Social MediaTRENDING

ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്: ഊട്ടിയേക്കാൾ മനോഹരമാണ് കോത്തഗിരി

ട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും.ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം.കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി.

 

ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം.കൂനൂരില്‍ നിന്നാണെങ്കില്‍ 23 കിലോമീറ്റര്‍ ദൂരം.

Signature-ad

 

മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍  ഊട്ടിയിലേക്കാള്‍ മനോഹരമെന്ന് ആർക്കും തോന്നിപ്പോകും. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്.പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതിയായ കോടനാട് എസ്റ്റേറ്റും  ഇവിടെയാണ്.

 

കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു.കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

 

കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ  കാതറിന്‍ വെള്ളച്ചാട്ടം. ഊട്ടിയിലേത് പോലെ ഹോട്ടലുകള്‍ കോത്തഗിരിയില്‍ ഉണ്ടാവില്ല എന്നാല്‍ റിസോട്ടുകള്‍ നിരവധിയുണ്ട്. ഊട്ടിയേക്കാള്‍ എന്തുകൊണ്ടും ബജറ്റ് കുറവായിരിക്കും എന്നതും കോത്തഗിരിയുടെ ഒരു പ്രത്യേകത തന്നെയാണ്.

 

ഡിസബര്‍ മുതല്‍ മെയ്‌ മാസം വരെയാണ് കോത്തഗിരി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.ഏപ്രില്‍ മാസം താപനില ഒരു ഡിഗ്രീ സെല്‍ഷ്യസ് വെരെയാവും. പാലക്കാട് വഴി പോകുന്നവർക്ക് ഊട്ടിയിൽ കയറാതെ മേട്ടുപ്പാളയത് നിന്നു തിരിഞ്ഞു 33 km പോയാൽ കോത്തഗിരി എത്താം. ഊട്ടി ,മേട്ടുപ്പാളയം, കൂനൂർ എന്നിവടങ്ങളിൽ നിന്നും ധാരാളം ബസ് സർവിസുകൾ കോത്തഗിരിയിലേക്കുണ്ട്.

 

കാണുന്നതെല്ലാം കണ്ണിനും മനസ്സിനും ആനന്ദം പകരുന്നൊരു നാടാണ്​ കോത്തഗിരി.ഇന്ത്യയിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്നായിരുന്നു ഇംഗ്ലീഷുകാർ കോത്തഗിരിയെ വിശേഷിപ്പിച്ചത്.ലോകത്തില്‍ ഏറ്റവും നല്ല കാലാവസ്ഥയുള്ള നാടുകളില്‍ രണ്ടാം സ്ഥാനം അവര്‍ കോത്തഗിരിക്ക് നല്‍കിയിരുന്നു.അതിലൊട്ടും അതിശയോക്തിയില്ലെന്ന്  ഇവിടെ ചുറ്റിക്കറങ്ങുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
 
കോത്തഗിരി കാണാതെ ഊട്ടി മാത്രം കണ്ട് മടങ്ങുന്നവര്‍ക്ക് വലിയ നഷ്ടമാണെന്ന് ഒരിക്കൽ കൂടി പറയാതെ വയ്യ.ഊട്ടിയുടെ മുഴുവന്‍ സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ കോത്തഗിരി റൂട്ടിൽ തന്നെ സഞ്ചരിക്കണം.ഊട്ടിയെ മൊത്തത്തിൽ കാണാൻ സാധിക്കുന്ന അത്രമേൽ വ്യൂ പോയിന്റുകളാണ് ഇവിടെയുള്ളത്.

Back to top button
error: