Movie

അടുത്ത സിനിമ മോഹന്‍ലാലിനൊപ്പമെന്ന്  ശ്രീകുമാര്‍ മേനോൻ; ഒടിയന്റെ തോൽവി ഓർമ്മിപ്പിച്ച്, ‘എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ’ എന്ന ‘ചിത്ര’ത്തിലെ മോഹന്‍ലാലിന്റെ ചോദ്യം ആവർത്തിച്ച് ആരാധാകർ

    പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എടുത്ത സിനിമ ഒടിയന്‍, വന്‍ ഹൈപ്പിലാണ് റിലീസായത്. ഹൈപ്പിന്റെ ഉയരം കൂടിയതുകൊണ്ടാണോ എന്നറിയില്ല, സിനിമയുടെ വീഴ്ചയുടെ ആഘാതം വളരെ വലുതായിരുന്നു. ആ പരാജയം ശ്രീകുമാറിനും മോഹന്‍ലാലിനും വലിയ തിരിച്ചടിയായിരുന്നു.

അമിത പ്രതീക്ഷയാണ് ഒടിയന്‍ എന്ന സിനിമയുടെ പരാജയത്തിന് കാരണം എന്ന് നിരീക്ഷകര്‍ വിലയിരുത്തി. മോഹൻലാലിന് ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന ചിത്രമാണ് ഒടിയൻ. സിനിമയിലെ മോഹൻലാലിൻ്റെ മേക്ക് ഓവർ വിചാരിച്ച രീതിയിൽ ഹിറ്റായില്ലെന്ന് മാത്രമല്ല, വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു. ഇപ്പോഴിതാ വിമർശനങ്ങൾക്കൊടുവിൽ മോഹൻലാലിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീകുമാർ മേനോന്‍.

 വീണ്ടും മോഹന്‍ലാലിനൊപ്പം എന്ന് പറഞ്ഞ്  ശ്രീകുമാര്‍ മേനോൻ  ഒരു ഷൂട്ടിങ്ങിന്റെ ഇടയില്‍ എടുത്ത ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘എന്റെ അടുത്ത സിനിമ ലാലേട്ടനൊപ്പം’ എന്നാണ് ചിത്രത്തിന് കൊടുത്ത ക്യാപ്ഷന്‍.

ശ്രീകുമാറിന്റെ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കകം പലവിധ ട്രോളുകളും സജീവമായിക്കഴിഞ്ഞു.  ‘ചിത്ര’ത്തില്‍ മോഹന്‍ലാല്‍ ‘എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ’ എന്ന് ചോദിക്കുന്ന ട്രോളാണ് വൈറലാവുന്നത്.
പലതരം കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാവട്ടെ പുതിയ ചിത്രം എന്ന് ചിലര്‍ ആരംസിക്കുന്നു. ദയവ് ചെയ്ത് ഓവര്‍ ഹൈപ്പ് കൊടുത്ത് സിനിമ പൊട്ടിക്കരുത് എന്നാണ് മറ്റു ചിലരുടെ അപേക്ഷ. ആരും പേടിക്കേണ്ട, മിക്കവാറും ഇതൊരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് ആയിരിക്കും എന്ന് പറയുന്നവരുമുണ്ട്.

Back to top button
error: