ചെങ്ങന്നൂർ:ചെങ്ങന്നൂരില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി വാടകവീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.
തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി, ഉമായാറ്റുകര പള്ളിക്കൂടത്തില്‍ രാകേഷ് (24) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവല പ്രാവിന്‍കൂട്ടിലുള്ള പ്രതിയുടെ വാടകവീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ ഇയാള്‍ ബലമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ കേസ് നൽകുകയായിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലര്‍ച്ചെ മൂന്നര മണിക്ക് തിരുവന്‍വണ്ടൂര്‍ ഭാഗത്തു നിന്നുമാണ് പോലീസ് പിടികൂടിയത്.