം കൊണ്ടു വീര്‍പ്പുമുട്ടുകയാണ് ഞാന്‍. എത്രയോ തലമുറകള്‍ നെഞ്ചേറ്റിയത് സത്യമാകുന്നതിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്നതാണ് എന്നെ വികാരം കൊള്ളിക്കുന്നത്. പ്രതിഷ്ഠാ ദിനം എല്ലാ ഇന്ത്യക്കാര്‍ക്കും ശ്രീരാമഭക്തര്‍ക്കും പുണ്യ മുഹൂര്‍ത്തമാണ്. 140 കോടി ജനങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം’ മോദി പറഞ്ഞു. നാസിക്കിലെ പഞ്ചവടിയിലാണ് പ്രധാനമന്ത്രി വ്രതം തുടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആണ് വ്രതം തുടങ്ങാന്‍ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു. ശ്രീരാമന്‍ വനവാസക്കാലത്ത് കുറച്ചുനാള്‍ ഇവിടെ വസിച്ചതായാണ് വിശ്വാസം. ഇതിനടുത്തുള്ള കാലാരാമ ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കറുത്ത ശിലയിലുള്ള ശ്രീരാമ വിഗ്രഹമാണു കാലാരാമ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ശ്രീരാമ ക്ഷേത്രമാണിത്. അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങിനു ക്ഷണമില്ലാത്ത ഉദ്ധവ് താക്കറെ ആ ദിവസം കാലാരാമ…
Read More » -
Crime
കോഴിക്കോട് തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം
കോഴിക്കോട്: തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുന്നക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ സംശയം. വെള്ളിയാഴ്ച രാത്രി 12ന് ഇതുവഴി പോയ ബൈക്ക് യാത്രികനാണ് കാര്‍ കത്തുന്നത് കണ്ടത്. ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീ അണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധനകള്‍ നടത്തുകയാണ്. അതേസമയം, കാറിനുള്ളില്‍ യുവാവ് ആത്മഹത്യാശ്രമം നടത്തി. വടകര ദേശീയപാതയില്‍ മീത്തലെ മുക്കാളിയില്‍ വച്ചാണ് സംഭവമുണ്ടായത്. പേരാമ്ബ്ര എരവട്ടൂര്‍ സ്വദേശി ബിജു (43) ആണ് ആത്മഹത്യാശ്രമം നടത്തിയത്. കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവമുണ്ടായത്. കാറില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് കാറിന്റെ ചില്ല് തകര്‍ത്ത്…
Read More » -
Kerala
കൊല്ലത്ത് സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദ്ദനമേറ്റ് മരിച്ചു
കൊല്ലം: കുടുംബവഴക്ക് പരിഹരിക്കാനെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ചു. കൊല്ലം പാലോലിക്കുളങ്ങരിയിലാണ് സംഭവം. തൊടിയൂര്‍ സ്വദേശിയും സിപിഎം നേതാവുമായ സലീം മണ്ണേല്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബ വഴക്ക് പരിഹരിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ സലീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Read More » -
Kerala
ചെങ്ങന്നൂരില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ചെങ്ങന്നൂർ:ചെങ്ങന്നൂരില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി വാടകവീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി, ഉമായാറ്റുകര പള്ളിക്കൂടത്തില്‍ രാകേഷ് (24) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല പ്രാവിന്‍കൂട്ടിലുള്ള പ്രതിയുടെ വാടകവീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ ഇയാള്‍ ബലമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ കേസ് നൽകുകയായിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലര്‍ച്ചെ മൂന്നര മണിക്ക് തിരുവന്‍വണ്ടൂര്‍ ഭാഗത്തു നിന്നുമാണ് പോലീസ് പിടികൂടിയത്.
Read More »