Month: January 2024
-
India
ഡ്രൈവര്‍ ഉറങ്ങിപ്പോയി; ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസ്സിന് തീപിടിച്ച് യുവതിക്കു ദാരുണാന്ത്യം
ഹൈദരബാദ്: ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു.തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.ബസ് പൂര്‍ണമായി കത്തിനശിച്ചു. ആന്ധ്രയിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്ന വോള്‍വോ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ ആകെ മുപ്പത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നു. ഭൂരിഭാഗം യാത്രക്കാരും ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. ഒരു സ്ത്രീ മാത്രം വാഹനത്തിനകത്ത് കുടുങ്ങുകയായിരുന്നു. അവര്‍ സംഭവസ്ഥലത്തവച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടർന്ന് ഡിവൈഡറിൽ ഇടിച്ച് വാഹനം മറിയുകയും തീ പിടിക്കയുമായിരുന്നു.
Read More » -
Kerala
ആശുപത്രി ക്യാൻ്റീനില്‍ യുവതിയെ പൂച്ച മാന്തി, ഡ്രസ് ചെയ്തതിന് 1692 രൂപയുടെ ബിൽ !
കോഴിക്കോട്: നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി കാന്റീനില്‍ വച്ച് പൂച്ചയുടെ മാന്തേറ്റ യുവതിക്ക് ശുശ്രൂഷ നല്‍കിയതിന് അധികൃതര്‍ 1692 രൂപയുടെ ബില്ല് നല്‍കിയതായി പരാതി. വെള്ളിമാടുകുന്നിലുള്ള സ്വകാര്യ ആശുപത്രിയില്‍ രോഗിയോടൊപ്പം കൂട്ടിനായെത്തിയ തിരുവമ്ബാടി സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ചായ കുടിക്കാനായി ഹോസ്‍പിറ്റല്‍ കോംമ്ബൗണ്ടില്‍ തന്നെയുള്ള കാന്റീനില്‍ എത്തിയതായിരുന്നു ഇവര്‍. ഇവിടെ വച്ചാണ് പൂച്ചയുടെ മാന്തേറ്റത്. തുടര്‍ന്ന് കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടറെ സമീപിച്ചു. ഇവിടെ നിന്നും ഒ.പി ശീട്ട് എടുത്ത വകയില്‍ 150 രൂപയും മുറിവ് ഡ്രസ് ചെയ്യാനും വാക്‌സിനേഷന്‍ ചെയ്തതിനുള്ള തുകയും ഉള്‍പ്പെടെ 1692 രൂപ രേഖപ്പെടുത്തിയ ബില്ല് അധികൃതര്‍ നല്‍കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് പൂച്ച മാന്തിയതെന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ പൂച്ചയെ വളര്‍ത്താറില്ലെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പരാതിക്കാരി പറഞ്ഞു.
Read More » -
Sports
ദോഹയിൽ മാധ്യമപ്രവര്‍ത്തകരാല്‍ നിറഞ്ഞ വാര്‍ത്ത സമ്മേളനത്തിൽ മലയാളത്തിൽ ആരാധകരെ ക്ഷണിച്ച് സഹൽ അബ്ദുൾ സമദ്
ദോഹ: ഖത്തർ ഏഷ്യൻ കപ്പ് ഇന്ത്യ-ആസ്ട്രേലിയ പ്രീ മാച്ച് വാര്‍ത്ത സമ്മേളനത്തില്‍ ഖത്തറിലെ മലയാളികളെ കളി കാണാൻ ക്ഷണിച്ച് സഹല്‍ അബ്ദുല്‍ സമദ്. ‘ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാവരും ഗാലറിയിലെത്തുമെന്ന് അറിയാം. അവരെ കാത്തിരിക്കുകയാണ് ഞങ്ങള്‍.അവരുടെ പിന്തുണയും ഗാലറിയിലെ ആരവവും ഞങ്ങള്‍ക്ക് എപ്പോഴും ഇരട്ടി പ്രചോദനമാണ്. തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കും. തീര്‍ച്ചയായും നല്ലൊരു കളി നിങ്ങള്‍ക്കായി കാഴ്ചവെക്കും’ -ഖത്തറിലെ ഇന്ത്യൻ ആരാധകരോടായി മലയാളത്തില്‍ തന്നെ സഹല്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാല്‍ നിറഞ്ഞ വാര്‍ത്ത സമ്മേളനത്തിലായിരുന്നു കോച്ച് ഇഗോര്‍ സ്റ്റിമാകിന്റെ സാന്നിധ്യത്തില്‍ സഹലിന്‍റെ വാക്കുകള്‍. ഇന്ത്യൻ സൂപ്പര്‍ മത്സരത്തിനിടെയേറ്റ പരിക്കു കാരണം ആസ്ട്രേലിയക്കെതിരായ മത്സരത്തില്‍ സഹല്‍ കളിക്കില്ല. പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുത്താല്‍ ജനുവരി 18 ഉസ്ബകിസ്താനെതിരെ ഇറങ്ങും. അല്ലെങ്കില്‍ സിറിയക്കെതിരായ അവസാന മത്സരത്തില്‍ സഹലിനെ പ്രതീക്ഷിക്കാമെന്നാണ് കോച്ച് ഇഗോര്‍ സ്റ്റിമാക് നല്‍കുന്ന സൂചന.
Read More » -
India
മദ്യലഹരിയിലായിരുന്ന മകന്‍ വയോധികയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു
തെങ്കാശി: പൊങ്കല്‍ സമ്മാനമായി സര്‍ക്കാര്‍ നല്‍കിയ ആയിരം രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന മകന്‍ വയോധികയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു. തമിഴ്‌നാട്ടിലെ തിപ്പനംപട്ടി ഗ്രാമവാസിയായ എസ് ശിവന്തിപ്പൂവാണ്(76) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ മുരുകനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പൊങ്കലിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന ആയിരം രൂപ ശിവന്തിപ്പൂവിന് ലഭിച്ചിരുന്നു. മുരുകന്‍ ഈ പണം ആവശ്യപ്പെട്ടത് വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് പണം നല്‍കാന്‍ തയ്യാറാവാതിരുന്ന അമ്മയെ മുരുകന്‍ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും അമ്മികല്ലുകൊണ്ട് തലയില്‍ ഇടിക്കുകയുമായിരുന്നു. വയോധിക സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മുരുകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വയോധികയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തെങ്കാശിയി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.
Read More » -
Kerala
അര്‍ത്തുങ്കല്‍ പള്ളി തിരുനാള്‍; മദ്യശാലകള്‍ 5 ദിവസം അടച്ചിടും
ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി പള്ളിയുടെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിച്ച് വരുന്നതുമായ കള്ളുഷാപ്പകള്‍, ബീയര്‍ പാര്‍ലറുകള്‍, ബാറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യഷാപ്പുകളും ജനുവരി 20,21,26,27,28 തീയതികളില്‍ അടച്ചിടുന്നതിന് ജില്ല കളക്ടര്‍ ഉത്തരവായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയും സുഗമമായ ക്രമസമാധാന പാലനവും ഉറപ്പ് വരുത്തുന്നതിനും പളളി കടലിനോട് അടുത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ആളുകള്‍ മദ്യപിച്ച് കടലിലിറങ്ങി അപകടങ്ങള്‍ സംഭവിക്കാനുമുള്ള സാധ്യത കണക്കിലെടുത്തുമാണ് നടപടി.
Read More » -
Kerala
ലൈവില്‍ പങ്കെടുക്കുന്നതിനിടെ കാര്‍ഷിക സര്‍വകലാശാല പ്ലാനിങ് ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: ദൂരദര്‍ശൻ കേന്ദ്രത്തില്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കേരള കാര്‍ഷിക സര്‍വകലാശാല പ്ലാനിങ് ഡയറക്ടര്‍ ഡോ.അനി എസ്. ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വെെകീട്ട് 6.30-നാണ് സംഭവം. ദൂരദര്‍ശന്റെ കൃഷിദര്‍ശൻ പരിപാടിക്കിടെ ഉത്തരം പറയുന്നതിനിടയിലാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്.
Read More » -
India
പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല, അനുമതി തേടിയിട്ടുമില്ല; ബൃന്ദയുടെ പുസ്തകത്തെ തള്ളി സിപിഎം
ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വിവാദ പുസ്തകം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം നേതാക്കള്‍. പുസ്തകത്തിനായി ബൃന്ദ കാരാട്ട് പാര്‍ട്ടിയുടെ അനുമതി തേടിയിട്ടില്ലെന്നും സിപിഎം വൃത്തങ്ങള്‍ പറയുന്നു. പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നുമാണ് പുസ്തകത്തിലുള്ളത്. 1975 മുതല്‍ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ സംയോജിപ്പിച്ച പുസ്തകത്തിലാണ് ബൃന്ദയുടെ പരാമര്‍ശങ്ങള്‍. ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റിത’ എന്നാണ് പുസ്തകത്തിന്റെ പേര്. നിരന്തരം സ്ത്രീകള്‍ അവഗണിക്കപ്പെടുന്നുവെന്ന് പാര്‍ട്ടിയില്‍ പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് ബൃന്ദ തന്റെ മുന്‍കാല അനുഭവങ്ങള്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. നേരത്തെ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയില്‍ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല്‍ ബൃന്ദയുടെ ആവശ്യം പിന്നീട് പാര്‍ട്ടിയില്‍ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു. മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നാണ് ബൃന്ദ…
Read More » -
India
ആംബുലന്‍സ് ഗട്ടറില്‍ വീണു, ‘പരേത’ന്റെ കൈ അനങ്ങി; മരിച്ചെന്ന് വിധിയെഴുതിയാള്‍ക്ക് ‘പുനര്‍ജന്മം’
ചണ്ഡീഗഢ്: റോഡിലെ കുഴികള്‍ യാത്രക്കാര്‍ക്ക് എന്നും ഒരു തലവേദയാണ്. റോഡിലെ കുഴികളില്‍ വീണ് ദിവസവും എത്രയോ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. മരണത്തിനും ഗുരുതര പരിക്കുകള്‍ക്കും വരെ ഇത്തരം അപകടങ്ങള്‍ കാരണമാകാറുണ്ട്. എന്നാല്‍, ഹരിയാനയിലെ 80 കാരന് റോഡിലെ കുഴി കാരണം കിട്ടിയത് സ്വന്തം ജീവന്‍ തന്നെയാണ്… മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വയോധികനാണ് റോഡിലെ കുഴിയില്‍ വീണതിനെത്തുടര്‍ന്ന് പുനര്‍ജന്മം കിട്ടിയിരിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദര്‍ശന്‍ സിങ് ബ്രാര്‍. എന്നാല്‍, ഇദ്ദേഹം മരിച്ചെന്ന് ഡോക്ടര്‍മാര്‍ വീട്ടുകാരെ അറിയിച്ചു. മൃതദേഹം ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അദ്ദേഹം മരിച്ചിട്ടില്ലെന്ന സത്യം വീട്ടുകാര്‍ മനസിലാക്കിയത്. പട്യാലയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കര്‍ണലിനടത്തുള്ള നിസിംഗിലെ വീട്ടിലേക്കായിരുന്നു ‘മൃതദേഹം’ കൊണ്ടുപോയത്. വീട്ടിലാകട്ടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. ആംബുലന്‍സ് ഹരിയാനയിലെ കൈതാളിലെ ധാന്ദ് ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ റോഡിലെ ഗട്ടറില്‍ വീണു. ഈ സമയം ദര്‍ശന്‍ സിങ് ബ്രാറിന്റെ കൈ അനങ്ങിയതായി ആംബുലന്‍സിലുണ്ടായിരുന്ന ചെറുമകന്റെ ശ്രദ്ധയില്‍പ്പെട്ടു. നോക്കിയപ്പോള്‍…
Read More » -
Kerala
”വീണയ്ക്കായി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് എന്താണ് പറയാനുള്ളത്?; പി രാജീവിന് മറുപടിയുണ്ടോ?”
കോഴിക്കോട്: വീണാ വിജയനുവേണ്ടി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തില്‍ എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. കെഎസ്ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്നും ഇതില്‍ വ്യവസായ മന്ത്രി പി രാജിവിന് ഉത്തരമുണ്ടോയെന്നും ക്രമക്കേടുകള്‍ക്ക് വ്യവസായ വകുപ്പ് കൂട്ടുനിന്നതായി അനുമാനിക്കണമെന്നും മാത്യു കുഴല്‍നാടന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും വഴിവിട്ട പണം സ്വീകരിക്കുന്നതിനും ആ പണം വെളുപ്പിച്ചെടുക്കുന്നതിനും വേണ്ടിയുള്ള കടലാസ് കമ്പനിയുടെ പ്രവര്‍ത്തനം പോലെയാണ് കാണാന്‍ കഴിയുന്നതെന്നും, ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും സുതാര്യമല്ലെന്നും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പറഞ്ഞപ്പോള്‍ വീണാ വിജയനെ പ്രതിരോധിച്ചത് സിപിഎം സെക്രട്ടേറിയറ്റ് ആണ്. ഇതില്‍ തെറ്റായിട്ട് ഒന്നുമില്ലെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ വിശദീകരണം. കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തില്‍ സിപിഎം നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്ന് മാത്യ കുഴല്‍നാടന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിയമനടപടിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇക്കാര്യത്തില്‍…
Read More » -
Movie
അടുത്ത സിനിമ മോഹന്‍ലാലിനൊപ്പമെന്ന് ശ്രീകുമാര്‍ മേനോൻ; ഒടിയന്റെ തോൽവി ഓർമ്മിപ്പിച്ച്, ‘എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ’ എന്ന ‘ചിത്ര’ത്തിലെ മോഹന്‍ലാലിന്റെ ചോദ്യം ആവർത്തിച്ച് ആരാധാകർ
പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എടുത്ത സിനിമ ഒടിയന്‍, വന്‍ ഹൈപ്പിലാണ് റിലീസായത്. ഹൈപ്പിന്റെ ഉയരം കൂടിയതുകൊണ്ടാണോ എന്നറിയില്ല, സിനിമയുടെ വീഴ്ചയുടെ ആഘാതം വളരെ വലുതായിരുന്നു. ആ പരാജയം ശ്രീകുമാറിനും മോഹന്‍ലാലിനും വലിയ തിരിച്ചടിയായിരുന്നു. അമിത പ്രതീക്ഷയാണ് ഒടിയന്‍ എന്ന സിനിമയുടെ പരാജയത്തിന് കാരണം എന്ന് നിരീക്ഷകര്‍ വിലയിരുത്തി. മോഹൻലാലിന് ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന ചിത്രമാണ് ഒടിയൻ. സിനിമയിലെ മോഹൻലാലിൻ്റെ മേക്ക് ഓവർ വിചാരിച്ച രീതിയിൽ ഹിറ്റായില്ലെന്ന് മാത്രമല്ല, വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു. ഇപ്പോഴിതാ വിമർശനങ്ങൾക്കൊടുവിൽ മോഹൻലാലിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീകുമാർ മേനോന്‍. വീണ്ടും മോഹന്‍ലാലിനൊപ്പം എന്ന് പറഞ്ഞ് ശ്രീകുമാര്‍ മേനോൻ ഒരു ഷൂട്ടിങ്ങിന്റെ ഇടയില്‍ എടുത്ത ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘എന്റെ അടുത്ത സിനിമ ലാലേട്ടനൊപ്പം’ എന്നാണ് ചിത്രത്തിന് കൊടുത്ത ക്യാപ്ഷന്‍. ശ്രീകുമാറിന്റെ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കകം പലവിധ ട്രോളുകളും സജീവമായിക്കഴിഞ്ഞു. ‘ചിത്ര’ത്തില്‍ മോഹന്‍ലാല്‍ ‘എന്നെ…
Read More »