തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വഞ്ചി മറിഞ്ഞ് മല്‍സ്യതൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്താണ് വഞ്ചി മറിഞ്ഞ് മല്‍സ്യതൊഴിലാളിയായ വിഷ്ണു(30)മരിച്ചത്.
തെര്‍മോക്കോളിലുണ്ടാക്കിയ വഞ്ചിയിലായിരുന്നു വിഷ്ണുവും സുഹൃത്ത് ബിജുവും മല്‍സ്യബന്ധനം നടത്തിയിരുന്നത്. മത്സ്യബന്ധനത്തിനിടെ ഈ വഞ്ചി മറിയുകയായിരുന്നു. വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന ബിജു നീന്തിരക്ഷപ്പെടുകയും ചെയ്തു.
അഴീക്കോട് തീരദേശ പൊലീസും, ഫിഷറീസ് റെസ്ക്യു സംഘവും, മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്